ലൈംഗികത എന്നത് ഒരേ സമയം പങ്കാളികളുടെ മനസ്സും ശരീരവും ഇടപെടുന്ന ഒരു പ്രക്രിയയാണ്. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിനു ഒറ്റയ്ക്കോ രണ്ടു ഘടകങ്ങള്‍ക്കൊ പ്രശ്നം ഉണ്ടായാല്‍ ആനന്ദപൂര്‍ണ്ണമയ ലൈംഗിക ബന്ധം സാധ്യമാകില്ല. ശരീരിക ബന്ധത്തിനു തടസമുണ്ടാക്കുന്ന ഒന്നാണ് വജൈനിസ്മസ്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന അനുബവപ്പെടും. ചിലപ്പോള്‍ രക്തശ്രാവത്തിനും ഇടവരുത്തും. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും ചേര്‍ന്നും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.
ശാരീരികമായ കാരണങ്ങളില്‍ പ്രധാനം പിസി മസിത്സ് അഥവാ പുബൊകൊക്കിജെനസ് മസില്‍സിന്റെ (pubococcygeus muscle) മുറുക്കം മൂലമാണിത് സംഭവിക്കുന്നത്. ഇതിന്റെ അവസ്ഥ ഓരോ സ്തീകളിലും വ്യത്യസ്ഥമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ബോധപൂര്‍വ്വം ശ്രമിച്ചാല്‍ പോലും ഇത്തരം അവസ്ഥയുള്ളവര്‍ക്ക് യോനീ പേശികളില്‍ അയവു വരുത്തുവാന്‍ ആകില്ല. മാനസിക കാരണമായി പൊതുവെ പറയുന്നത് ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനു ഇരയായതോ, തെറ്റായ ലൈംഗിക വിദ്യാഭ്യാസമോ, ഇണയോടുള്ള താല്പര്യക്കുറവോ, ഇണയുടെ പെരുമാറ്റത്തില്‍ നിന്നും ഉണ്ടാകുന്ന ഭീതിയോ, ഇണയുടെ ലൈംഗിക വൈകൃതങ്ങളൊ ഒക്കെയാണ്. ഇതേ തുടര്‍ന്നും യോനീഭിത്തി ഇറുകിപിടിക്കാന്‍ ഇടയുണ്ട്.
ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും വിജയകരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയില്ല. ഭയം ആകാംഷ തുടങ്ങി വിവിധ കാരണങ്ങള്‍ ഉണ്ടകാം ഇതിനു പിന്നില്‍. എന്നാല്‍ തുടര്‍ച്ചയായി ഇതിനു സാധ്യമല്ലാതെ വരികയും യോനീഭിത്തികള്‍ ഇറുകിപിടിക്കുകയും ചെയ്യുന്ന അവസ്ഥയെ ആണ് പൊതുവെ വജൈനിസ്മസ് എന്ന് പറയാറുള്ളത്. ഈ അവസ്ഥയില്‍ ഉള്ളവരില്‍ പലരും ക്രമേണ ലൈംഗിക ബന്ധത്തോട് വിരക്തി ഉള്ളവരാകാന്‍ ഇടയുണ്ട്.
ലോകത്ത് ഏതാണ്ട് 0.01 % സ്ത്രീകള്‍ക്ക് വജൈനിസ്മസ് ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ശരിയായ ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ