ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കാന്‍ വില കൂടിയ സമ്മാനങ്ങളുടെയോ വിദേശ ട്രിപ്പുകളുടെയോ ആഡംബരമായ ഡേറ്റുകളുടെയോ ആവശ്യമില്ല.......
വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം അടിത്തറയിലാണ് ഓരോ ബന്ധങ്ങളും കെട്ടിപ്പടുക്കുന്നത്. എന്നാല്‍ പലപ്പോഴും ബന്ധങ്ങളില്‍ ഉലച്ചിലുകളും വിള്ളലുകളും വരുന്നതും സ്വാഭാവികമാണ്. മടുപ്പും അലസതയുമെല്ലാം ബന്ധങ്ങളില്‍ കാണാറുള്ളത് തന്നെ. ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കാന്‍ വില കൂടിയ സമ്മാനങ്ങളുടെയോ വിദേശ ട്രിപ്പുകളുടെയോ ആഢംബരമായ ഡേറ്റുകളുടെയോ ആവശ്യമില്ല. പങ്കാളിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങളുടെ ഭാഗത്തു നിന്നുമുള്ള നിസ്സാരങ്ങളായ ചില കാര്യങ്ങള്‍ മതി.
ഇങ്ങനെ നിസ്സാരമായ കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ നിങ്ങള്‍ സ്വയമറിയാതെ പറയും ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

- ജീവിതത്തിന്റെ തിരക്കുകളിലെപ്പോഴോ പറയാന്‍ മറന്ന ആ വാക്കുകള്‍ വീണ്ടും പങ്കാളിയുടെ മുഖത്ത് നോക്കി പറയാം. 'ലവ് യൂ' എന്ന രണ്ട് വാക്കുകള്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഉള്ളിന്റെ ഉള്ളില്‍ നിന്നും പങ്കാളിയെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് തുറന്ന് പറഞ്ഞോളൂ.
- ഒരു ഗുഡ്‌മോര്‍ണിംഗിലും ഗുഡ്നൈറ്റിലും കാര്യമില്ലെന്ന് ചിന്തിക്കേണ്ട. പ്രത്യേകിച്ചും പങ്കാളികള്‍ അടുത്തല്ലാത്ത സാഹചര്യങ്ങളില്‍. രണ്ട് പേരുടെയും അന്നത്തെ ദിവസം പൂര്‍ണതയില്‍ തുടങ്ങി പൂര്‍ണതയില്‍ അവസാനിക്കാന്‍ സ്‌നേഹം ചാലിച്ച ഇത്തരം സന്ദേശങ്ങളാകാം.
- വിശ്വാസം എന്നത് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാന ഘടകമാണ്. അത് കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. യാതൊരു രഹസ്യങ്ങളും രണ്ട് പേര്‍ക്കുമിടയില്‍ കടന്നു വരാതെ നോക്കുക.
- ജോലിയുടെ തിരക്കുകളില്‍ നിന്നും ടി.വിയുടെയും സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റുകളുടെയും ഇടയില്‍ നിന്നും ദിവസവും നിങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് മാത്രമായുള്ള സമയം കണ്ടെത്തുക. അന്നന്ന് നടന്ന കാര്യങ്ങള്‍ പങ്ക് വെച്ചും പരദൂഷണങ്ങളും തമാശകളും പറഞ്ഞും നിങ്ങളുടെ മാത്രമായ ലോകത്ത് മുഴുകുമ്പോള്‍ ഉള്ളിലെ സ്‌നേഹം പതിന്മടങ്ങായി ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് തിരിച്ചറിയും.
- വെറുതെ നടക്കാന്‍ പോകാം, ഒരുമിച്ച് പാചകം ചെയ്യാം. ആ നിമിഷങ്ങള്‍ എത്ര മനോഹരമായിരുന്നുവെന്ന് തുറന്നു പറയാം
- വീട്ടു പണികള്‍ ഒരുമിച്ചു ചെയ്തു നോക്കൂ. ജീവിതത്തിന്റെ മാധുര്യം എവിടെയും പോയിട്ടില്ലെന്ന് മനസിക്കാന്‍ സാധിക്കും.
- നല്ലൊരു കേള്‍വിക്കാരനാകാം. പങ്കാളിക്ക് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കാനും വേണ്ട ഉപദേശങ്ങള്‍ നല്‍കാനും ശ്രദ്ധിക്കാം. സമയമില്ലായ്മ എന്നത് ഇവിടെ നിന്നും എടുത്തു കളയണം.
- ഒരുമിച്ചിരുന്ന് പടങ്ങള്‍ കാണാം.
- പങ്കാളിയുടെ സൗന്ദര്യം അതിപ്പോള്‍ മനസിന്റെയായാലും മുഖത്തിന്റെയായാലും നീയെത്ര സുന്ദരി/ സുന്ദരന്‍ ആണെന്ന് തുറന്നു പറയുക. മനസ്സ് നിറഞ്ഞ പ്രശംസക്കും നന്ദി പറച്ചിലിനും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്.
- അകലെയാണെങ്കിലും നിത്യവും ഒരു നേരമെങ്കിലും സംസാരിക്കാനുള്ള സമയം കണ്ടെത്തുക. എല്ലാ കാര്യങ്ങളും പറയാന്‍ സാധിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ പങ്കാളിയെ എത്ര മാത്രം മിസ് ചെയ്യുന്നുവെന്ന് അറിയിക്കാം.
ഇങ്ങനെ നിസ്സാരമായ കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ നിങ്ങള്‍ സ്വയമറിയാതെ പറയും ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ