സ്തനവലുപ്പവും ലൈംഗികതയും തമ്മില്‍



തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ മാത്രം തനിക്ക് സ്തനഭംഗിയുണ്ടോ എന്ന് ചിന്തിക്കുന്നു.

പുരുഷന്മാര്‍ക്ക് ലിംഗവലുപ്പത്തെ കുറിച്ചുള്ള ഉത്കണ്ഠ പോലെ സ്ത്രീകള്‍ക്ക് സ്തനവലുപ്പം അനാവശ്യമായ ഉത്കണ്ഠയുണ്ടാക്കുന്ന ഒരു കാര്യമാണ്. വളരെ വലുതായി, തീരെ ചെറുതായിപ്പോയി അല്ലെങ്കില്‍ വല്ലാതെ തൂങ്ങി നില്‍ക്കുന്നു എന്നിങ്ങനെ പോകുന്നു പരാതികള്‍.
ലൈംഗികതയില്‍ ആണിനെ വശീകരിക്കുന്ന പ്രധാന ഘടകം സ്തനങ്ങളാണ്. അതുകൊണ്ട് സ്ത്രീയ്ക്ക് തന്റെ സ്തനങ്ങള്‍ എത്രത്തോളം ആകര്‍ഷകമാണ് എന്നാണ് ഇന്ന് മനസ്സില്‍ തോന്നുന്ന സംശയം. തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ മാത്രം തനിക്ക് സ്തനഭംഗിയുണ്ടോ എന്ന് ചിന്തിക്കുന്നു.
തൊലിയുടെ നിറം പോലെ, മുഖകാന്തി പോലെ, പൊക്കം പോലെ, സ്തനവലുപ്പമാണ് സ്ത്രീയുടെ സൗന്ദര്യം നിര്‍ണയിക്കുന്നത് എന്ന് പല സ്ത്രീകളും കരുതുന്നു. എന്നാല്‍ അതങ്ങനെ ആകണമെന്നില്ല.
സ്ത്രീക്ക് തീരെ വലുപ്പം പോര എന്ന് തോന്നിയ സ്തനങ്ങള്‍ ഇണയായ പുരുഷന് തൃപ്തികരവും ആകര്‍ഷണീയവുമായി തോന്നാം. ഇത് ആപേക്ഷികമാണ്. സ്തനവലുപ്പവും സ്ത്രീയുടെ ലൈംഗികസുഖവും തമ്മില്‍ ബന്ധമില്ല. മറിച്ച് സ്ത്രീയുടെ സ്തന വലുപ്പം പുരുഷന്റെ ലൈംഗിക സംതൃപ്തിയെ അയാളുടെ കാഴ്ചപ്പാടിനനുസരിച്ച് സ്വാധീനിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ