ലൈംഗിക ബന്ധത്തിനിടയില്‍ വലിഞ്ഞു മുറുകുന്ന ഞരമ്പുകളും പേശികളുംഉന്മാദത്തോളമെത്തുന്ന അനിര്‍വചനീയമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന അവസ്ഥയാണ് രതി മൂര്‍ച്ഛയില്‍ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത്. വിശ്രാന്തിയില്‍ എത്തുന്നതിന് മുമ്പ് ഹൃദയമിടിപ്പും ശ്വാസവേഗങ്ങളും ഉച്ഛാവസ്ഥയില്‍ എത്തുകയും സ്ത്രീക്ക് വസ്തി പ്രദേശത്തും ശരീരമാസകലവും കമ്പനങ്ങള്‍ ഉണ്ടാവുകയും പുരുഷന്‍ സ്ഖലനത്തിലെത്തി വിശ്രാന്തിയിലാവുകയും ചെയ്യുന്നു.
പലപ്പോഴും സ്ത്രീകള്‍ക്ക്് സങ്കോചം കൊണ്ടും അറിവില്ലായ്മ കൊണ്ടും ഇത് ആസ്വദിക്കുവാന്‍ കഴിയാതെ പോകുന്നു. ഇണയുടെ സംതൃപ്തിക്ക് പ്രാധാന്യം കൊടുക്കുവാന്‍ പുരുഷന്‍ തയ്യാറാകാതെയുള്ള പതിവും ഉണ്ട്്. ശരിയായ ആശയ വിനിമയമുള്ള ഇണകളില്‍ മാത്രമേ ഹൃദ്യമായ രതി മൂര്‍ച്ഛാനുഭവം ഉണ്ടാവൂ.
ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്്ത്രീകള്‍. പുരുഷനാകട്ടെ കൂടുതല്‍ ഇടവേളകള്‍ ആവശ്യമാണ്. ഇണകള്‍ക്ക് ഒരേ സമയം രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുക എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ്. ഇണയെ രതി മൂര്‍ച്ഛയിലേക്കെത്തിക്കാന്‍ ശ്രദ്ധിക്കുകയും കൂടുതല്‍ പരിഗണന പരസ്പരം കൊടുക്കുകയും ചെയ്താല്‍ രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുന്നതേ ഉള്ളു.
രതി മൂര്‍ച്ഛയ്ക്കു ശേഷം കൂടുതല്‍ ലാളന ലഭിക്കണമെന്ന് സ്്്ത്രീ സ്വാഭാവികമായും ആഗ്രഹിക്കും. അതു നല്‍കേണ്ടത് പുരുഷന്റെ ബാദ്ധ്യതയാണ്. പലപ്പോഴും സ്ഖലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷന്‍ സ്്ത്രീയെ സങ്കടത്തിലാക്കും. രതി മൂര്‍ച്ഛയെപ്പറ്റി അമിത പ്രതീക്ഷയായാലും പ്രശ്‌നമാണ്. പരസ്പരം പ്രചോദിപ്പിച്ച്് അമിത പ്രതീക്ഷകളും അത്യാകാംക്ഷയും ഒഴിവാക്കി തൃപ്തികരമായി രതിമൂര്‍ച്ഛ അനുഭവിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ