ആദ്യം സ്ത്രീയ്ക്കാകണം ഓര്‍ഗാസം,കാമസൂത്ര രഹസ്യം 

കാമസൂത്ര സെക്‌സിനെക്കുറിച്ച് ആധികാരികതയോടെ എഴുതപ്പെട്ട പുസ്തകമാണ്. സെക്‌സിനെക്കുറിച്ചു വിശദമായി പ്രതിപാദിയ്ക്കുന്ന ഒന്നാണിത്.

എന്നാല്‍ സെക്‌സിനെക്കുറിച്ചു മാത്രമല്ല, നല്ല ജീവിതരീതികളെക്കുറിച്ചും ഏതെല്ലാം വിധത്തില്‍ നല്ല രീതിയില്‍ പങ്കാളികള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നുമെല്ലാം കാമസൂത്ര വിവരിയ്ക്കുന്നു.

സെക്‌സിനെക്കുറിച്ച് കാമസൂത്ര പറയുന്ന ചിലതിനെക്കുറിച്ചറിയൂ,




വിവാഹത്തിനു മുന്‍പു

സമൂഹം എന്തെല്ലാം പറഞ്ഞാലും കാമസൂത്ര എന്ന പുസ്തകം സ്ത്രീകള്‍ വിവാഹത്തിനു മുന്‍പു വായിച്ചിരിയ്ക്കണമെന്നാണ് ഇതെഴുതിയ വാത്സ്യായന്‍ പറയുന്നത്. ഇതില്‍ പറയുന്ന 64 കലകളെക്കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കണം. ഇത് സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിയ്ക്കാന്‍ സ്ത്രീയെ സഹായിക്കും. സ്ത്രീകള്‍ കലകളിലും കിടപ്പറയിലും ലോകവിവരങ്ങളിലും കളികളിലുമെല്ലാം മിടുക്കരാകണമെന്ന് കാമസൂത്രയില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഒത്തുചേരുന്നത് ഇവളെ മിടുക്കിയാക്കുന്നു.

ലിംഗവലിപ്പത്തിന്റെ അടിസ്ഥാനത്തില്‍

പുരുഷനെ ലിംഗവലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന കാമസൂത്ര മുയല്‍ എന്ന ഗണത്തിലും കുതിരയെന്ന ഗണത്തിലും പുരുഷനെ പെടുത്തുന്നു. എന്നാല്‍ പുരുഷലിംഗം സ്ത്രീയോനിയ്ക്കു ചേരുന്ന സൈസാകുന്നതാണ് ഏറ്റവും നല്ല സെക്‌സിന് സഹായിക്കുന്ന ഘടകമെന്നും കാമസൂത്രയില്‍ പറയുന്നു.

നല്ല ജീവിതരീതികളും സാഹചര്യങ്ങളും

നല്ല ജീവിതരീതികളും സാഹചര്യങ്ങളും സെക്‌സിനും ആരോഗ്യകരമായ ജീവിതത്തിനും സഹായിക്കുന്നവെന്ന് കാമസുത്രയില്‍ പറയുന്നു. പങ്കാളികള്‍ ദിവസവും വായ ശുചിയാക്കണം, കുളിയ്ക്കണം, പുരുഷന്മാര്‍ ദിവസവും ഷേവ് ചെയ്യണം, പങ്കാളികള്‍ ജീവിയ്‌ക്കേണ്ടത് സൂര്യപ്രകാശവും വായുവുമുള്ള വീട്ടില്‍ താമസിയ്ക്കണമെന്നും കാമസൂത്ര പറയുന്നു.

എങ്ങനെ സമീപിയ്ക്കണമെന്ന്

സ്ത്രീയെ ലൈംഗികാഗ്രഹത്തോടെ എങ്ങനെ സമീപിയ്ക്കണമെന്ന് കാമസൂത്രയില്‍ പറയുന്നു. സ്ത്രീയെ എങ്ങിനെ സ്പര്‍ശിയ്ക്കണമെന്നും കാമസൂത്ര പറയുന്നുണ്ട്. സ്ത്രീയുടെ തോളില്‍ സ്പര്‍ശിച്ചാല്‍ തങ്ങളുടെ ആഗ്രഹസൂചനയാകുമെന്നും ഇതുവഴി എങ്ങനെ സ്ത്രീയുടെ ആഗ്രഹം മനസിലാക്കാമെന്നും ഇതില്‍ പറയുന്നു.

ആലിംഗനങ്ങളെ

എട്ടു തരം ആലിംഗനങ്ങളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നുണ്ട്. ഫോര്‍പ്ലേ ആയി ആലിംഗനങ്ങളെ കണക്കാക്കാമെന്നും കാമസൂത്രയില്‍ പറയുന്നു.

ചുംബനങ്ങളെക്കുറിച്ചും

മൂന്നു തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രയില്‍ വിശദമായി പറയുന്നുണ്ട്. ത്രോബിംഗ് കിസ്, മെഷ്വേഡ് കിസ്, ബ്രഷിംഗ് കിസ് എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ പെടുന്നു ഇത്.

64 രീതികളില്‍

എല്ലാ സെക്‌സ് പൊസിഷനുകളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നില്ല. എന്നാല്‍ സെക്‌സിനെ 64 രീതികളില്‍ കാമസൂത്രയില്‍ വിവരിയ്ക്കുന്നു.

നഖപ്പാടുകളെക്കുറിച്ചും

പുരുഷന് സെക്‌സിനിടയില്‍ സ്ത്രീ നഖപ്പാടുകളേല്‍പ്പിയ്ക്കണമെന്ന് കാമസൂത്രയില്‍ പറയുന്നു. എട്ടു തരം നഖപ്പാടുകളെക്കുറിച്ചും കാമസൂത്രയില്‍ പറയുന്നു. ഇതുപോലെ പുരുഷന് സ്ത്രീയില്‍ ദന്തക്ഷതമേല്‍പ്പിയ്ക്കാനും അവകാശമുണ്ടെന്നും പറയുന്നു.

രതിമൂര്‍ഛ

സ്ത്രീയ്ക്കാകണം ആദ്യം സെക്‌സില്‍ രതിമൂര്‍ഛയുണ്ടാകേണ്ടതെന്നാണ് കാമസൂത്രയില്‍ പറയുന്നു. ആദ്യം ഓര്‍ഗാസമുണ്ടായാലും സ്ത്രീയ്ക്കു പുരുഷന് രതിസുഖം നല്‍കാനാകും. എന്നാല്‍ പുരുഷന് ആദ്യം രതിമൂര്‍ഛയുണ്ടായാല്‍ അയാള്‍ക്കു പിന്നെ സ്ത്രീയെ തൃപ്തിപ്പെടുത്താനാകില്ല.





പുരുഷന്

പുരുഷന് രതിമൂര്‍ഛയാണ് സെക്‌സ് എന്നു കാമസൂത്രയില്‍ പറയുന്നു. എന്നാല്‍ സ്ത്രീയ്ക്ക ഇതല്ല, ഫോര്‍്‌പ്ലേയും ഓര്‍ഗാസവും അതിനു ശേഷമുള്ള ലാളനയുമെല്ലാം സെക്‌സില്‍ പെടുന്നതാണെന്നും അത് പുരുഷന്‍ മനസിലാക്കണമെന്നും കാമസൂത്രയില്‍ പറയുന്നു.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ