യൂറിനറി ഇന്‍ഫക്ഷന്‍ : ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍.

ലക്ഷണങ്ങള്‍
മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക
ചൊറിച്ചില്‍ ഉണ്ടാവുക
നടുവേദന
അടിവയറിനു വേദന
മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക
മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക
പനി




യൂറിനറി ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു ദിവസം എട്ടോ പത്തോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പ്രജനന നാളിയില്‍ അണുബാധയുണ്ടായാല്‍ യൂറിനറി ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ എന്നിവമൂലം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രജനന നാളിയില്‍ അണുബാധയുണ്ടാകുന്നു. സ്ത്രീകളില്‍ അണുബാധയുണ്ടെങ്കില്‍ ജനനേന്ദ്രിയത്തിന്റെ നടുഭാഗത്തോ, തുടയിടുക്കിലോ ചൊറിച്ചില്‍ അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണാന്‍ മടിക്കരുത്. അല്ലാത്തപക്ഷം അണുബാധ ഗുരുതരമാവുകയും ഗര്‍ഭാശയം വരെ ബാധിക്കുകയും ചെയ്യാം. വന്ധ്യതയ്ക്ക് ഇത് കാരണമാകും.

അണുബാധ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍
വൃത്തിയുള്ള കോട്ടണ്‍ അടിവസ്ത്രം ധരിക്കുക
ഒരു പ്രാവശ്യം ഉപയോഗിച്ച അടിവസ്ത്രം വൃത്തിയായി കഴുകി ഉണക്കിയ ശേഷം മാത്രം വീണ്ടുമുപയോഗിക്കുക
സാനിട്ടറി നാപ്‌കിന്‍ യഥാസമയം മാറുക
ഉപയോഗിച്ച നാപ്കിന്‍ വീണ്ടും ഉപയോഗിക്കരുത്
ജനനേന്ദ്രിയം വൃത്തിയായി സൂക്ഷിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ