ഭാര്യാ–ഭർതൃബന്ധങ്ങളെ ദൃഢമാക്കുന്നതിൽ ലൈംഗികതയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. സന്തോഷം നിറഞ്ഞ ലൈംഗികബന്ധം ചിലപ്പോൾ അവസാനം നിങ്ങളില വേദന സമ്മാനിച്ചേക്കാം. ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം
∙ ഹോർമോൺ മരുന്നു കഴിക്കുന്നവരാണോ
ജനന നിയന്ത്രണ ഗുളികകൾ, അലർജിക്ക് എതിരായ മരുന്ന് തുടങ്ങിയവ കഴിക്കുന്നവരിൽ യോനീഭാഗം വരണ്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് നനവ് ഇല്ലെങ്കിൽ ശരിയായ രീതിയിൽ ലൈംഗികത അസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരക്കാർ യോനിയിൽ ജലാംശം നിലനിർത്തിന്നതിന് ലൈംഗികബന്ധ സമയത്ത് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക
∙ യോനിയിലെ വരൾച്ച
ലൈംഗികബന്ധത്തിനു ശേഷം വേദന ഉണ്ടാകാനുള്ള പ്രധാന കാരണം യോനിയിലെ വരൾച്ച ആണ്. സെഷൻ നീണ്ടു നിൽക്കുകയും യോനിയിൽ കൂടുതൽ സമ്മർദം അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പരിഹാരമായും നല്ല ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്.
∙ ഫോർപ്ലേയിലെ കുറവ്
ലൈംഗികത സുഖകരമാകുന്നതിന് ബാഹ്യകേളികൾ ഏറെ സഹായിക്കും. ശരിയായ ബാഹ്യകേളികളിലൂടെ യോനീഭാഗം ഉത്തേജിതമാകും. പുരുഷ ലൈംഗികാവയവത്തെ ഉൾക്കൊള്ളാൻ തക്കവിധത്തിൽ ഇതു വികസിക്കുകയും ആവശ്യത്തിനുള്ള ജലാംശം ഉണ്ടാകുകയും ചെയ്യും. ഇതിനു യോനി തയാറാകുന്നതുവരെ ബാഹ്യകേളികൾ തുടരാവുന്നതാണ്.
∙ അലർജി
ലാറ്റക്സ് കോണ്ടം, ബീജനാശിനി, ശുചിത്വ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴാണോ വേദന ഉണ്ടാകുന്നതെന്നു മനസ്സിലാക്കി അവയെ അകറ്റി നിർത്തുക.
∙ രോഗലക്ഷണങ്ങൾ
നീണ്ടു നിൽക്കുന്ന യോനീഭാഗത്തെ വേദന ചിലപ്പോൾ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. ഇങ്ങനെ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം സ്വീകരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ