ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും



'എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാകാം. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

ചിലത് പറയേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും വിഷയം സെക്‌സ് ആകുമ്പോള്‍ , വേണോ വേണ്ടയോ എന്നടക്കം. എല്ലാം കഴിഞ്ഞിട്ട് ഇതല്ല ഞാന്‍ ആഗ്രഹിച്ചത് എന്നൊക്കെ പറഞ്ഞ് പരസ്പരം മൂഡ് നശിപ്പിക്കുന്നതും ഒഴിവാക്കാമല്ലോ. സെക്‌സിനെ കുറച്ച് തുറന്ന് സംസാരിക്കുന്നത് കൂടുതല്‍ രസകരവും ആനന്ദകരവുമാക്കുമെന്നതാണ് വാസ്തവം.
സെക്‌സിലേര്‍പ്പെട്ട ശേഷം അവരിലൊരാള്‍ ചോദിക്കുന്നു നിനക്കിഷ്ടപ്പെട്ടോ? എന്ന്. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ആദ്യമേ തന്നെ ചോദിക്കൂ. ബെഡ്ഡില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഉത്തേജനമായി മാറും. ഇണയെ നന്നായി അറിയാമെന്നൊരു മുന്‍വിധി കാണും പലര്‍ക്കും. പ്രത്യേകിച്ചും ദാമ്പത്യം പാതിവഴിയിലെത്തുമ്പോള്‍. എല്ലാം ഓക്കെ ആണെന്ന് വിചാരിക്കുന്നത് പലപ്പോഴും പ്രശ്‌നമുണ്ടാകാകാനിടയുണ്ട്. സ്വന്തം കാര്യം മാത്രം നോക്കി പോവുന്നവരുണ്ട്. താല്പര്യപ്പെട്ട് പുതിയൊരു പൊസിഷന്‍ അവര്‍ക്കെത്ര അരോചകമാണെന്ന് ഓര്‍ക്കില്ല ചിലര്‍.'എനിക്ക് തൃപ്തിയായ പോലെ അവനും/ അവള്‍ക്കും തൃപ്തിയായിക്കാണും എന്ന് ഊഹിക്കും. മറുഭാഗത്ത് അതൃപ്തിയുണ്ടാകാം. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

ബര്‍ത്ത് കണ്‍ട്രോള്‍ ഉപയോഗം
അത്ര വലിയ ത്രില്ലിങ്ങൊന്നുമില്ലെങ്കിലും തീര്‍ച്ചയായും സംസാരിക്കേണ്ട ഒരു വിഷയം തന്നെ ഇത്. ഏത് തരം ഗര്‍ഭനിരോധന രീതിയാണ് ഉപയോഗിക്കേണ്ടതെന്നതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കാണാം. ഇരുവര്‍ക്കും എതിര്‍പ്പില്ലാത്ത രീതി പരസ്പരം സംസാരിച്ച് തന്നെ തീര്‍ച്ചയാക്കാം.
ലൈംഗികതയില്‍ എന്താണ് താല്പര്യമില്ലാത്തതെന്ന് അങ്ങോട്ടുമിങ്ങോട്ടും പറയാം. അതിര് വെക്കാതെ ആസ്വദിക്കാന്‍ കഴിയുന്നത് എന്തൊക്കെ എന്നും അറിയിക്കാം. നിങ്ങള്‍ തയ്യാറാല്ലാത്തതിന് പങ്കാളി ചിലപ്പോള്‍ തയ്യാറായെന്ന് വരാം. തുറന്ന സംസാരിത്തിലൂടെ മാത്രമേ ഇതെല്ലാം അറിയാന്‍ സാധിക്കൂ. സുഖകരമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ ഷോക്ക് ഇങ്ങനെ ഒഴിവാക്കാം. സെക്‌സില്‍ പരസ്പരമുള്ള ശരീരഭാഷ ശ്രദ്ധിക്കുന്നതും നല്ലതാണ്. അസ്വസ്ഥത കണ്ണുകളിലുണ്ടോ, ടെന്‍ഷനടിക്കുന്നുണ്ടോ എന്നെല്ലാം. പലര്‍ക്കും ശാരീരിക ബന്ധം കഴിഞ്ഞ ഉടന്‍ സംസാരിക്കാന്‍ വലിയ താല്പര്യമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ഉള്ളിലുള്ള പല കാര്യങ്ങളും ആ സമയം തുറന്നുപറഞ്ഞെന്നു വരും. ഓരോ പ്രതീക്ഷകളെ കുറിച്ചും മനസ്സിനെ മഥിക്കുന്ന ആകുലതകളെ കുറിച്ചും പറഞ്ഞെന്നിരിക്കും. അനിഷ്ടമുണ്ടാക്കുന്ന വിഷയങ്ങള്‍, മറ്റു ബന്ധങ്ങളെ പറ്റിയോ, വ്യ്ക്തിപരമായ ദോഷങ്ങളെ കുറിച്ചോ ആ സമയത്ത് പറയാതിരിക്കുന്നതാണ് ഭംഗി.
രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ്, അനുഭവിക്കാത്തവരെ അപേക്ഷിച്ച് സെക്‌സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് ശാസ്ത്രജ്ഞ അമാന്‍ഡ ഡെനിസ് (പ്രൊഫസര്‍,കമ്മ്യൂണിക്കേഷന്‍ വിഭാഗം, കണക്റ്റിക്കട്ട് സര്‍വകലാശാല, യുഎസ്എ) കണ്ടെത്തി. രതിമൂര്‍ച്ഛക്ക് ശേഷം സ്ത്രീയിലും പുരുഷനിലും ട്രസ്റ്റ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്റെ അളവ് കൂടുന്നു. പക്ഷെ ഈ ഘട്ടത്തില്‍ ഒരു പ്രത്യേക ശാരീരിക മാറ്റം ഇണകളില്‍ സംഭവിക്കുന്നു. പുരുഷനില്‍ ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നു. തല്‍ഫലമായി രതിമൂര്‍ച്ഛയെത്തുടര്‍ന്ന് ശാരീരമാറ്റങ്ങളെ ടെസ്റ്റോസ്‌റ്റെറോണ്‍ മന്ദഗതിയിലാക്കുന്നു. ഇക്കാരണത്താല്‍ സെക്‌സിന് ശേഷം പുരുഷന്മാര്‍ പെട്ടന്ന് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. പെട്ടന്ന് ഒരു തണുപ്പന്‍ മട്ടുകാരനാകും. 
സെക്‌സിന് ശേഷം സംസാരത്തിലേക്ക് കടക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണെന്നത് ശരി. എന്നാല്‍ എല്ലാ സ്ത്രീകളും ഇങ്ങനെ സംസാരിക്കുന്നുമില്ല. ഇതിന് കാരണം ഓര്‍ഗാസം അനുഭവിക്കുന്ന സ്ത്രീകളിലാണ് ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ ഹോര്‍മോണ്‍ കൂടുന്നത് എന്നതുകൊണ്ടാണ്. ഓക്‌സിടോസിന്‍ കൂടിയ അവസ്ഥയില്‍ അവള്‍ക്ക് അവനോട് കൂടുതല്‍ വിശ്വാസവും അടുപ്പവും തോന്നുമത്രേ. അതാണ് സംതൃപ്തിയുള്ള സെക്‌സിന് ശേഷം അവള്‍ തന്റെ ഏറ്റവും അഗാധമായ വികാരങ്ങളെ കുറിച്ച് അവനോട് വാചാലയാകുന്നത്.
ലൈംഗിക ബന്ധത്തിന് ശേഷം ഇണ ആദ്യം കിടന്നുറങ്ങിയപ്പോള്‍ തങ്ങള്‍ ഊഷ്മളതയ്ക്കും അടുപ്പത്തിനും ദാഹിച്ചുവെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പ്രതികരിച്ചവര്‍ പറഞ്ഞു. ഇങ്ങനെ ഉറങ്ങുന്നത് സ്ത്രീയോ പുരുഷനോ ആവാം. എങ്കിലും ഭൂരിപക്ഷം സാഹചര്യങ്ങളിലും പുരുഷനാണ് പെട്ടന്ന് കിടന്നുറങ്ങുന്നത്.
പുരുഷന് കാഴ്ചയിലൂടെയാണ് ഉത്തേജനം ലഭിക്കുന്നത്. സ്ത്രീകള്‍ പ്രധാനമായും സ്പര്‍ശനങ്ങളിലൂടെയും സംസാരത്തിലൂടെയുമാണ് ഉത്തേജിതയാകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഇണയുമൊത്ത് സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ടത് ജൈവശാസ്ത്രപരമായ ആവശ്യമാണ്. ഇക്കാരണം കൊണ്ടാണ് പുരുഷന്മാര്‍ അധികം പോണോഗ്രാഫിക് ചിത്രങ്ങള്‍ കാണുന്നതും സ്ത്രീകള്‍ അതില്‍ വിമുഖരാകുന്നതും.
സ്ത്രീ പതുക്കെയേ ഉത്തേജിതയാകൂ. പുരുഷന്‍ വേഗത്തിലും. ഇത് പലപ്പോഴും ദമ്പതികള്‍ക്കിടയിലെ പരാതികളാകാറുണ്ട്. സംസാരിക്കുക തന്നെ പരിഹാരം. സംസാരത്തിലൂടെ പുരുഷന് സ്ത്രീയുടെ മനസ്സില്‍ കയറിപ്പറ്റാനാകും. അല്ലാത്തപക്ഷം ലൈംഗികജീവിതത്തിലെ അതൃപ്തി മടുപ്പിലേക്കും ലൈംഗിക മരവിപ്പിലേക്കും പോവാനിടയുണ്ട്. പുരുഷനെ സംബന്ധിച്ച് സെക്‌സ് ഒരു സ്ലീപ്പിങ് പില്‍ പോലെയാണ്. പക്ഷെ ശേഷം പെട്ടന്നുറങ്ങാതെ പങ്കാളിയോട് എന്തെങ്കിലും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയും പുണരുകയും തമാശകള്‍ പറയുകയുമാണ് നല്ല ലൈംഗികതയ്ക്കുള്ള ഒത്തമ ഔഷധം.

വിവരങ്ങള്‍ക്ക് കടപ്പാട് :ഡോ.വിപിന്‍ ചന്ദ്രലാല്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌നേഹം ഡിഅഡിക്ഷന്‍ സെന്റര്‍, ചങ്ങനാശ്ശേരി(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ