സെക്‌സില്‍ സൗന്ദര്യത്തിന് രണ്ടാംസ്ഥാനം

സുന്ദരികളല്ലാത്ത പല സ്ത്രീകളുടെയും വിവാഹത്തിന് മുന്‍പുള്ള പ്രധാന ആധി, സൗന്ദര്യമില്ലാത്തതിനാല്‍ തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന് വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ പൂര്‍ണ സംതൃപ്തി നല്‍കാന്‍ ആകുമോ എന്നതാണ്. അവിവാഹിതരായ പല ചെറുപ്പക്കാരികളും സൗന്ദര്യം കുറഞ്ഞാല്‍ അത് സെക്‌സിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയില്‍ ഡോക്ടര്‍മാരെ സമീപിക്കാറുണ്ട്.
പുരുഷന്മാര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് സൗന്ദര്യമുള്ള സ്ത്രീകളില്‍ ആണെന്നതാണ് സ്ത്രീകളുടെ ആധിക്ക് കാണമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആധിയുടെ ആവശ്യമില്ലെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. തങ്ങള്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ സൗന്ദര്യമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക പുരുഷന്മാരും. എന്നാല്‍ സൗന്ദര്യത്തിന് കിടപ്പറയില്‍ രണ്ടാംസ്ഥാനം മാത്രമേയുള്ളൂ.


വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സ്ത്രീയുടെ സൗന്ദര്യം പുരുഷന് ആകര്‍ഷകമായി തോന്നിയേക്കാം. സുന്ദരിയായ പെണ്‍കുട്ടിയാണ് തന്റെ ഭാര്യയെന്ന ചിന്ത അയാളുടെ ലൈംഗിക സംതൃപ്തിയിലും പ്രകടമാകും. എന്നാല്‍ കാലം കഴിയുംതോറും സൗന്ദര്യത്തില്‍ കാര്യമില്ലെന്ന് വ്യക്തമാകും. സുന്ദരികളായ ഭാര്യമാരുള്ള പുരുഷന്മാര്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീകളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.
സ്ത്രീക്ക് പുരുഷനെ എത്രമാത്രം സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്നതാണ് ലൈംഗിക പൂര്‍ണമാക്കുന്നത്. പുരുഷനെ കിടപ്പറയില്‍ തന്റെ മാത്രം പങ്കാളിയാക്കാന്‍ ഏതൊരു സ്ത്രീയ്ക്കും സാധിക്കും. ഭാര്യ സുന്ദരിയാണെങ്കിലും അല്ലെങ്കിലും പുരുഷന്റെ പ്രകൃതമാണ് സുന്ദരികളായ സ്ത്രീകളോടുള്ള ആകര്‍ഷണം. അത് ആകര്‍ഷണം മാത്രമാണ്. സുന്ദരികളല്ലാത്ത പരസ്ത്രീകളില്‍ ചില പുരുഷന്മാര്‍ അമിതമായി താത്പര്യം കാണിക്കുന്നത്. കിടപ്പറയിലെ അവരുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്. അവിടെ സൗന്ദര്യത്തിന് രണ്ടാംസ്ഥാനം മാത്രമേ കല്‍പ്പിക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ