ഗര്‍ഭമില്ലാതെ ആര്‍ത്തവം മുടങ്ങുമോ?

ആര്‍ത്തവം സംഭവിക്കാതിരിക്കുന്നത് ഗര്‍ഭത്തിന്‍റെ ലക്ഷണമായാണ് മിക്ക സ്ത്രീകളും കണക്കാക്കുന്നത്. എന്നാല്‍ ഇതല്ലാതെ മറ്റ് പല കാരണങ്ങളും ആര്‍ത്തവം മുടങ്ങുന്നതിന് പിന്നിലുണ്ട്.28 ദിവസങ്ങളുടെ ആവൃത്തിയുള്ളതാണ് മിക്ക പെണ്‍കുട്ടികള്‍ക്കും 13 വയസ്സില്‍ ആരംഭിക്കുന്ന ആര്‍ത്തവം. വ്യക്തിയുടെ ശാരീരിക ഘടകങ്ങളെ ആശ്രയിച്ച് ആര്‍ത്തവം 3-7 ദിവസം നീണ്ടുനില്‍ക്കും. ചെറുപ്രായത്തിലുള്ള, ശാരീരിക ബന്ധത്തിലേര്‍പ്പെടാത്ത പെണ്‍കുട്ടികളെ സംബന്ധിച്ച് ആര്‍ത്തവം മുടങ്ങുന്നത് ഗര്‍ഭധാരണം എന്ന സംശയമുണ്ടാക്കില്ലെങ്കിലും അല്ലാത്തവരെ സംബന്ധിച്ച് അതുണ്ടാകാം. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക

മാനസികസമ്മര്‍ദ്ധം
മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍‌ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള ഒരു പ്രധാന കാരണമാണ്.

ശരീരഭാരം

ശരീരഭാരം അമിതമോ കുറവോ ആകുന്നത് ആര്‍ത്തവം മുടങ്ങുന്നതിന് കാരണമാകും.

മരുന്നുകള്‍

ഏറെക്കാലത്തേക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍ അവയുടെ ദോഷഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. അത് വഴി ആര്‍ത്തവം മുടങ്ങുന്നതിന്‍റെ കാരണം മനസിലാക്കാനാവും.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ ഛര്‍ദ്ദി, ക്ഷീണം, ശരീരഭാരം കൂടുക തുടങ്ങിയ ദോഷഫലങ്ങള്‍ക്ക് കാരണമാകുമെന്ന് അവയുടെ ലേബലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അവ ആര്‍ത്തവം മുടങ്ങാനും വൈകാനും കൂടി കാരണമാകുന്നുണ്ട്.

മുലയൂട്ടല്‍

മൂലയൂട്ടല്‍ കാലത്ത് ഏറെ സ്ത്രീകളിലും ആര്‍ത്തവം വൈകുന്നതായും മുടങ്ങുന്നതായും കാണുന്നു.

ഹോര്‍മോണ്‍

ഗര്‍ഭധാരണം ഇല്ലാതെ ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു കാരണമാണ് ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം.

ഭക്ഷണവും വ്യായാമവും
ചില കഠിനമായ വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആര്‍ത്തവം വൈകാനോ മുടങ്ങാനോ കാരണമാകും.

പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങള്‍
മിക്ക ഡോക്ടര്‍‌മാരും ആര്‍ത്തവത്തിലെ ക്രമരാഹിത്യത്തെ പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന സിസ്റ്റ്, മറ്റ് തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നു.

ആര്‍ത്തവ വിരാമം
ആര്‍ത്തവ വിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ക്രമം തെറ്റിയതോ വൈകിയതോ ആയ ആര്‍ത്തവമാണുണ്ടാവുക. ചിലപ്പോള്‍ ആര്‍ത്തവങ്ങള്‍‌ തമ്മിലുള്ള കാലദൈര്‍ഘ്യം 3-12 മാസം വരെയാകാം.

ജെറ്റ്ലാഗ്

ദിനചര്യകളിലെ പെട്ടന്നുള്ള മാറ്റം അല്ലങ്കില്‍ വിദേശ യാത്രകളിലെ സമയ വ്യതിയാനം, ജെറ്റ്ലാഗ് എന്നിവയൊക്കെ ആര്‍ത്തവത്തിന്‍റെ സാധാരണമായ ക്രമത്തെ ബാധിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ