ഓറൽ സെക്സ് ആരോഗ്യദായകമോ?

ഫോർ പ്ലേയുടെ ഭാഗമായി കരുതി പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും  കുറച്ചൊക്കെ വദനസുരതം (Oral sex) പങ്കാളികളുടെ ആരോഗ്യത്തിന് നല്ലതാണത്രേ..
എക്സിമ, അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഇതുമൂലം സാധിക്കുമത്രേ.
 
 
സ്ത്രീകളുടെ യോനിയിൽ നിറയെ ലാക്ടോബാസിലസ്  എന്ന നല്ല ബാക്ടീരിയ ആണ്. ഇത് ചീത്ത ബാക്ടീരിയകളെ തുരത്തുന്നു.
യോനി സ്രവങ്ങൾ ആകട്ടെ ശരീരത്തിന്റെ സ്വാഭാവികമായ ശുചിയാക്കൽ മാർഗമാണ്. അതുകൊണ്ടാണ് സ്ത്രീരോഗ വിദഗ്ധർ, സ്ത്രീകളോട് അബ്ഡോമിനല്‍ ഏരിയ ചൂടുവെള്ളം ഉപയോഗിച്ചേ കഴുകാവൂ എന്നു പറയുന്നത്. ഇത് നല്ല ബാക്ടീരിയകളെ നശിക്കാതെ സംരക്ഷിക്കും.
നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലും, യൂറിനറി, ജനിറ്റൽ ഭാഗങ്ങളിലും കാണുന്ന ഒരുതരം പ്രോബയോട്ടിക് ബാക്ടീരിയ ആണ് ലാക്ടോബാസിലസ്.

ഡയേറിയ, സാധാരണ ദഹനപ്രശ്നങ്ങൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, കുടൽ വ്രണങ്ങൾ, മൂത്രത്തിലെ അണുബാധ, ജലദോഷം മുതലായവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ ലാക്ടോബോസിലസ് ഉണ്ട്.

കൂടാതെ ചർമത്തിലെ പ്രശ്നങ്ങൾ, വായിലെ വ്രണം, എക്സിമ ഇവയുടെ ചികിത്സയ്ക്കും ഈ ബാക്ടീരിയയെ ഉപയോഗിക്കുന്നു.
ഉദരത്തിലെ നല്ല ബാക്ടീരിയയുടെ –പ്രോബയോട്ടിക്സ് – അളവ് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
മയോ ക്ലിനിക്ക് ഗവേഷകയായ ഡോ. ഹെലെന മെൻഡസ് സോഴ്സ് പറയുന്നത് യോനിസ്രവത്തിൽ  ധാരാളം നല്ല ബാക്ടീരിയ ഉണ്ട് എന്നും അവയെ വിഴുങ്ങുന്നതു മൂലം ഉള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ് എന്നുമാണ്.

ഒരു ഗ്രാം യോനിസ്രവത്തിൽ ഏതാണ്ട് 1 ദശലക്ഷം മുതൽ 100 ദശലക്ഷം വരെ ലാക്ടോബാസിലസ് ബാക്ടീരിയ അടങ്ങിയിട്ടുണ്ട് എന്നും ഡോ ഹെലെന പറയുന്നു.
@http://www.manoramaonline.com/health/sex/2017/10/14/oral-sex-good-for-health.html

ലൈംഗികബന്ധത്തിനു ശേഷം വേദനയോ? കാരണം ഇതാകാം

ഭാര്യാ–ഭർതൃബന്ധങ്ങളെ ദൃഢമാക്കുന്നതിൽ ലൈംഗികതയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. സന്തോഷം നിറഞ്ഞ ലൈംഗികബന്ധം ചിലപ്പോൾ അവസാനം നിങ്ങളില‍ വേദന സമ്മാനിച്ചേക്കാം. ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം
∙ ഹോർമോൺ മരുന്നു കഴിക്കുന്നവരാണോ
 
 
ജനന നിയന്ത്രണ ഗുളികകൾ, അലർജിക്ക് എതിരായ മരുന്ന് തുടങ്ങിയവ കഴിക്കുന്നവരിൽ യോനീഭാഗം വരണ്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് നനവ് ഇല്ലെങ്കിൽ ശരിയായ രീതിയിൽ ലൈംഗികത അസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരക്കാർ യോനിയിൽ ജലാംശം  നിലനിർത്തിന്നതിന് ലൈംഗികബന്ധ സമയത്ത് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക
∙ യോനിയിലെ വരൾച്ച

ലൈംഗികബന്ധത്തിനു ശേഷം വേദന ഉണ്ടാകാനുള്ള പ്രധാന കാരണം യോനിയിലെ വരൾച്ച ആണ്. സെഷൻ നീണ്ടു നിൽക്കുകയും യോനിയിൽ കൂടുതൽ സമ്മർദം അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പരിഹാരമായും നല്ല ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്.

∙ ഫോർപ്ലേയിലെ കുറവ്
ലൈംഗികത സുഖകരമാകുന്നതിന് ബാഹ്യകേളികൾ ഏറെ സഹായിക്കും. ശരിയായ ബാഹ്യകേളികളിലൂടെ യോനീഭാഗം ഉത്തേജിതമാകും. പുരുഷ ലൈംഗികാവയവത്തെ ഉൾക്കൊള്ളാൻ തക്കവിധത്തിൽ ഇതു വികസിക്കുകയും ആവശ്യത്തിനുള്ള ജലാംശം ഉണ്ടാകുകയും ചെയ്യും. ഇതിനു യോനി തയാറാകുന്നതുവരെ ബാഹ്യകേളികൾ തുടരാവുന്നതാണ്.

∙ അലർജി
ലാറ്റക്സ് കോണ്ടം, ബീജനാശിനി, ശുചിത്വ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴാണോ വേദന ഉണ്ടാകുന്നതെന്നു മനസ്സിലാക്കി അവയെ അകറ്റി നിർത്തുക.


∙ രോഗലക്ഷണങ്ങൾ

നീണ്ടു നിൽക്കുന്ന യോനീഭാഗത്തെ വേദന ചിലപ്പോൾ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. ഇങ്ങനെ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം സ്വീകരിക്കുക. 

വന്ധ്യത

വന്ധ്യത എന്നാലെന്താണ്?

ഡോ. അനുപമ ആര്‍
മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ജനസാമാന്യത്തിന് വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.
വിവാഹാനന്തരം ഒരു വര്‍ഷം ഒരു ഗര്‍ഭനിരോധന മാര്‍ഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗര്‍ഭിണിയാവാത്ത ദമ്പതികളെയാണ് വന്ധ്യര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീക്ക് 35ന് താഴെ പ്രായമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും 35ല്‍ കൂടുതല്‍ ആണെങ്കില്‍ ആറ് മാസത്തിന് ശേഷവും പരിശോധനകള്‍ തുടങ്ങണം.
വന്ധ്യതാചികത്സയില്‍ ആദ്യമായി വേണ്ടത് ദമ്പതികളോട് വിശദമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ആര്‍ത്തവത്തെക്കുറിച്ചും, ആര്‍ത്തവ ക്രമക്കേടുകളെക്കുറിച്ചും ചോദിച്ച് മനസിലാക്കണം. സാധാരണ ഒരു സ്ത്രീക്ക് 26-32 ദിവസത്തിനുള്ളിലാണ് ആര്‍ത്തവം വരേണ്ടത്. ഇതില്‍ കൂടുതലോ, കുറവോ ആണോ എന്ന് ചോദിച്ചറിയണം. ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന, രക്തപ്പോക്ക് കൂടുതല്‍, കുറവ് ഇവയെകുറിച്ച് വിശദമായി മനസ്സിലാക്കണം. ഇതരരോഗങ്ങള്‍ക്കായി എന്തെങ്കിലും മരുന്നുകള്‍ ഇവര്‍ സ്ഥിരമായി കഴിക്കുന്നുണ്ടോ? ഉദരശസ്ത്രക്രിയക്കോ, പ്രത്യേകിച്ച് അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടോ എന്നൊക്കെ അറിഞ്ഞിരിക്കണം. ആര്‍ത്തവാനന്തരം 10 മുതല്‍ 15 ദിവസം വരെയാണ് ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം അഥവാ ഫെര്‍ട്ടൈല്‍ പിരീഡ് (ളലൃശേഹല ുലൃശീറ). ഇതേക്കുറിച്ച് ദമ്പതികള്‍ക്ക് ഗ്രാഹ്യമുണ്ടായിരിക്കണം. ആധുനിക ജീവിതരീതികളുടെയും, ആഹാരരീതികളുടെയും അനന്തരഫലമായ അമിതവണ്ണവും, പൊണ്ണത്തടിയും സ്ത്രീകളില്‍ കൂടുതലാണ്. വന്ധ്യതയിലേക്ക് നയിക്കുന്ന മറ്റൊരു സുപ്രധാന ആരോഗ്യപ്രശ്നമാണിത്.
പുരുഷന്റെ പ്രശനങ്ങള്‍ക്കും വന്ധ്യതയില്‍ തുല്യപ്രാധാന്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പുരുഷന്‍മാര്‍ വര്‍ജിക്കണം. ലൈംഗിക പ്രശ്നങ്ങളായ ഉത്തേജനക്കുറവ്, സ്ഖലനമില്ലായ്മ, ശ്രീഘ്രസ്ഖലനം ഇവയുണ്ടോ എന്നറിയണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പരിശോധനാമാര്‍ഗത്തിലേക്ക് തിരിയാം.
സ്ത്രീക്ക് തൈറോയ്ഡ്, പ്രാലാക്റ്റിന്‍ മുതലായ ഹോര്‍മോണുകളുടെ അളവ് പരിശോധനയ്ക്ക് സുപ്രധാന പങ്കുണ്ട്. യോനീമാര്‍ഗമുള്ള (ഠഢട) പരിശോധന ആണ് വന്ധ്യതയില്‍ കൂടുതലായി അവലംബിക്കുന്നത്. ഇത്തരം സ്കാനിങ്ങിലൂടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ തകരാറുണ്ടോ എന്നും, അണ്ഡവളര്‍ച്ചയും, അണ്ഡവിസര്‍ജനവും ശരിയാണോ (ളീഹഹശരൌഹമൃ ൌറ്യ) എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജനത്തിന് ശേഷം 24 മണിക്കുറേ അണ്ഡം ജീവനോടെ ഉണ്ടാകൂ. അതിനാലാണ് ആര്‍ത്തവത്തിന്റെ 10-15 ദിവസംവരെ ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം എന്ന് വിശേഷിപ്പിക്കുന്നത്.
പുരുഷനെ സംബന്ധിച്ചിടത്തോളം ശുക്ളപരിശോധനയാണ് (ടലാലി മിമഹ്യശെ) ആണ് മുഖ്യം. 23 ദിവസം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ വേണം ശുക്ളം പരിശോധിക്കാന്‍. ശുക്ളത്തിലെ ബീജത്തിന്റെ എണ്ണം (ുലൃാ രീൌി) 20 മില്ല്യനിലെങ്കിലും കൂടുതലായിരിക്കണം. അതുപോലെ 50% കൂടുതല്‍ ബീജങ്ങള്‍ക്ക് അതിവേഗ ചലനശക്തി ഉണ്ടായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഏകദേശം 2025% ദമ്പതികള്‍ വന്ധ്യതയെന്ന വേദനപേറുന്നു. ഇവരില്‍ 2040% പേരില്‍ സ്ത്രീ വന്ധ്യതയും, 40% പേരില്‍ പുരുഷവന്ധ്യതയും 10% പേരില്‍ രണ്ടുകൂട്ടരുടേയും പ്രശ്നങ്ങളും, 10% പേരില്‍ അകാരണമായ വന്ധ്യതയും കാണപ്പെടുന്നുണ്ട്. വളരെയധികം ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായി പുരോഗമിച്ച ഈ മേഖലയില്‍ ധാരാളം പരിശോധനാമാര്‍ഗങ്ങളും, നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുകയും, പാലിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ഒരു പരിധിവരെ സാധിക്കും എന്ന് ഉറപ്പാണ് .
ഡോ. അനുപമ ആര്‍
ചീഫ് ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്റ്, 
പി ആര്‍ എസ് ഹോസ്പിറ്റല്‍
തിരുവനന്തപുരം



വന്ധ്യത- കാരണങ്ങളും ചികിത്സയും -1

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്. വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടു കയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്..
വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രിക മായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ളFollicular study പരിശോധനയും വേണ്ടി വരുന്നതാണ്.
പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍
  1. 1. ജനിതകപരമായ കാരണങ്ങള്‍ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ  ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
  2. 2. Tumors (വളര്‍ച്ചകള്‍)
സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.
  1. 3. Endometriosis (എന്‍ട്രോ മെട്രോസിസ്)
മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ്Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം
  1. 1. Primary infertility
  2. 2. ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
  3. 2. Secondary infertility
ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താന ങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷ ന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരു ഷ ബീജ പരിശോധനയാണ് ആദ്യപടി.
ബീജോത്പാദനം എങ്ങിനെ?
ഒരു ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും  അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയ യാണ് ബീജോത്പാദനം. ശരീരോഷ്മാ വിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയില ധികമുണ്ടെ ങ്കില്‍Cultureപരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

 

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍

(എ)ബീജങ്ങളുടെ ഉല്‍പാദനത്തകരാറുകള്‍
മിക്കവാറും 60 ശതമാനം പുരുഷ വന്ധ്യതയുടെ കാരണം ബീജങ്ങളുടെ ഉല്‍പാദനത്തിലുള്ള തകരാറുകള്‍ ആണ്.
  1. 1. Aspermia
ഇത്തരം അവസ്ഥയില്‍ ശുക്ലം തന്നെ ഉണ്ടാകാത്തതോ പുറത്തേക്ക് വിസര്‍ജ്ജിക്കാത്തതോ ആയ അവസരം ഉണ്ടാകുന്നു. പ്രോസ്‌റ്റേറ്റു ഗ്രന്ഥിയുടെ സര്‍ജ്ജറിക്കു ശേഷമോ, ചില രോഗങ്ങള്‍ മൂലമോ, ബീജ വാഹിനി കുഴലുകളിലെ തടസ്സങ്ങള്‍ മൂലമോ, ചില രോഗങ്ങൾക്കുള്ള മരുന്നുകള്‍ പതിവായി കഴിക്കുന്നതു കൊണ്ടോ ഇങ്ങനെ സംഭവിക്കാം.
  1. 2. Azoospermia
ശുക്ലത്തില്‍ ബീജങ്ങളുടെ പൂര്‍ണമായ അഭാവമാണ് ഇവിടെ സംഭവി ക്കുന്നത്. വൃഷ്ണങ്ങളുടെ ജന്മനാലുള്ള അഭാവമോ മറ്റു വൈകല്യങ്ങൾ കൊണ്ടോ ഇത്തരം അവസ്ഥ സംജാതമാകാം. രണ്ടോ മൂന്നോ തവണത്തെ ബീജ പരിശോധനകളില്‍ ഇതേ ഫലമാണ് ആവർത്തി ക്കുന്നതെങ്കിൽ ഉടനെ തന്നെ വൃഷ്ണത്തിൻറെ Biopsy പരിശോധന നടത്തുകയും  ഔഷധങ്ങൾ  ഫലിക്കുന്നുണ്ടോ  എന്നു വിലയിരുത്തകയും വേണം.
Sertolli cell syndrome: ഈ അവസ്ഥയിലും പൂര്‍ണ്ണമായും ഉള്ള ബീജിത്തിൻറെ അഭാവം സംഭവിക്കുന്നു.
  1. 3. Oligozoospermia
പുരുഷ ബീജങ്ങളുടെ സംഖ്യ കുറയുമ്പോള്‍ വന്ധ്യതക്കുള്ള സാധ്യത ഏറുന്നു. സർവ്വസാധാരണമായി കാണുന്ന വന്ധ്യതാ കാരണങ്ങളി ലൊന്നാണ് ഇത്. ഇത്തരം അവസ്ഥയിലേക്കു കൊണ്ടുപോകുന്ന രോഗങ്ങള്‍ താഴെ പറയുന്നവയാണ്.
Varicocoele:
വൃഷ്ണങ്ങളിലെ സിരകള്‍ തടിക്കുന്നതു കാരണം അവിടെ  ശരിയായ രക്തചംക്രമണം തടസ്സപ്പെടുകയും വൃഷ്ണങ്ങ ളിലെ താപനില അധികരിക്കുകയും ബീജോല്‍പാദനം തടസ്സപ്പെടുകയും ചെയ്യുന്നു. ബീജ ങ്ങളുടെ എണ്ണക്കുറവിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊ ന്നാണിത്. ഇത്തരം  അവസ്ഥയുടെ പ്രഥമ  സ്റ്റേജുകള്‍ക്ക് (grade)ഹോമിയോ ഹെർബൽ ഔഷധങ്ങൾ വളരെ ഫല പ്രദമാണ്. പിന്നീടുള്ള സ്റ്റേജാണെങ്കില്‍ സര്‍ജറി ആവശ്യമായി വരും.
അണുബാധ
അലോപ്പതി ചികിത്സമൂലം മുണ്ടിനീര് (തൊണ്ടിവീക്കം) പോലുള്ള രോഗങ്ങള്‍ ചിലപ്പോള്‍ വൃഷ്ണങ്ങളെ  ബാധിച്ച് ബീജോല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. സ്ത്രീകളിലാണെങ്കിൽ സ്തനങ്ങളിൽ ബാധിക്കുന്നു.
പുകവലി
പുകവലി പുരുഷ ബീജോല്‍പാദനത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.
Torsion/ injury
വൃഷ്ണങ്ങള്‍ക്കു ഏൽക്കുന്ന ആഘാതങ്ങളോ മുറിവുകളോ ടോര്‍ഷന്‍ എന്ന അവസ്ഥയോ ബീജോല്‍പാദനത്തെ സാരമായി തടസ്സപ്പെടുത്താം.
ചില മരുന്നുകളും, റേഡിയേഷനുകളും  ബീജോല്‍പാദനത്തെ പ്രതി കൂലമായി ബാധിക്കാറുണ്ട്.
ASA : Anti sperm Antibody
ബീജാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആൻറീ ബോഡി ബീജങ്ങളുടെ ചലനശേഷിയെയും അണ്ഡവുമായുള്ള സംയോഗത്തെയും തടസ്സപ്പെടുത്തുന്നു.
chriptorchidism
വൃഷ്ണങ്ങള്‍ വൃഷ്ണസഞ്ചിയിലേക്ക് എത്തിച്ചേരാത്ത അവസ്ഥയെ chriptorchidismഎന്ന് പറയപ്പെടുന്നു. രണ്ടു വയസ്സിനു മുമ്പു തന്നെ ഔഷധ ങ്ങൾ കൊണ്ടോ ഓപ്പറേഷൻ  മുഖേനയോ ഇത് സാധ്യമാക്കിയില്ലെങ്കില്‍ വന്ധ്യതക്കും കാന്‍സറിനും സാധ്യത സൃഷ്ടിക്കുന്നു.
Asthenospermia
സംഭോഗ വേളയിൽ യോനീ നാളത്തില്‍ വിസർജ്ജിക്കപ്പെടുന്ന പുരുഷ ബീജങ്ങള്‍ ഗര്‍ഭാശയ ഗളം, ഗര്‍ഭാശയം ഇവ കടന്ന് മുകള്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫളോപ്യന്‍ നാളിയിലെത്തി അതിനുള്ളിലെ ആംപുല്ല എന്ന ഭാഗത്തുവെച്ചാണ് അണ്ഡവുമായി സംയോജി ക്കേണ്ടത്. അതുകൊണ്ട്  ബീജങ്ങളുടെ ചലനശേഷിക്ക് വളരെ പ്രധാനമാണ് ഉള്ളത്. ബീജങ്ങളുടെ ദ്രുത ചലന ശേഷി കുറയുന്ന ഈ അവസ്ഥ വന്ധ്യതക്ക് സാധ്യത വര്‍ധിപ്പി ക്കുന്നു.
Teratospermia
ബീജങ്ങളുടെ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങള്‍ അണ്ഡ-ബീജ സംയോ ജനത്തെ തടസ്സപ്പെടുത്തി വന്ധ്യതക്ക് സാധ്യതയുണ്ടാക്കുന്നു. ചില രോഗങ്ങ ളുടെ ഭാഗമായി ഈ അവസ്ഥ ഉണ്ടാകാം.
Hypospadias
ജന്മനാ ഉണ്ടാകുന്ന ഒരു  വൈകല്യമാണിത്. മൂത്രനാളി ലിംഗത്തിൻറെ അഗ്രത്തില്‍ തുറക്കാത്ത ഈ അവസ്ഥയില്‍ ബീജങ്ങള്‍ യോനിക്കുള്ളില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല.
  1. 1. ബീജവാഹിനികളിലെ തടസ്സങ്ങള്‍
30 ശതമാനത്തോളം  വരുന്ന പുരുഷ വന്ധ്യതക്ക് കാരണം മേൽ പറഞ്ഞ തടസ്സങ്ങൾ തന്നെയാണ്. ബീജവാഹിനി കുഴലുകളുടെ ജന്മനാ ഉള്ള അഭാവമോ ലൈംഗിക രോഗങ്ങള്‍ക്കൊണ്ടുണ്ടാവുന്ന തടസ്സങ്ങളോ സര്‍ജറിക്ക് ശേഷമുള്ള തടസ്സങ്ങളോ കാരണങ്ങൾ കൊണ്ട്  ബീജങ്ങള്‍ ഉൽപ്പാദിപ്പിക്കപ്പെടന്നുവെങ്കിലും  അവയെ മൂത്രനാളി വഴി പുറത്തെ ത്തിക്കാന്‍ കഴിയുന്നില്ല. ചില സന്ദർഭങ്ങളില്‍ സ്ഖലനസമയത്ത് ബീജങ്ങള്‍ പിന്നിലേക്ക് മൂത്രസഞ്ചിയിലെത്തുന്ന അവസ്ഥയുമുണ്ട്. സംഭോഗത്തിനു ശേഷം മൂത്രം പരിശോധിച്ചാല്‍ ഈ അവസ്ഥ മനസ്സിലാക്കാം.
  1. 1. ലൈംഗികമായ കാരണങ്ങള്‍
ഉദ്ധാരണ പ്രശ്‌നങ്ങള്‍:
ഭാഗികമോ പൂര്‍ണ്ണമോ ആയ ഉദ്ധാരണ പ്രശ്‌നങ്ങള്‍ മൂലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത ഒരു  അവസ്ഥ.
സ്ഖലന പ്രശ്‌നങ്ങള്‍:
സംഭോഗത്തിനു മുമ്പ് തന്നെ സ്ഖലനം സംഭവിക്കുന്നത് അല്ലെങ്കില്‍ സ്ഖലനം തന്നെ സംഭവിക്കാത്തതോ ആയ അവസ്ഥ. പ്രമേഹം പോലുള്ള ചില രോഗങ്ങളുടെ ഭാഗമായോ സര്‍ജറിമൂലം നാഡീഞരമ്പുകള്‍ക്കുണ്ടായ ക്ഷതങ്ങള്‍ മൂലമോ സ്ഖലനം സംഭവിക്കാതിരിക്കാം.
പുരുഷന്മാരിലെ അമിതമായ ഉത്കണ്ഠ,ഭയം, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ഏറെക്കുറെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ശീഘ്രസ്ഖലനത്തിനും കാരണമാകുന്നത്. ഇതിനായി  ദമ്പതികള്‍ക്കു് കൗണ്‍ സലിംഗും, സംയുക്തമായി ചെയ്യാവുന്ന ചില സംഭോഗ  പരിശീല നങ്ങളും, യോഗയും നൽകുന്ന തോടൊപ്പം ഹോമ്യോ ഹെർബൽ ഔഷധങ്ങളും പ്രതിവിധിയായി നൽകാവുന്നതാണ്.
ഹോര്‍മോണ്‍ തകരാറുകള്‍
ബീജോല്‍പാദനത്തെ നിയന്ത്രിക്കുന്ന അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ കൊണ്ട്  ബീജോത്പാദനം തടസ്സപ്പെടുന്നു. ഇവ കൂടാതെ പ്രത്യുല്‍പാദന അവയവങ്ങള്‍ക്കുണ്ടാവുന്ന കാന്‍സറുകള്‍,വീക്കങ്ങള്‍, മറ്റ് രോഗങ്ങള്‍ ഇവയും വന്ധ്യതക്ക് കാരണമാകാം.

വന്ധ്യതാ- കാരണങ്ങളും ചികിത്സയും – 2.

ദമ്പതികള്‍ വിവാഹ ശേഷം ആറുമാസമെങ്കിലും ഒരുമിച്ച് താമസിച്ചിട്ടും ഗർഭ നിരോധന ഉപാധികളൊന്നും സ്വീകരിക്കാതെ ഗര്‍ഭം ധരിക്കാത്ത അ വസ്ഥ ഉണ്ടെങ്കില്‍ വന്ധ്യതയെ കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു. സാധാ രണയായി സ്വാഭാവി കമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാ രില്‍ 75 ശതമാ നം പേര്‍ക്കെങ്കിലും വിവാഹം കഴിഞ്ഞ് ആറ് മാസത്തി നു ള്ളില്‍ ഗര്‍ഭധാരണം ഉ ണ്ടാകാറുണ്ട്. ഇങ്ങിനെ സംഭവിക്കാതിരുന്നാൽ ചി കിത്സയെപ്പറ്റി ചിന്തിക്കണം. വന്ധ്യതാ ചികിത്സയില്‍ ഭാര്യക്കും ഭര്‍ത്താവി നും തുല്യ പങ്കാണുള്ളത്. ദംപതികൾ ഒരുമിച്ച് തന്നെ ഡോക്ടറെ സമീപിച്ച് പരിഹാരം തേടണം. കാരണം ദമ്പതിമാരിൽ ആർക്കെങ്കിലും ഒരാള്‍ക്ക് പ്ര ത്യുത്പാദന കാര്യത്തില്‍ നേരിയ തകരാറുണ്ടങ്കില്‍ പങ്കാളിയുടെ ശേഷി വ ര്‍ദ്ധിപ്പിക്കുവാനും അതു വഴി പ്രശ്‌നം പരിഹരിക്കാനും കഴി യുന്നതാണ്.

ചില നാട്ടു ചികിത്സാ രീതികൾ
നാട്ടു വൈദ്യ ശാസ്ത്ര പ്രകാരം
അരയാലിൻറെ വേര് സ്ത്രീ പു രുഷന്മാരിലെ വന്ധ്യതക്ക് നല്ലൊരു ഔഷധമാണെന്ന്  പറയപ്പെടുന്നു. ഇ തിൻറെ വേര് ഉണക്കിപ്പൊടിച്ച്20 ഗ്രാം വീതം ഒരു ഗ്ലാസ് പാലില്‍ കല ക്കി രാത്രി കിടക്കാന്‍ നേരം കഴിയ്ക്കണം. ഇത് തുടർച്ചയായി മൂന്നു ദിവ സം കഴിക്കണം. സ്ത്രീകളുടെ ആർത്തവ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാര മാണ്.
ബ്ലാക്ക്‌ബെറിയുടെ ഇലകൾ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ പോന്നവയാണ്. ഇതിൻറെ പച്ചിലകള്‍ പറിച്ചെടുത്ത് കുറച്ച് തിളയ്ക്കുന്ന വെള്ളത്തിലിട്ട് രണ്ടു മണിക്കൂര്‍ നേരം വയ്ക്കുക. ഇത് 200 മില്ലി മോര്, ര ണ്ട് സ്പൂണ്‍ ചെറു തേന്‍ എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് കഴിയ്ക്കണം. വ ന്ധ്യതയ്ക്കു പുറമെ സ്ത്രീകളില്‍ എന്‍ഡെമെട്രിയം സംബന്ധമായ പ്രശ്‌ന ങ്ങള്‍ പരിഹരിക്കുന്നതിനും, അബോര്‍ഷന്‍ തടയുന്നതിനും ഇത് സഹായ കരമാണ്.
വിൻറര്‍ ചെറി എന്ന് പറയപ്പെടുന്ന ഒരിനം പഴവര്‍ഗ്ഗമുണ്ട്. ഈ ചെടിയുടെ ഇല ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കഴിയ്ക്കണം. പുരുഷന്മാര്‍ ഇത് അഞ്ചു രാത്രി അടുപ്പിച്ചു കഴിയ്ക്കണം. എന്നാൽ സ്ത്രീകള്‍ മാസമുറയ്ക്കു ശേഷം കഴിയ്ക്കു ന്നതാണ് കൂടുതല്‍ ഉത്തമം.
ദുരിയാൻ പഴം ദുരിയൻ പഴം ദമ്പതികള്‍ പതിവായി കഴിക്കുന്നത് ഗർഭധരാണ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ഒരു കുഞ്ഞു ജനിക്കുവാൻ വൈകിയാല്‍ പിന്നെ ടെന്‍ഷനായി, പ്രശ്‌നങ്ങളാ യി, വെപ്രാളമായി. ആയതിനു കാരണങ്ങൾ പലതാണ്. പിന്നെ ചികിത്സക ളുടെ അരങ്ങേറ്റമായി.  ചികിത്സകൾ ഒന്നിൽ നിന്ന് പലതിലേക്കും പറന്നു ചേക്കേറുന്നു. ഡോക്റ്റർമാരെ ഒന്നിൽ നിന്ന് മറ്റൊന്നിലേ ക്ക് മാറ്റി മാറ്റി കാ ണിക്കുന്നു. ഇതിനെല്ലാം പുറമെ മന്ത്രവാദികളേയും, ജോത്സ്യന്മാരേയും സ മീ പിക്കുന്നു. നേർച്ചകളും, വഴിപാടുകളും അതിലേറെ… സംഗതി പലപ്പോ ഴും നിരാശജനകം തന്നെ!!!!
ദാമ്പത്യവല്ലരിയിലെ ഏറ്റവും വലിയ ഒരു സൗഭാഗ്യമാണ് ഒരു കുഞ്ഞി കാ ലു കാണുക എന്നത്. എന്നാല്‍ ആപൂർവ്വം ചില ഭാഗ്യഹീനർക്ക് ആ സൌഭാ ഗ്യം ലഭിച്ചെന്നു വരില്ല. ചിലര്‍ക്ക് ജന്മനാലുള്ള ശാരീരിക വൈകല്യങ്ങളാ കാം കാരണമെങ്കിൽ  മറ്റുചി ലര്‍ക്ക് താൽക്കാലികമായ ചില തടസ്സങ്ങളാ കാം  ഗര്‍ഭധാരണത്തിന് വിഷമം നേരിടുന്നത്. ജോത്സ്യപരമായി ചിന്തിക്കു മ്പോൾ ചില പൂർവ്വ ജന്മ കർമ്മ ദോഷ ങ്ങൾ ആണെന്ന് അവർ പറയുന്നു. എന്തായാലും നമുക്ക് വിശദമായി ഒന്നു ചിന്തി ക്കാം.
തക്കതായ കാരണങ്ങൾ കണ്ടെത്തിയാല്‍  തന്നെ ഒട്ടുമിക്ക വന്ധ്യതാ  പ്രശ്‌ന ങ്ങളേയും ചികിത്സിച്ച് ഭേദമാക്കുവാന്‍ ഹോമ്യോ ഹെർബൽ വൈദ്യ ശാ സ്ത്രത്തിനു കഴിയും. ശുക്ലാര്‍ത്തവശുദ്ധിതന്നെയാണ് വന്ധ്യതയ്ക്ക് പ്രഥമ മായി പരിഗണിക്കുന്ന പ്രധാന ചികിത്സാമാര്‍ഗം.
ആദ്യമായി ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാക്കുന്ന കാരണങ്ങള്‍ കണ്ടെത്താൻ കഴിയണം. പിന്നീട് വന്ധ്യതയ്ക്കുള്ള  ചികിത്സ ആരംഭിക്കണം. പ്രഥമ ഘട്ട ത്തിൽ വന്ധ്യതക്ക് മൂന്നിലൊന്ന് പേര്‍ക്കും പലതരത്തിലുള്ള മാനസിക പ്ര ശ്‌നങ്ങളാണ് ഗര്‍ഭധാരണത്തിന് തടസ്സമായി കാണപ്പെടുന്നത് എന്ന് മുന്നേ സൂചിപ്പിച്ചുവല്ലോ. ഭയം, ഉദ്ധാരണ ശേഷിയില്ലായ്മ, ഉൽകണ്ഠ, ശീഘ്രസ്ക ലനം, സ്ത്രീകളിലെ ലൈംഗിക മരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പലതിൻ റേയും അടിസ്ഥാന കാരണം മാനസി കം തന്നെയാണ്. ഇതിന് ആദ്യം കൌ ൺസിലിംഗ്,ഹിപ്നോട്ടീസം  പോലുള്ള മാനസിക ചികി ത്സരീതികളെയാ ണ് അവലംബിക്കേണ്ടത്. മാനസിക കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള ഗര്‍ഭ ധാര ണം നടക്കാത്ത അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതുണ്ട്.
ആഹാര രീതിയിലുള്ള മാറ്റം
ഇന്നത്തെ നമ്മുടെ ഭക്ഷണ ചേരുവകളില്‍ ഏറെയും പ്രകൃതി വിരുദ്ധമായ ആരോഗ്യത്തെ നശിപ്പിക്കു ന്നവയാണ്. എണ്ണയില്‍ വറുത്തതും, എരിവ്, പു ളി , മസാല കൂട്ടുകൾ പ്രിസർവേ റ്റിവുകൾ, നിറങ്ങൾ,രുചി കൂട്ടുവാൻ ഉപ യോഗിക്കുന്ന രാസവസ്തുക്കൾ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പല  ഭക്ഷണ സാധനങ്ങളുടെ  തുടര്‍ച്ചയായിട്ടുള്ള ഉപയോഗം മനുഷ്യരുടെ പ്രത്യുത്പാദ ന ശേഷി യെ ബാധിക്കു ന്നുണ്ട്.
POLYCYSTIC OVERY

കൂടിയ അളവിലുള്ള മാംസവും, മൃഗ കൊഴുപ്പും അടങ്ങിയ ഭക്ഷണ സാ ധനങ്ങ ളുടെ  ഉപയോഗം സ്ത്രീകള്‍ക്ക് പോളിസി സ്റ്റിക് ഓവേറിയന്‍ ഡിസീ സ് പോലു ള്ള രോഗത്തിന് വഴി തെളിയിക്കുന്നു എന്ന് പറയാം. പഴങ്ങളും പച്ചക്കറികളും (ചക്ക,മാങ്ങ ആദി) ഉള്‍പ്പെടെ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആ രോഗ്യത്തിന്  ഏറെ ഗുണകരമായിരി ക്കും. അമിത ഭക്ഷ ണ ശീലവും, അല്പഭക്ഷണശീലവും, പകലുറക്കവും, അമിത ഉ റക്കവും, ഉറക്കക്കുറവും ഒരിക്കലും നന്നല്ല. എന്നാൽ ഇവ ആര്‍ത്തവ ദോ ഷങ്ങൾക്ക് ഇടവരുത്തും.
അന്യ രോഗ ചികിത്സകൾക്കു വേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലമായി വന്ധ്യത വരുവാനുള്ള സാധ്യത അപൂർവ്വമായിട്ടെങ്കിലും ഉണ്ടാ കുന്നുണ്ട്. മനസീക രോഗങ്ങളുടെ ചികിത്സയ്ക്കും, തൊണ്ടി വീക്കം, കാൻ സർ പോലുള്ള രോഗങ്ങളുടെ ചികിത്സക്കും അലോപ്പതി മരുന്നുകൾ ഉപ യോഗിക്കുന്നത് ഭാവിയിൽ വന്ധ്യതക്ക് കാരണമാകാറുണ്ട് . കാൻസർ രോ ഗത്തിനു വേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോണ്‍ സ്വഭാവ മുള്ള ചില മരു ന്നുകളുടെ ഉപയോഗം ബീജോത്പാദക കോശങ്ങളുടെ പ്രവര്‍ത്തനത്തെ  ത ന്നെ തകരാറിലാക്കുന്നു. ഉത്തേജക മരുന്നുകള്‍, മയക്കു മരുന്നുകൾ എന്നി വയുടെ അമിത ഉപയോഗം പ്രത്യുത്പാദ നശേഷിയെ നശിപ്പിച്ചേക്കാം. അ ണു ബാധ തടയുവാന്‍ തുടര്‍ച്ചയായി ആൻറി ബയോട്ടിക്കുകള്‍ ഉപയോഗി ക്കുന്നതും അത്രക്ക് ഉചിതമല്ല.
കീടനാശിനികൾ തളിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രത്യു ത്പാദന ശേഷിയെ ബാധിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. നമ്മുടെ നാടന്‍ കോഴിയിറച്ചിയും, ആട്ടിറച്ചിയും നല്ല വാജീകരണ ശേഷിയുള്ള ഭക്ഷ ണ സാധനങ്ങളാണ്.

മരുന്നുകള്‍ ആപൽക്കരം

ആയുര്‍വേദ മരുന്നുകളില്‍ മനോരോഗ ചികിത്സയ്ക്കു് ഉപയോഗിക്കപ്പെടു ന്ന  സര്‍പ്പഗന്ധി എന്ന മരുന്ന് തുടര്‍ച്ചയായി കഴിക്കുന്നതു മൂലം ചിലപ്പോള്‍ വന്ധ്യത സൃഷ്ടിക്കാറുണ്ട്.
വസ്ത്രധാരണം.
വസ്ത്ര ധാരണരണ കര്യത്തിൽ പലരും അത്ര ശ്രദ്ധ ചെലുത്താറില്ല.വസ്ത്ര ധാരണം അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ധരിക്കാമെങ്കിലും കഴിയു ന്നത്ര പരുത്തി വസ്ത്രങ്ങൾ ധരിക്കണം. ശരീരത്തിനോട്  ചേർന്ന് ഇറുകിയ വസ്ത്ര ധാരണം ശരീരത്തെ ചൂടു പിടിപ്പിക്കും. വായു സഞ്ചാരം ല ഭിക്കാ ത്ത  രീതിയില്‍ വസ്ത്രം ധരിച്ചാല്‍പുരുഷന്മാർക്കാണെങ്കിൽ  വൃഷണങ്ങ ളില്‍ ബീജം വളരുവാന്‍ സാ ധിക്കാതെ നശിച്ചു പോകും. സ്ത്രീകൾക്കാണെ ങ്കിൽ ഗര്‍ഭാശയത്തിലേക്ക് വായു കടക്കുന്ന രീതി യിലുള്ള വസ്ത്രധാരണ മാണ്  സ്വീകരിക്കേണ്ടത്. മുറുകിയ അടി വസ്ത്രങ്ങള്‍ പരമാവധി ഒഴിവാ ക്കണം എന്ന എടുത്തു പറയേണ്ടതില്ലല്ലോ.

രോഗാദികൾ മൂലം വന്ധ്യത
സ്ത്രീക്കും പുരുഷനും പ്രമേഹം ഉണ്ടായാൽ വന്ധ്യതക്ക് സാദ്ധ്യത ഏറുന്നു ണ്ട്. കൂടാതെ വാത രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ഹെര്‍ണിയ, ചില പാരമ്പര്യ രോ ഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, മൂലക്കുരു പോലുള്ളവ ഉണ്ടായ തിനു ശേഷവും ലൈംഗികശേഷി കുറയുന്നതായി കണ്ടു വരുന്നുണ്ട്.
ലൈംഗികപരമല്ലാത്ത രോഗങ്ങളാണ് വന്ധ്യതക്ക് കാരണമെങ്കില്‍ ആ രോ ഗത്തിന് വേണ്ട ചികിത്സ ആദ്യം ചെയ്യണം. ഇത്തരം രോഗ ചികിത്സകൾ ക്കൊപ്പം തന്നെ ആര്‍ത്തവ ശുദ്ധിക്കും ബീജശുദ്ധിക്കും വേണ്ട ചികിത്സകള്‍ നല്‍കണം.

പ്രായം ഒരു പ്രധാന ഘടകം
ഗര്‍ഭധാരണത്തിൻറെ കാര്യത്തില്‍ സ്ത്രീയുടെ പ്രായത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ശൈശവ വിവാഹ കലഘട്ടങ്ങളിൽ പോലും സന്താന ല ബ്ധിക്ക് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന പ്രായം സ്ത്രീക്ക് പതിനെട്ടും പുരു ഷന് 21ഉം ആണ്. എന്നാൽ നമ്മുടെ ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത് സാ ധ്യമാകില്ല ല്ലോ. എങ്കിലും സ്ത്രീയുടെ ഗര്‍ഭധാരണത്തിന് 20നും 28 നും ഇട യിലുള്ള പ്രായമാണ് അഭികാമ്യം. പ്രായം അധികരിക്കു ന്നത് പ്രത്യുത്പാ ദന ശേ ഷിയേയും ബാധിക്കും. അതു പോലെ തന്നെ വന്ധ്യതാ ചികിത്സയി ലും ഗർഭധാരണ പ്രായം ഒരു പ്രധാന ഘടകമാണ്. പ്രായം കൂടിയവരിൽ ചികിത്സ വേണ്ടത്ര ഫലപ്രദമാകണമെന്നില്ല.

വ്യായാമം പരമ പ്രധാനം.
ഇന്നത്തെ യാന്ത്രീക ജീവിത തിരക്കിനിടയിൽ വ്യായാമത്തിന് ആരും മെ നക്കെടാറില്ല. പ്രത്യുത്പാദന വ്യവസ്ഥ ഭംഗിയായി പ്രവര്‍ത്തിക്ക ണമെ ങ്കില്‍ നല്ല ആരോഗ്യം വേണം. പണ്ടുള്ള കാരണവന്മാർ സ്ത്രീ പുരുഷ ഭേ ദമെന്യേ പാടത്തും, പറമ്പിലും മറ്റു കൃഷി ഇതര സ്ഥലങ്ങളിലും കഠിനമാ യി തന്നെ അദ്ധ്വാനിച്ചിരുന്നു. ഇന്നും വീട്ടിൽ പ്രായമായ സ്ത്രീകൾ ഉണ്ടെ ങ്കിൽ പെൺകുട്ടികളോട് അടിച്ചു വാരുവാനും, പണിയെടുക്കുവാൻ സഹാ യിക്കുവാനും മറ്റും പറയും. ദുര്‍മേദസ്സ് ഉള്ള ശരീര പ്രകൃതകാര്‍ക്ക് ലൈം ഗിക ജീ വിതം അത്ര സുഖകരമായിരിക്കില്ല. സ്ത്രീ-പുരുഷ ഭേദമെന്യേ കുട വയറുകാർക്കും ഇത് ഒരു പ്ര ശ്‌നമാണ്. ശരിയായ ലൈംഗിക ശേഷി നേടു ന്നതിനും താൽപര്യം ഉളവാകുന്നതിനും അണ്ഡോത്പാദ നവും ശുക്ല ബീ ജോത്പാദനവും ശരിയായയി നടക്കുന്നതിനും ശാരീ രികാരോഗ്യം അതിപ്ര ധാനമാണ്. പ്രത്യുത്പാദനവ്യവസ്ഥയുടെ ആ രോഗ്യകരമായ പ്രവര്‍ത്തന ത്തിനും ആര്‍ത്തവ ശുദ്ധിക്കും, ശുക്ലോദ്പാദനത്തിനും  ചിട്ടയായ മതിയാ യ ശരീര വ്യായാമം അത്യാവശ്യമാണ്.

വളരെ എളുപ്പമായി ലൈംഗിക ഉത്തേജനം കൂട്ടാന്‍ പറ്റിയ വ്യായാമം നീന്ത ലാണ്. നല്ല വെള്ളമുള്ള കുളത്തില്‍ ദിവസവും അര മണിക്കൂറെങ്കിലും നീ ന്തി തുടിക്കുന്നത് ശരീരത്തിന് ഉണര്‍വും ആരോഗ്യവും നൽകും. സർവ്വോ പരി ഇത് പ്രത്യുത്പാദന അവയവങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നു. ബീ ജാര്‍ത്തവ ശുദ്ധികള്‍ക്ക് നീന്തിക്കുളിക്കുന്നത് വളരെ ന ല്ലതാണ്.

അതു പോലെ തന്നെ ദിവസവും അൽപസമയം നീണ്ടു നിവര്‍ന്നു കയ്യുകൾ വീശിയുള്ള നടത്തം ശരീരത്തില്‍ ആരോഗ്യമുള്ള ബീജണുക്കള്‍ ഉണ്ടാകു വാന്‍ സഹായിക്കുന്നു. സ്ത്രീകളില്‍ ശരിയായ ആര്‍ത്തവചക്രം ഉണ്ടാകു ന്നതിന് നടത്തം നല്ലതാണ്. കാൽ മുട്ടുകൾ നിലത്തുന്നി നെറ്റി തറയില്‍ മുട്ടി ച്ച് നമസ്‌കരിക്കുന്ന രീതി സ്ത്രീകളില്‍ ഗര്‍ഭാശയാരോഗ്യത്തിന് നല്ലതാണ്. പുരുഷന്മാർക്ക് സൂര്യനമസ്‌കാരവും നല്ല താണ്. പുരുഷന്മാരായ  അമിത ഉറക്കക്കാരുടെ ബീജത്തിന് ഉണര്‍വ് കുറവായിരിക്കുന്നതു മൂലം വന്ധ്യതാ സാദ്ധ്യത കൂടുതലാണ്. അതുപോലെ സ്ത്രീകളുടെ ആര്‍ത്തവം ദുഷിക്കുന്ന തിന് ഇത് ഇടയാക്കും.

സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ചില പ്രത്യേക ചര്യകള്‍ ആയുര്‍വേദം അനുശാസി ക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗികബന്ധം പാടില്ലത്രേ. ആ ര്‍ത്തവ കാലങ്ങളിൽ സ്ത്രീയുടെ രോഗ പ്രതിരോധ ശേഷി കുറവാ യിരി ക്കും. ആ സമയത്ത് വിശ്രമം അ ത്യാവശ്യമാണ്. ആര്‍ത്തവകാലങ്ങളിൽ പുല്‍പ്പായയില്‍ നീണ്ടുനിവര്‍ന്നു കിട ക്കു ന്നത് ഗര്‍ഭാശയത്തിൻറെ ആരോ ഗ്യത്തിന് സഹായകരമാണെന്ന് ആയുർവ്വേദ ആചാര്യന്മാർ പറയപ്പെടുന്നു.

വന്ധ്യത-കാരണങ്ങളും ചികിത്സയും -3


വിഷാദവും വന്ധ്യതയും തമ്മിൽ ബന്ധമുണ്ടോ?
ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ടെൻഷനുകളും വിഷാദവും ഒട്ടു കുറവ ല്ലല്ലോ. ഇത്തരം സംഗതികൾ വ ന്ധ്യതയ്ക്ക് ഒരു സുപ്ര ധാ ന പങ്ക് വഹിക്കുന്നുണ്ട് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. കടുത്ത മാനസിക സമ്മ ര്‍ദ്ദം അനുഭവിക്കുന്നവരില്‍ ബീജോത്പാദനവും ബീജാ ണുക്കളുടെ ചലന ശേഷിയും കുറവായി കാണുന്നു. വിഷാ ദ രോഗികളിലും ആത്മഹത്യാ പ്രവണതയുള്ളവരിലും വ ന്ധ്യതയ്ക്കുള്ള സാധ്യത മറ്റു ള്ളവരേ ക്കാള്‍ അധികമായി കാണുന്നു. മനസ്സിൽ വിഷാദം തുടങ്ങീ അധമ വികാര ങ്ങൾ വരുംപോൾ ശരീരത്തിനകത്ത് ഒരു തരം അന്ത സ്രാവങ്ങള്‍ ഉണ്ടാകുന്നു. ഇ ത്തരം സ്രവങ്ങൾ പ്രത്യു ത്പാദന ഗ്രന്ഥികളിലും ശരീരത്തിലും വരുത്തുന്ന ഒരു തരം  അസന്തുലിതാവസ്ഥ വന്ധ്യതയ്ക്ക് കാരണമാകുന്നു.
മനസ്സിനെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയ രായാകേണ്ടി വന്നിട്ടുള്ള കുട്ടികളില്‍ ലൈംകീകതയോട് തോന്നുന്ന ഭയവും, വിര ക്തിയും, ഉൽകണ്ഠയും, സംഘർഷവും  മറ്റും വന്ധ്യതയുടെ കാരണങ്ങളായി തീരാം. ദൈദന്യ  ജീവിതത്തിലെ  കൊച്ചു കൊച്ചു പ്രശ്‌നങ്ങളെ പോലും അമിതമായി വൈകാ രികമായി പ്രതികരിക്കുന്നവരിലും അമിത ദേഷ്യക്കാരിലും  വന്ധ്യത കൂടു തലായി കാണുന്നു.
എന്നാൽ പ്രത്യുത്പാദനപരമായി യാതൊരു  വിധ കുറവുകൾ കാണാതിരുന്നിട്ടും സന്താന സൌഭാഗ്യം സിദ്ധിക്കാത്തവർക്ക് വിദഗ്ധ കൗണ്‍സലിംഗ് ഗുണം ചെ യ്തേക്കാം. ചില യോഗസനങ്ങളുടേയും സൂര്യ നമസ്കാരങ്ങളുടേയും പരിശീ ലനവും, ധ്യാന മുറകൾ അഭ്യസിക്കുന്നതും, നല്ല പാട്ടുകൾ കേട്ട് ആസ്വദിക്കുന്നതും ഉത്തമ മാണ
വന്ധ്യത ചികിത്സ സ്ത്രീകളിൽ

സ്ത്രീകളിലെ വന്ധ്യതാ ചികിത്സയുടെ പ്രധാനഭാഗം ആര്‍ത്തവ ശുദ്ധിയാണ് ത ന്നെയാണെന്ന് മുന്നേ പറഞ്ഞിരുന്നുവല്ലോ. എന്‍ഡോമെട്രിയോസിസ്, പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ്, ഹോര്‍മോണ്‍ തകരാറുകള്‍, പാരമ്പര്യ ജനതിക രോഗങ്ങള്‍ തുടങ്ങീ  അനവധി കാരണങ്ങളുണ്ട് സ്ത്രീകളുടെ  വന്ധ്യതയ്ക്ക്.
യോനിയുടെ മുന്‍ഭാഗത്തെ കന്യാ ചര്‍മം വേര്‍പെട്ടു പോ കാതിരിക്കലും, ആ ഭാഗ ത്തെ മാംസപേശികള്‍ അമിത മായി വളരുന്നതും, ജന്മനാലുള്ള ചില തകരാറുകള്‍ കൊ ണ്ടും ശരിയായ ലൈംഗിക ബന്ധത്തിനു സാധിക്കാതെ വ രാറുണ്ട്. ഇതുമൂലം ഗര്‍ഭധാരണം തടസ്സപ്പെടുന്നു. ഗര്‍ഭാ ശയ സ്രവങ്ങളുടെ തകരാറുകൾ കൊണ്ട് പു രുഷ ബീജങ്ങ ള്‍ക്ക് ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കാൻ കഴിയാതെ പോകു ന്നതു മൂലം ഗർഭധാരണം അസാദ്ധ്യമാകാം. ഗര്‍ഭപാത്ര ത്തിന്റെ തകരാറുകളും,ഗര്‍ഭപാത്രത്തി ലെ മുഴകളും (ട്യൂമര്‍) അണ്ഡവാഹിനിക്കുഴലിലെ തകരാറുകളും ഗർഭധാര ണത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം.
അണ്ഡവാഹിനിക്കുഴലിലെ പ്രശ്‌നങ്ങള്‍
അണ്ഡവാഹിനിക്കുഴലുകളിൽ കാണപ്പെടുന്ന തടസ്സങ്ങള്‍ സ്ത്രീ വന്ധ്യതക്ക് ഒരു മുഖ്യ ഘടകം തന്നെയാണ്. അ ണ്ഡ കോശങ്ങളിലെ പ്രശ്‌നങ്ങൾക്കാണ് ചികി ത്സ എ ന്നു വരികിൽ സ്ത്രീയുടെ  ഫാളോപ്പിയന്‍ ട്യൂബിൻറെ  പ്രവര്‍ത്തനം കാര്യ ക്ഷമമായിരിക്കണം. പൊതുവെ കേ രളത്തിലെ സ്ത്രീകളിൽ ഫളോപ്പിയൻ ട്യൂബുക ളുടെ പ്ര ശ്നം കാണാറില്ല. ക്ഷയരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങ ളൊന്നും കേരള ത്തിലെ സ്ത്രീകളിൽ അധികം കാ ണാ റില്ല. വടക്കേ ഇന്ത്യയില്‍ അണ്ഡവാഹിനി ക്കുഴലിലെ പ്രശ്‌നങ്ങള്‍ സാധാരണയാണ്. അപ്പന്‍റിസൈറ്റിസ്, പെ രിറ്റൊണൈ റ്റിസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങള്‍ മൂ ലം ഫാലോപ്പിയന്‍ ട്യൂബിൽ തടസ്സങ്ങ ളുണ്ടാ കാം. ഗര്‍ഭം അലസുക മൂലവും ഫാലോപ്പിയന്‍ ട്യൂബിൽ തടസ്സങ്ങ ളുണ്ടാകാം. ട്യൂബ് ഒട്ടിച്ചേര്‍ന്നിരിക്കുന്നതു മൂലം അണ്ഡം ഗർഭ പാത്രത്തിലേക്ക് പ്രവേശിക്കാത്ത തു മൂ ലവും ഗർ ഭധാരണം അസാദ്ധ്യം തന്നെ.
എന്‍ഡോമെട്രിയോസിസ് (ENDOMETRIOSIS)

കേരള സ്ത്രീകളില്‍ മൂന്നിലൊന്നു പേരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് എന്‍ഡോമെട്രിയോസിസ്. ഗര്‍ഭപാത്രത്തിലെ അകംപാളിയായ എന്‍ഡോമെട്രി യം അണ്ഡാശയത്തിലും മറ്റും പറ്റിപ്പിടിച്ചു വളരുന്നതാണ് എന്‍ഡോമെട്രിയോസി സ് എന്ന് മുന്നേ പറഞ്ഞിട്ടുള്ള താണല്ലോ. അണ്ഡാശയത്തില്‍ ചിലപ്പോൾ മുഴകളും കാ ണാറുണ്ട്. രണ്ടു മില്ലീമീറ്റര്‍ മുതല്‍ 12-15മില്ലീമീറ്റര്‍ വരെ യുള്ള മുഴകളെ കണ്ടേ ക്കാം. ഇത്തരം മുഴകളില്‍ ദുഷിച്ച രക്തം ചോക്ലേറ്റു നിറത്തിൽ നിറഞ്ഞിരിക്കും. ഇത് നീക്കം ചെയ്യേണ്ടതുണ്ട്. അലോപ്പതി ചികിത്സകർ ലാപ്രോ സേ് കാ പ്പിലൂടെ ശസ്ത്രക്രി യ ചെയ്ത് മുഴകളും അധിവ ളര്‍ച്ചകളും നീക്കം ചെയ്യുകയാണ് പതിവ്. ആയൂർവ്വേദ ഹോമ്യോപ്പതി ചികിത്സയിൽ അതിനാവശ്യ മരുന്നുകൾ ധാരാളം ഉണ്ട്.
പോളിസിസ്റ്റിക് ഒവേറിയന്‍ രോഗം

കേരളത്തില്‍ മൂന്നിലൊന്നു സ്ത്രീകളിൽ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം കാണുന്നു. ഇതിനെക്കുറിച്ചും മുന്നേ പറഞ്ഞിട്ടുണ്ട്. ഇത് ഒരു തരം ഹോര്‍മോണ്‍ പ്രശ്‌ നമാണ്. പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ നി ന്നുള്ള ഹോര്‍ മോണു കളോട് അണ്ഡാശ യം അമിതമായി പ്രതികരിക്കുന്നുതു മൂലമു ണ്ടാകുന്നതാണ് ഈ അസുഖം. ചില സ്ത്രീ കളിൽ ആന്‍ഡ്രജന്‍ എന്ന പുരുഷ ഹോര്‍മോണ്‍ അണ്ഡാശ യത്തില്‍ അമിതയി ഉത്പാദിപ്പിക്കപ്പെടുന്നു. ഈ അവ സ്ഥയാണ് പ്രശ്‌നമായി തീരുന്നത്. അണ്ഡാശ യത്തിന്റെ ഇത്തരം അമിതമായിട്ടുള്ള പ്രതികരണശേഷി കുറ യ്ക്കാന്‍ അലോപ്പതി യിൽ ലാപ്രോസേ്കാപ്പിലൂടെ അണ്ഡാശയത്തിലെ ഫോളിക്കിളുകളില്‍ ഒരു വിള്ള ല്‍ വരുത്തുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ള ഒരു  ലാപ്രോ സേ്കാപ്പിയിലൂടെ ചുരുങ്ങിയത് ആറുമാസ കാലത്തേ ക്കെങ്കിലും അണ്ഡാശയ പ്രവര്‍ത്തനം സാധാര ണ നില യിലായിരിക്കും.
അലോപ്പതി ചികിത്സ പ്രകാരം ഇക്കാലങ്ങളിൽ  കൃത്യ മായ ഔഷധ സേവയിലൂടെ അണ്ഡവിസര്‍ജനം നടത്ത ണം. ഇക്കാലങ്ങളിൽ ദമ്പതികൾ പരസ്പരം ബന്ധപ്പെ ടുക വഴി  ഭൂരിഭാഗം സ്ത്രീകൾക്ക് ഗർഭം ധരിക്കാനാകും. പോളിസിസ്റ്റിക് ഓവറി എ ന്ന രോഗമുള്ള പലരെയും ക ണ്ടാമാത്രയിൽ തന്നെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴി ഞ്ഞെന്നുവരും. കുറച്ച് തടിച്ച ശരീര പ്രകൃതകാരായിരിക്കും ഇവർ. ഇവരുടെ മുഖ ത്ത് രോമ വ ളര്‍ച്ചക്ക് സാദ്ധ്യതയു ണ്ട്. ഇവരുടെ ആർത്തവം പലപ്പോഴും കൃത്യമാ യിരിക്കില്ല. പ്രമേഹത്തിന് പോളിസിസ്റ്റിക് ഓവറി  എന്ന അസുഖ വുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പ്രമേഹ രോ ഗമുള്ളവര്‍ക്ക് ഇത് കൂടുതലായി കാണാനാകും. പ്രമേഹ ക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഇത്തരം പ്രശ്‌നമു ണ്ടാകാന്‍ സാധ്യത അധികമാണ്.
ഇങ്ങിനെള്ളവര്‍ക്ക് ശരീരത്തിലെ ഇന്‍സുലിന്‍ നില ക്രമീകരിക്കുന്ന ഔഷധങ്ങള്‍ കൊടുക്കേണ്ടി വരുന്നു. അങ്ങിനെ അണ്ഡാശയത്തിലെ ഹോര്‍മോണ്‍ നില ക്രമീ കരിക്കുന്നുതു വഴി രോഗം സൌഖ്യമാക്കാനും സാധി ക്കുന്നുതാണ്. അലോപ്പതിയിൽ ഇന്‍സുലിന്‍ ക്രമീകരണ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ  ഫലപ്രദ മായിക്കാണുന്നുണ്ട്. ഗര്‍ഭം അലസാനുള്ള പ്രവണത ഇവ രിൽ താരതമേന്യ കുറ ഞ്ഞു കാണപ്പെടുന്നു. അലോപ്പ തിക്കാർ ലാപ്രോസേ്കാപ്പിയിലൂടെയും ഇന്‍സുലിന്‍ ക്രമീകരണ ഔഷധങ്ങളിലൂടെയും ഹോര്‍മോണ്‍ പ്രശ്‌നം പരിഹരിക്കാന്‍ പരിശ്രമി ക്കുന്നു.എന്നാൽ വിജയം കാണാത്തവർക്ക് ഹോര്‍മോണ്‍ കുത്തിവയ്പുകള്‍ നല്‍കു ന്നു. എന്നൽ കുഞ്ഞിക്കാലു കാണനുള്ള ഹോർമോൺ കുത്തിവെയ്പ്പുകൾ അരോ ഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടി ക്കുന്നുണ്ട് എന്ന് എടുത്തു പറയാതെ വയ്യ.
ഈ രോഗ പ്രശനമുള്ളവരിൽ ഭൂരിഭാഗത്തിനും അമിത ഭാരവും, അമിതവണ്ണവും ഉണ്ടായിരിക്കും. ഭാരക്കൂ ടുതലുള്ളവര്‍ അവരുടെ അധിക ഭാരം കുറയ്ക്കു ന്നതു മൂലം അണ്ഡാഗമനം നടക്കാറുണ്ട്.
ആഹാര ക്രമീകരണം
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോമിന്റെ ചികിത്സയില്‍ ആഹാരക്രമീകരണം ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പല പച്ചക്കറികളിലും ഇന്‍സുലിന്‍ ക്രമീകരണ ശേഷിയുള്ള ഘടകങ്ങള്‍ സുലഭമാണ്. സോയാബീനാണ് ഏറ്റവും പ്രധാനം. പി ന്നെ പഴങ്ങള്‍,ഇലക്കറികള്‍ തുടങ്ങിയവയും ഉത്തമങ്ങളാണ്. പച്ചക്കറികള്‍ കഴി യുന്നതും വേവിക്കാതെ കഴിക്കണം. ആഹാരം കഴിക്കുന്നതിൽ പകുതിയോളം വരെ വേവിക്കാത്ത പച്ചക്കറികളും സാലഡുകളുമാക്കുന്നത് കഴിക്കുന്നത് നല്ലതാണ്. പഞ്ചസാരയും, സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങളും കഴിയുന്നത്ര ഒഴിവാക്കണം. ഉലുവയിലും, വേപ്പിലും ഒക്കെ ഇന്‍സുലിന്‍ പ്രതികരണ ഘടകങ്ങള്‍ ധാരാളമായി ഉണ്ട്.
ആര്‍ത്തവ രക്തത്തിന് വഴുവഴുപ്പ്, കറുത്തനിറം, കട്ടകള്‍, ദുര്‍ഗന്ധം എന്നിവയൊ ക്കെ കാണപ്പെടുന്നത് ആര്‍ത്തവ ശുദ്ധിയില്ലായ്മയുടെ ലക്ഷണങ്ങളാണ്. 26-30 ദി വസമാണ് ആര്‍ത്തവ ചക്രത്തിന്റെ കാലാവധി. അതായത് ഒരു ചന്ദ്ര മാസം. ഇ തില്‍ കൂടുതലോ കുറവോ കാണുന്നത് അത്ര ശുഭകരമല്ല.
സാധാരണ ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് അസ്വസ്ഥതകളും വേദനകളും ഒക്ക അനുഭവപ്പെടാറുണ്ട്. ഹോര്‍മോണുകളിൽ ചില മാറ്റം സംഭവിക്കുമ്പോഴാണ് ആർ ത്തവ കാലങ്ങളിൽ സ്ത്രീകൾക്ക് അല്പം ദേഷ്യക്കൂടുതലും, സ്തനങ്ങളില്‍ വേദന കളും തുടങ്ങിയ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് പതിവാണ്. ഇവയെ അത്ര കാര്യമായി പരി ഗണിക്കേണ്ടതില്ല. എന്നാല്‍ അസഹ്യമായ വയറുവേദനയും, പര വേശവും കണ്ടാൽ ചികിത്സ തന്നെ തേടണം.
ആര്‍ത്തവ അശുദ്ധിയും ആർത്തവ തകരാറുകളും  ഗര്‍ഭാശയ പ്രവര്‍ത്തന വൈ കല്യത്തെയാണ് സൂചിപ്പിക്കുന്നത്. ആയൂർവേദ പ്രകാരം  സുകുമാരം ഘൃതം അല്ലെ ങ്കില്‍ കഷായം  സേവിക്കുന്നത് നല്ലതാണ്. ഇത് ഒന്നാന്തരം യൂട്രിന്‍ ടോ ണിക് ആണ്. സുകുമാര ഘൃതം ഡോക്റ്ററുടെ ഉപദേശം കൂടാതെ തന്നെ ആർക്കും വാങ്ങി കഴിക്കാം.  ക്രമമായ ആര്‍ത്തവത്തിനും ആര്‍ത്തവ ശുദ്ധിക്കും എള്ള് കഷായം ഉ ത്തമ ഔഷധമാണ്.  അത് തയ്യാർ ചെയ്യുന്ന വിധം താഴെ ചേർക്കുന്നു.

12 ഗ്രാം എള്ള് എടുത്ത് 16 ഇരട്ടി വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇത് നാലിലൊ ന്ന് അളവാകും വരെ കുറുക്കുക. പുലര്‍ച്ചെ വെറുംവയറ്റിലും വൈകുന്നേരം ഭക്ഷണ ത്തിന് മുമ്പായും കഴിക്കണം. കഴിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ  ഒരു അച്ച് ശര്‍ക്കര കൂടി കഴിക്കാം. ആര്‍ത്തവ സംബന്ധമായ രോഗമുള്ളവര്‍ ഈ കഷായം പതിവായി കഴിക്കുന്നത് ഉത്തമമായിരിക്കും.
നാമാ മാത്രം ആര്‍ത്തവം നടക്കുന്നവര്‍ക്ക് ആര്‍ത്ത വത്തിന്റെ ക്രമം മെച്ചപ്പെടു ത്തുവാനും പിരീഡ് സുഖ കരമാക്കാനും സപ്തസാരം കഷായം ഉത്തമമാണ്. തവി ഴാമ, മുതിര, കൂവളത്തിന്റെ വേര്, ആവണക്കിന്റെ വേര്, കരിങ്കുറിഞ്ഞിവേര്,ചുക്ക്, മുഞ്ഞ ഇതിന്റെയെല്ലാം സാരമാണ് സപ്തസാരം.
തിരുതാളിവേര് പാല്‍ ചേർത്ത് കഷായം പോലെയാക്കി കഴിക്കുന്നതും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗര്‍ഭധാരണത്തിനും ഉണ്ടായ ഗര്‍ഭം അലസി പ്പോകാതിരിക്കാനും നല്ലതാണ്. മാസമുറ തെറ്റി യെന്നു കണ്ടാല്‍ ഉടനെ ഇതേ കഷായം  കഴിക്കാവുന്നതാണ്.
പേരാലിന്റെ ഇല വിരിഞ്ഞുവരുമ്പോഴുണ്ടാകുന്ന മൊട്ട് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതു് മേൽ പറഞ്ഞ ഗുണം ചെയ്യും.
മാതളപ്പഴവും ദുരിയാൻ പഴവും ധാരാളം കഴിക്കുന്നതു് ഗര്‍ഭധാരണം ഉണ്ടാക്കു ന്ന താണ്. നിലപ്പനക്കിഴങ്ങ് പാലില്‍ അരച്ച് കഴിക്കുന്നതു് ഗുണകരമാണ്. കൂടാതെ ശതാവരിഘൃതം, ഡാ ഡിമാദിഘൃതം എന്നിവ അണ്ഡോത്പാദനം വര്‍ധിപ്പിക്കാനും ആര്‍ത്തവ തകരാറു കൾ പരിഹരിക്കുന്നതിനും നല്ലതാണ്. അശോകാരിഷ്ടം, ഫല സര്‍പ്പിസ് എന്നിവ ആര്‍ത്തവക്രമക്കേടിനും ആരോഗ്യത്തിനും നല്ലതാണ്.
എന്താണ്ആർത്തവം
ഭാരത സമൂഹത്തിൽ മാതാവ് എന്ന് പറഞ്ഞാൽ തന്നെ അതിന് അതിയായ ബഹുമാനവും, സ്ഥാനവും കൽപ്പി ക്കുന്നുണ്ട്. ഒരു പെൺകുട്ടി സ്ത്രീ ആയി തീരുന്നത് ആർ ത്തവ ആരംഭത്തോടെയാണ്. എന്താണ് ആർത്തവം. അണ്ഡാശയ കോശ ങ്ങളിലുണ്ടാകുന്ന ബീജങ്ങൾക്ക് വ ളർച്ച പൂർത്തിയാകുമ്പോൾ അവ പല നീരുക ളോടുകൂടി ഗർഭാശയം, യോനി ദ്വാരം വഴി കൂടി പുറത്തേക്കു പോകുന്നതി നെയാണ് ആർത്തവം അഥവ മാസമുറ അഥവ മാസകുളി എന്നും ഇംഗ്ലീഷിൽ menses എന്നും അറിയപ്പെടുന്നത്. സാധാരണ ആർത്തവം ആദ്യമായി കാണുന്നത് പന്ത്രണ്ടിനും പതിനഞ്ച് വയസ്സിനും ഇടയിലാണ്. ഇന്നത്തെ ഭക്ഷണ രീതിയനു സരിച്ച് ഇതി ലും നേരത്തെ കാണാറുണ്ട്. അപൂർവ്വം ചിലർക്കെങ്കിലും വൈകിയും കാണാറുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നവും, പോഷക ആഹരക്കുറവും ഇതി നു കാരണ മായേക്കാം. ഗർഭകാലങ്ങളിൽ ആർത്തവം കാണാറില്ല. എന്നാൽ അപൂർവ്വം ചില സാഹചര്യങ്ങളിൽ ഗർഭാരംഭ കാലങ്ങളിൽ ആദ്യത്തെ ഒന്നോ രണ്ടോ മാസം നേ രി യ തോതിൽ കണ്ടേക്കാം. അതുപോലെ 45 വയസ്സിനും 55 വയസ്സിനും ഇടയിൽ അർത്തവം പ്രകൃത്യാ തന്നെ ആർ ത്തവം നിലക്കും. ഇങ്ങിനെ നിന്നുപോകുന്ന സമ യത്തി നെ മെനോപോസ് (menopause)അഥവ ക്ലൈമാറ്റിക് പിരീഡ് ( climacteric period) എന്ന് അറിയപ്പെടുന്നു. സമയം കഴിഞ്ഞിട്ടും ആർത്തവം കാണാതിരുന്നാ ൽ രോഗമായി പരിഗണിക്കണം. ചിലപ്പൾ ഗർഭാശയ മുഖത്തുള്ളതോ, യോനി ദ്വാര ത്തിലുള്ളതോ ആയ ചില തടസ്സങ്ങളാകാം കാരണം. അങ്ങിനെ കണ്ടാൽ തടസ്സം തീർച്ചയായും നീക്കം ചെയ്യണം. ജനനേന്ദ്രീയങ്ങളുടെ ശരിയായ വളർച്ച ക്കുറവ്, അണ്ഡകോശ ങ്ങളുടേയും, ഗർഭാശത്തിൻറേയും ബലഹീനത, സുഖലോലുപ ജീവി തം, ശരിയായ വ്യായാമക്കുറവ് എന്നിവ രോഗകാര ണങ്ങളാകാം.
ലുപ്താർത്തവം (Delayed or Suppressed Menses)
ആർത്തവത്തിനുണ്ടാകുന്ന കാലതാമസ്സത്തിനും, തടസ്സത്തിനും ലുപ്താർത്തവം എന്ന് പറയപ്പെടുന്നു.
കൃഛ്റാർത്തവം ( Dysmenorrhea or Painful Menstruation)
മാസം തോറും അസഹ്യമായ വേദനയോടു കൂടിയ ആർത്തവത്തെയാണ് കൃ ഛ്റാർത്തവം എന്ന് പറയുന്നത്. ഇടുപ്പിൻറെ പിന്നിൽ നിന്ന് ആരംഭിച്ച് അടിവ യറ്റിലേക്കും തുടകളിലേക്കും പടരുന്നു. ഹോമ്യോപ്പതിയിൽ മഗ്.ഫോ സ്, വൈ ബെർണം ആപ്പുലസ്, ഫെറം. ഫാസ്, നക്സ്. വോം എന്നിവ സിദ്ധൌഷധങ്ങ ളാണ്.
അത്യാർത്തവം (Menorrhagia)

സാധാരണയായി 4 ആഴ്ചയിലൊരിക്കലാണ് ആർത്തവം കാണുന്നത്. ഇത് 3ഒ, 4 ഒ ദിവസത്തോളം നീണ്ടു നിൽക്കു ന്നതാണ്. ഈ ക്രമം വിട്ടു വരികയും അമിതമായി രക്തം പോകുകയും ചെയ്യുന്നതിനെയാണ് അത്യാർത്തവം എന്ന് പറയുന്നത്. ജന്മ നാലുള്ള രോഗങ്ങളാലോ, ഗർഭാശ യത്തിൻറെ ശക്തി ക്കുറവു മൂലമോ, ഗർഭം അ ലസലോ, കൂടെകൂടെയുള്ള ഗർഭധാരണം മൂലോ, ഗർഭാശയമുഖത്തോ, ആണ്ഡകോ ശങ്ങളിലോ ഉണഅടാകുന്ന നീരു മുഖാന്തി രമോ, അമിതഭോഗ മൂലമോ, ഗർഭാശ യ കാൻസർമൂലമോ ഇത് സംഭവിക്കാം.ഹോമ്യോപ്പതിയിൽ ക്രോക്ക സ്സ്,ഇപ്പേക്ക്, ഹാമാമെലിസ് തുടങ്ങീ നല്ല ഔഷധങ്ങൾ ധാരളമുണ്ട്.
ആർത്തവ വിരാമ സമയത്ത് പല സ്ത്രീകൾക്കും അത്യാർത്തവം അനുഭവപ്പെടാറു ണ്ട്. ഗർഭാശയ ഭ്രംശം(Prolapses of Uteri) സംഭവിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.
വന്ധ്യത-കാരണങ്ങളും ചികിത്സയും -4
വന്ധ്യതചികിത്സ പുരുഷന്‍മാരില്‍
പുരുഷന്മാർക്ക് വാജീകരണ ചികിത്സയാണ് പ്രധാനം.  പുരുഷന്റെ ലൈംഗിക ശ ക്തി വര്‍ധിപ്പിക്കുന്നതിനോടൊ പ്പം പ്രത്യുത്പാദനപ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിനും വാ ജീ കരണ ചികിത്സ സഹായിക്കുന്നു. ആയുർവേദത്തിൽ ജീവനീ യഘൃതവും, മ ഹാകല്ല്യാണകവും വാജീകരണ ത്തില്‍ പ്രധാനമാണ്. ഹോമ്യോ പ്പതിയിലും യൂനാ നിയിലും വാജീകരണ ചികിത്സക്ക് നല്ല ഔഷധങ്ങൾ ഉണ്ട്.

ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണക്കുറവ്, ബീജങ്ങളുടെ ചലനശേഷിക്കുറവ്,വേരിക്കോസ് വെയിൻ പോലുള്ള പ്രശ്‌നങ്ങള്‍, അണുബാധ, ധ്വജഭംഗം, ഷണ്ഡ ത്വം, തു ടങ്ങി പല പല കാരണങ്ങള്‍ കൊണ്ട് പുരുഷനില്‍ വ ന്ധ്യത ഉണ്ടാകാം.പുരുഷ ലിംഗത്തിന് ഉദ്ധാരണശേഷി തീരെ ഇല്ലാതിരിക്കുക,ലൈംഗിക ബന്ധ ത്തി നിടെ ഉദ്ധാരണം പെട്ടെന്ന് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയെയാണ് ധ്വ ജഭംഗം എ ന്ന് വിവക്ഷിക്കുന്നത്. ബീജത്തിന് യാതൊരു വിധ വൈകല്യം ഇ ല്ലെങ്കിലും ശരി ക്കുള്ള ലൈംഗിക ബന്ധം സാധിക്കാത്തതിനാല്‍ ഇത്തരകാര്‍ ക്കും വന്ധ്യത സംഭ വിക്കാറുണ്ട്.  ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ നൂറ് ദശലക്ഷം ബീജങ്ങള്‍ ഉ ണ്ടാകുന്ന താണ്. സന്താനോത്പാദനശേഷിക്ക് ശുക്ലത്തില്‍ ചുരു ങ്ങിയത് 20 ദശ ലക്ഷം ബീ ജങ്ങളെങ്കിലും ഉണ്ടാകണം. ബീജാണുക്കൾക്ക് വേണ്ട ത്ര ചലന ശേഷി വേണം. സാധാരണയായി 50 ശതമാനമെങ്കിലും ചലനശേഷി യുള്ള  ബീജ ങ്ങള്‍ക്ക് മാത്ര മേ  അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ച് അ ണ്ഡവുമായി സംയോ ജിക്കുവാൻ കഴിയൂ.

വന്ധ്യതയുടെ കാരണങ്ങൾ സ്ത്രീകളെക്കാൾ അതീവ  സങ്കീർണ്ണമാണ് പുരുഷ ന്മാരിൽ. അതുകൊണ്ടു തന്നെ പുരുഷന്മാരുടെ ചികിത്സ ഏറേ ദുഷ്കരമാണ്. പോ ഷകാഹാ രക്കുറവുകൊണ്ടും, വാതം, പ്രമേഹം,അർശസ്സ്, ഗ്രഹണി, മൂ ത്രാശയ രോ ഗങ്ങൾ, പാരമ്പര്യരോഗങ്ങള്‍ തുടങ്ങിയവ കൊണ്ടും ബീജാണു ക്കൾക്ക് ശേഷിക്കു റവും, മറ്റു വൈകല്യങ്ങളും ഉണ്ടാകാനിടയുണ്ട്.

ഗർഭധാരണവും ജോത്സ്യവും

വൃഷണങ്ങളില്‍ വേണ്ടവിധം ബീജോത്പാദനം സംഭവി ക്കാത്ത അവസ്ഥ യെയാ ണ് ഷണ്ഡത്വം എന്ന് പറയപ്പെ ടുന്നത്. വൃഷണങ്ങളെ സംബധിക്കുന്ന രോഗ ങ്ങള്‍, അമി തമായ ചൂട്, തൊണ്ടിവീക്കം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും ഷണ്ഡത്വമുണ്ടാകാം. പുരുഷന്മാരുടെ വൃഷണ ങ്ങളിലെ ഞരമ്പില്‍ തടിപ്പ് അഥവ വേരിക്കോസിലാണ് പുരുഷന്മാരുടെ വന്ധ്യതയ്ക്ക്  ഒരു പ്രധാ ന കാരണം. വേ രി ക്കോസില്‍ സംഭവിക്കുമ്പോള്‍ വൃഷണ സഞ്ചി കൂടുതല്‍ താ ഴേക്ക് തൂങ്ങി കിടക്കും. തടിച്ചു വീര്‍ത്തു ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വൃഷ്ണ ങ്ങളിലെ ഞരമ്പുകളിലൂടെ യുള്ള അധിക മായിട്ടുള്ള രക്തസഞ്ചാരം  വൃഷണ ത്തിലെ ചൂട് കൂട്ടും. ചൂട് വർദ്ധി മ്പോള്‍ വൃഷണത്തിലെ ബീജോത്പാദനം കു റയും. ഹെർണിയാ രോഗത്തിനും വൃഷ്ണങ്ങൾ അധികമായി തൂങ്ങു ന്നതായി കാണാം.
പുരുഷന്മാരുടെ വന്ധ്യതാ ചികിത്സക്ക് ആരംഭിക്കുന്നത് പുരുഷന്മാരുടെ ശുക്ല പരിശോധനയിലൂടെയാണ്. ഒരൊറ്റ തവണ പരിശോധന കൊണ്ട് തന്നെ ശുക്ല വൈകല്യം വി ലയിരുത്തുന്നത് ശരിയായ രീതിയാകില്ല. പലപ്പോഴായി രണ്ടോ മൂന്നോ തവണ പരിശോധന നടത്തി വിലയിരു ത്തുന്നതാണ് കൂടുതൽ അഭികാ മ്യം. അതി നുശേഷം വാ ജീകരണ ഔഷധങ്ങള്‍ കഴിച്ചു തുടങ്ങാം.അമുക്കുരം, കോ ഴിമുട്ട, ഉഴുന്നു പരിപ്പ്, വെണ്ടയ്ക്ക, പഞ്ചസാര, നായക്കുര ണപ്പരിപ്പ്, ശ താവരിക്കിഴങ്ങ്, സ ഫേദ് മു സ്‌ലി എന്നിവ ശുക്ലവര്‍ധകങ്ങളാണ്. ഇവ ബീജ ങ്ങളുടെ എണ്ണവും (COUNT) ചല നശേഷിയും വര്‍ധിപ്പിക്കുന്നതാണ്. നായക്കു രണപ്പരിപ്പ് പാലിലിട്ട് പുഴുങ്ങി ശുദ്ധി വരു ത്തിയാണ് കഴിക്കേണ്ടത്.
കുഞ്ഞുങ്ങൾ ഉണ്ടാകാതാകുമ്പോൾ ചിലരെങ്കിലും ജോ ത്സ്യന്മാരെ കാണാറു ണ്ട്. സ ന്താനങ്ങളെ പറ്റി ചിന്തി ക്കുന്നത് അഞ്ചാം ഭാവം കൊണ്ടാണ്. അഞ്ചിലെ പാപ സ്ഥിതി, പാപയോഗം, പാപ ദൃഷ്ടി എന്നിങ്ങനെ പലതും നോക്കിയാണ് ഫല പ്രവ ചനം. കൂടാതെ നിമിത്തവും കൂടി സംയോജിപ്പി ക്കുന്നു. ഈശ്വരാധീ നമുള്ള ജോത്സ്യ ൻറെ പ്രവചനം കൃത്യമായിരിക്കും. ഈശ്വരാധിനമുള്ളവർ ക്കേ ഉത്തമ സന്താന യോഗവും ഉണ്ടാകൂ. ഗുരു നിന്ദ, ഗുരു ശാ പം, ഗുരു പത്നി യെ പ്രാപിക്കുക, സർപ്പ ദോ ഷം തുടങ്ങി യവ സന്താന തടസ്സങ്ങളായി ജോ തി ഷം പറയുന്നു. പുരു ഷസൂക്തം പുഷ്പാജ്ഞലി പ്രായച്ഛിത്തമായി കരുതുന്നു. പല മതാചാരങ്ങളും പലതും പറയപ്പെ ടുന്നുണ്ട്. അവരവരുടെ യുക്തിക്കും, വിശ്വാസത്തിനും അനുസരിച്ച് സ്വീകരിക്കുക യോ, തിരസ്കരിക്കുകയോ ചെയ്യാവുന്നതാണ്.
റെക്കിചികിത്സയിൽ പൂർവ്വ ജന്മങ്ങളിൽ ദമ്പതികൾ സന്താന ദോഷങ്ങൾ കാ രണം,  “ഇനി സന്താനങ്ങൾ വേണ്ടാ” എന്ന് പ്രാകുകയോ, തീരുമാനിക്കുയോ ചെയ്താ ലും അടുത്ത ജന്മങ്ങളിൽ സന്താനങ്ങൾ ഇല്ലാതെ വന്നേ ക്കാം.ഇങ്ങിനെ കാരണങ്ങൾ പലതും ഉണ്ട് സന്താന തട സ്സത്തിന് എന്ന് മനസ്സിലാക്കുവാനുള്ള എൻറെ ഒരു എളി യ ഒരു ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. നി ങ്ങൾക്ക് ഇ ത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇവിടെ ദമ്പതികൾക്ക് ഏതു ചികിത്സാ രീതി വേണെമെങ്കിലും സ്വീകരിക്കാം. എ ങ്കിലും ഒരു സമ്മിശ്ര ചികിത്സാ രീതിയാണ് കൂടുതൽ ഫല പ്രദമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഗർഭണികളുമായി ലൈംഗീക ബന്ധം പാടുണ്ടോ ?
ഗർഭം അലസുന്ന പ്രകൃതമാണെങ്കിൽ ആദ്യത്തെ 3 മാസ ക്കാലം ബന്ധപ്പെടാതിരി ക്കുന്നതാണ് നല്ലത്. അതിനു ശേഷം ഗർഭണികൾക്ക് ആയസമുണ്ടാക്കുന്ന പോ സ്സി ഷനുകളിൽ ബന്ധപ്പെടാതിരിക്കണം. ഗർഭകാലം സന്തോ ഷകരമായിരിക്ക ണം. രക്തക്കുറവ് ഇല്ലതെയിരിക്കുവാനും, ശരിയായ മലശോധന ഉണ്ടാകുവാ നും പരമാ വധി ശ്രദ്ധി ക്കണം. ശരിയായ ഉറക്കവും, വ്യായാമവും ഉണ്ടാകണം.
ലിംഗ ഉദ്ധാരണംഎങ്ങനെസംഭവിക്കുന്നു
ലിംഗത്തിന്മേല്‍ സ്പര്‍ശനമോ മനസ്സില്‍ ലൈംഗിക ചിന്തകളോ മറ്റു തരത്തിലു ള്ള ഉദ്ദീപനങ്ങളോ സംഭവി ക്കുമ്പോള്‍ ലിംഗത്തിനകത്തുള്ള കൊച്ചു കൊച്ചു അറക ളാല്‍ നിര്‍മിക്കപ്പെട്ട ഉദ്ധാരണകലകള്‍ വികാസം പ്രാപി ക്കുന്നു. പ്ര ധാനമായും കാവര്‍ണോസ  അറകളുടെ വിക സനത്താ ലാണ് ഉദ്ധാരണ ശേഷി യുണ്ടാകുന്നത്. ഇങ്ങ നെ വികാസം പ്രാപിക്കുന്ന അറകളി ലേക്ക് രക്തം പ്രവ ഹിക്കുന്നു. അങ്ങിനെ അറകള്‍ വികസിച്ച് ചുറ്റുമു ള്ള ചെറു സിരാപടലങ്ങള്‍ അടഞ്ഞ് കയറിയ രക്തം തിരിച്ച് പുറ ത്തു പോ കാ തിരിക്കുകയും ചെയ്യുന്നു. അങ്ങിനെ ലിംഗം ഉദ്ധരിച്ച അതേ അവസ്ഥയി ൽ തന്നെ നിലനില്‍ക്കുന്നു.ലിംഗത്തിലേക്ക് പരമാവധി രക്തം കയറിയ അവസ്ഥ യെയാണ് പൂര്‍ണ്ണ ഉ ദ്ധാരണം എന്ന് പറയപ്പെടുന്നത്. അതിനെ തുടര്‍ന്ന് ലിംഗത്തിൻറെ മൂലഭാഗ ത്തുള്ള പേ ശികള്‍ ചുരുങ്ങി ബലം കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇത്തരം അ വസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയപ്പെടുന്നു. ഈ സമയത്ത് ലിംഗത്തി നകത്തുള്ള രക്തസമ്മര്‍ദ്ദം വളരെ യധികം വർദ്ധിച്ചിരിക്കും. ഉദ്ധാരണത്തേ യും ഉദ്ദീപന ത്തേയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവ സ്തു ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇക്കാര്യം അടുത്തയിടെ യാണ് ശാ സ്ത്രം മനസ്സിലാ ക്കിയത്.
ഉദ്ധാരണ പ്രശ്‌നകാരണങ്ങള്‍
ഉദ്ധാരണ പ്രശ്‌നകാരണങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാ വുന്ന താണ്. പ്രഥമ പ്രശ്ന കാരണം  ഉദ്ധാര ണത്തിനാവശ്യമായ ചോദനകള്‍ ലിംഗ ത്തിലേക്ക് വന്നു ചേരാത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ്. ലൈം ഗിക ചോദനകളുടെ ശരിയായ സഞ്ചര തടസ്സം  തലച്ചോ റ്, സുഷുമ്‌നാ നാഡി, സുഷു മ്‌ന നാഡിയില്‍ നിന്ന്  തഴോട്ട് അരക്കെട്ടിലേക്കുള്ള അനേകം കൊച്ചു കൊച്ചു ഞരമ്പുക ളുടേയോ പ്രശ്‌നങ്ങൾ കൊണ്ടാവാം. തലച്ചോറി നെ ബാ ധിക്കുന്ന മള്‍ ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌ന ങ്ങളും, ഞര മ്പുകള്‍ക്ക് സംഭവിക്കുന്ന ക്ഷതങ്ങളും, പക്ഷാ ഘാതം, ഞരമ്പുകളില്‍ രക്തം കട്ട പിടിക്കൽ, സുഷുമ്‌നയ്‌ ക്കോ നട്ടെല്ലിനോ ക്ഷതം സംഭവിക്കുക, വൈറ്റ മിന്‍സി ൻറെ പോരായ്ക, മൈ ലൈറ്റിസ്‌പോലുള്ള രോഗങ്ങളും, അരക്കെ ട്ടിലോ ബ്ലാഡറിലോ മറ്റോ കാന്‍സർ  വന്ന് നട ത്തിയ വലിയ ശസ്ത്ര ക്രിയ കളും ഉദ്ധാരണ പ്രശ്‌നമു ണ്ടാക്കുന്ന ഞര മ്പു സംബന്ധിച്ച പ്രധാന ഘടകങ്ങ ളാകു ന്നു. വളരെ കാലങ്ങളായുള്ള പ്രമേഹ രോഗം കൊണ്ടും ഇത്തരം പ്രശ്നങ്ങൾ സംജാതമാകുറുണ്ട്.

രണ്ടാമതായുള്ള പ്രശ്നം ലിംഗത്തിലേക്ക് ആവശ്യമായ രക്തം കയറാതി രി ക്കുക എന്നതാണ്. ഇത്തരം പ്രശ്നങ്ങ ളെ ഒരു ധമനീജന്യ രോഗമായി പരിഗണി ക്കാം. ലിംഗ ത്തിലെ കാവര്‍ണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനിക ളിലെ പ്രശ്‌നം കൊണ്ടാണ് ഇങ്ങിനെ സംഭവിക്കു ന്നത്. ഇത്തരം ധമ നികളിൽ എവിടെയെങ്കിലും അതിറോ സ്‌ ക്ലീറോസിസ് മൂലം തടസ്സം സംഭവി ച്ചിട്ടുണ്ടാ കും. പുക വലിയും,രക്തസമ്മര്‍ദ്ദവും , പ്രമേഹവും, കൊളസ്‌ട്രോ ള്‍ വർദ്ധനവും,അരക്കെട്ടിൻറെ ഭാഗത്തേല്‍പ്പിക്കുന്ന റേഡി യേഷനുകളും അതിറോസ്‌ ക്ലീറോസിസിൻറെ സാധ്യത വർദ്ധിപ്പിക്കുന്നു. ധമനികള്‍ക്കേ ല്‍ക്കുന്ന ആഘാത ങ്ങളും, വീഴ്ചകളും ധമനീജന്യ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കാരണ മാകാം. ചന്തി കുത്തിയുള്ള വീഴ്ചയും, ഇടുപ്പെല്ല് പൊട്ടലും, കാലു കള്‍ ഇരുവശത്തേക്കും അകത്തിയുള്ള വീഴ്ചയും ധമനികള്‍ക്ക് കേടു സംഭവിപ്പിച്ചേക്കാം.മൂന്നാമതായുള്ള പ്രശന്ം ലിംഗത്തിലേക്കെത്തിയ രക്തം അവിടെ തന്നെ നില നിൽക്കാതെ (ലിംഗം ഉദ്ധാരിച്ചു  നീണ്ടു നില്‍ക്കാന്‍ രക്തം ലിംഗത്തിൽ തന്നെ ത ങ്ങി നിൽക്കേണ്ടതുണ്ട്.) തിരിച്ചിറങ്ങിപ്പോകുന്നു. സിരകൾ സംബ ന്ധിച്ചു ള്ള ഒരു വൈകല്യമാണിത് . കാവര്‍ണോ സയിലെ പേശികളിലും മ റ്റുമു ള്ള സിര കളുടെ പ്രശ്‌ന മാണിത്. സ്ഖലനം കഴിഞ്ഞതിനുശേഷവും ഉ ദ്ധാരണം ചുരു ങ്ങി പഴയ അവസ്ഥയിലേക്ക് വരാൻ കഴിയാത്ത  രോഗാവ സ്ഥയ്ക്ക് ചെയ്യുന്ന സർജറികൊണ്ടും ഇത്തരത്തിലുള്ള സിരാസംബന്ധിയാ യ പ്രശ്‌നങ്ങള്‍ സംഭവി ക്കാം.അതിറോസ്‌ക്ലീറോസിസ്, പ്രമേഹം, മൃദുല പേശികളെ ബാധിക്കുന്ന പൈ റോണീസ് എന്നീ രോഗങ്ങൾ ഇങ്ങനെ രക്തം കെട്ടിനില്‍ക്കാതെ ചോര്‍ന്നു പോകാന്ന സംഗതിയാണ്.

വന്ധ്യതയുടെ കാണാപ്പുറങ്ങളും പരിഹാരങ്ങളും


വന്ധ്യത ഒരു അപരാധമോ ശാപമോ അല്ല. ശാരീരികമായ ചില അപാകതകളോ, തിരുത്താനാകുന്ന തകരാറുകളോ വന്ധ്യതയ്ക്കു കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍, ഒരു കുഞ്ഞിക്കാലു കാണാന്‍ വൈകുമ്പോള്‍ നിരാശരാകുന്ന ദമ്പതികള്‍ നിരവധി. കൃത്യമായ സമയത്ത് ശരിയായ ചികിത്സകള്‍ക്ക് വിധേയമായാല്‍ സന്താനലബ്ധി സാധ്യമാകുന്നവരാണ് ബഹുഭൂരിപക്ഷം ദമ്പതിമാരും. ദാമ്പത്യ സ്വപ്നങ്ങളില്‍ കുഞ്ഞുങ്ങളില്ലെങ്കില്‍ അത് അപൂര്‍ണ്ണമാകുന്നത് സ്വാഭാവികം. ഒരു സ്ത്രീ പരിപൂര്‍ണ്ണയാകുന്നത് അമ്മയാകുമ്പോഴാണ് എന്നതുപോലെ ഒരു പുരുഷന്റെ അസ്ഥിത്വ സാഫല്യം തന്നെ വംശീയ നിലനില്‍പ്പിന് കണ്ണികോര്‍ക്കുമ്പോഴാണല്ലോ. വിവാഹിതരായി അല്പകാലം അടിച്ചുപൊളിച്ചു ജീവിക്കാന്‍ തീരുമാനിച്ചശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകണമെന്ന് തോന്നുമ്പോള്‍ ചിലര്‍ക്ക് നിരാശയായിരിക്കും ഫലം. എത്ര ശ്രമിച്ചിട്ടും കഞ്ഞുങ്ങളുണ്ടാകാത്ത സ്ഥിതി വിശേഷം ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന ചിന്തയിലെത്തിക്കുന്നവരുമുണ്ട്.
ദമ്പതികളുടെ സന്താന ഭാഗ്യത്തിന്റെ തലയിലെഴുത്തുകാരനായ ഡോ. മുഹമ്മദ് അഷറഫ് ഇന്ന് ലോകത്തിലെ വിദഗ്ദനായ ചികിത്സകനാണ് ഈ രംഗത്തെ; ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിലുള്ള ക്രാഫ്റ്റ് (CRAFT = Centre for Research in Assisted Reproduction And Feeted Theraphy) ആശുപത്രിയാകട്ടെ അത്യാധുനിക ചികിത്സകളിലൂടെ സന്താന ഉല്പാദനം സാധ്യമാക്കുന്ന ലോകത്തിലെ മികച്ച 15 ആശുപത്രികളിലൊന്നും, ഇന്ത്യയിലെ ഏക ആശുപത്രിയുമാണ്.
വന്ധ്യതയുടെ കാണാപ്പുറങ്ങളിലേക്ക് ഈ പ്രശസ്ത ഭിഷഗ്വരന്‍ നമ്മെ ക്ഷണിക്കുകയും വന്ധ്യതയുടെ കാര്യകാരണങ്ങളും ചികിത്സാ രീതികളും ബോധ്യപ്പെടുത്തുകയും ചെയ്യുകയാണിവിടെ. ഡോ. അഷറഫുമായുള്ള സംഭാഷണത്തിലേക്ക്.
വന്ധ്യത മുന്‍ കാലങ്ങളേക്കാള്‍ പ്രകടമാകുന്നുണ്ട് ഇക്കാലത്ത് എന്താണിതിന്റെ മുഖ്യ കാരണം.
= സന്താന ലബ്ധി ഏതൊരു ദമ്പതികളും ആഗ്രഹിക്കുന്നു. എന്നാല്‍, ചിലര്‍ക്കിത് കുറച്ചു കാത്തിരിക്കേണ്ടി വരുന്നുണ്ട്. ചിലപ്പോള്‍ അവരുടെ ശാരീരികമായ പ്രവര്‍ത്തനങ്ങളിലെ അപാകതകളാകാം. ഇക്കാലത്ത് വന്ധ്യത വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമായി കാണുന്നത് പുതുജീവിത ശൈലിയുടെ പ്രതിഫലനമായിട്ടാണ്. നമ്മുടെ ഭക്ഷണ പാരമ്പര്യത്തില്‍ തന്നെ മാറ്റം വന്നരിക്കുന്നു, ജീവിത ശൈലിയിലെന്നതുപോലെ. പിരിമുറുക്കങ്ങളുടെ കാലം കൂടിയാണിത്. പിന്നെ, ആര്‍ക്കും ഇണചേരാന്‍പോലും സമയമില്ലാത്ത സ്ഥിതി. രാവേറെയായിട്ടും ജോലി ചെയ്യേണ്ടിവരുന്ന ഐ.ടി. മേഖലയിലുള്ളവരില്‍ വന്ധ്യത കാണാനുള്ള പ്രധാന കാരണങ്ങള്‍ ഇതൊക്കെ തന്നെയാണ്. നമ്മുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മുളയിലെ കടന്നുകൂടുന്ന രാസവളാംശങ്ങള്‍, കീടനാശിനിയുടെ അതിപ്രസരം തുടങ്ങിയവ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല സിസ്റത്തിനെ തന്നെ പ്രതികൂലമായി ബാധിയ്ക്കുന്നു. മുന്‍കാലങ്ങളേക്കാള്‍ വന്ധ്യത കൂടിവരാനുള്ള സാധ്യതകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെന്ന് ഓര്‍മ്മിക്കണം.
? സ്ത്രീകളിലാണോ പുരുഷന്മാരിലാണോ വന്ധ്യത കൂടുതല്‍ കാണുന്നത്.
= പുരുഷന്മാരിലാണ് ഇപ്പോള്‍ വന്ധ്യത വര്‍ദ്ധിക്കുന്നതെന്ന സത്യത്തെ മറച്ചുവെച്ചിട്ടു കാര്യമില്ല. ഇതിനും പലവിധ കാരണങ്ങളുണ്ട്. പുരുഷ ബീജങ്ങളില്‍ ജീവനുള്ളവ കുറവാകുന്നതിനാല്‍ ചികിത്സകളിലൂടെ ഇതു പരിഹരിക്കാവുന്നതേയുള്ളൂ. ബീജ ഉല്പാദനത്തിലെ കുഴപ്പങ്ങള്‍, ബീജാണുക്കളുടെ എണ്ണത്തിലെ കുറവ്, ബീജ കൂട്ടത്തിലെ നിര്‍ജീവങ്ങളുടെ തോതിലെ ഏറ്റകുറച്ചില്‍, ആകൃതിയിലെ വ്യത്യാസങ്ങള്‍, മൂത്രനാളിയിലെ തടസം, പ്രോസ്റേറ്റ് ഗ്രന്ഥിയിലെ അണുബാധ, വൃഷണത്തിലുണ്ടാകുന്ന തടസവും അണുബാധയും മാത്രമല്ല എപ്പിഡിമിസിലും ഇതുണ്ടാകുന്നതു മൂലവും വന്ധ്യത ഉണ്ടാകുന്നു. കൂടാതെ, യോനിക്കുള്ളിലേക്ക് ബീജ വിസര്‍ജ്ജനം നടത്താനുള്ള അപര്യാപ്തതയും പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളാണ്. അമിത പുകവലി, മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ നിരന്തര ഉപയോഗം, മുണ്ടിനീര്, വൃഷണത്തിലുണ്ടാകുന്ന പരിക്ക്, മൂത്രാശയ വൈകല്യങ്ങള്‍, സ്ഖലന സമയത്തെ വേദന, ഇറുകിയ അടിവസ്ത്രങ്ങളുടെ ഉപയോഗം, ചൂട് വെള്ളത്തിലെ കുളി, ലൈംഗീക രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് മറ്റു കാരണങ്ങളായി കണ്ടുവരുന്നത്.
പ്രായം വന്ധ്യതയ്ക്ക് വിഷയമാകുന്നുണ്ടോ.
= തീര്‍ച്ചയായും. പ്രത്യേകിച്ച് ഇത് സ്ത്രീകള്‍ക്ക് ബാധകമാകുന്നു. പ്രായം കൂടും തോറും ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ കുറയുന്നു. പുരുഷന്മാരിലാണെങ്കില്‍ ബീജത്തില്‍ ജീവനുള്ളവയുടെ എണ്ണം കുറയും. മുപ്പത് വയസിനകമാണ് സ്ത്രീയുടെ ഏറ്റവും നല്ല കാലം - ഗര്‍ഭം ധരിക്കാന്‍ സാധ്യത ഏറ്റവും കൂടുതലുള്ള കാലയളവ്. മുപ്പത്തിയാറ് വയസുവരെയാണെങ്കില്‍ ഇതിന്റെ സാധ്യത 75 ശതമാനമാകുന്നു. 40 വയസ്സിന് മീതെയാണെങ്കിലോ വെറും 10 ശതമാനം സാധ്യതകളേയുള്ളൂ. പുരുഷന്മാരില്‍ ഈ പ്രായപരിധി അല്പം വ്യത്യാസപ്പെട്ടിരിക്കും. ഇതില്‍ നിന്നും എല്ലാ സ്ത്രീകളും പുരുഷന്‍മാരും ഈ കാറ്റഗറിക്കാരാണെന്ന തെറ്റിദ്ധാരണ വേണ്ട. ഓരോരുത്തരുടേയും പ്രത്യേകതകള്‍കൂടി അടിസ്ഥാനപ്പെടുത്തിയാണ് വന്ധ്യതയുണ്ടാകുന്നത്.
? വന്ധ്യതയുടെ ലക്ഷണങ്ങള്‍ വല്ലതുമുണ്ടോ.
= ഉണ്ട്. സ്ത്രീ ഹോര്‍മോണ്‍ സാധാരണയില്‍ കവിഞ്ഞ് പുരുഷനിലോ സ്ത്രീയിലോ ഉണ്ടാകുമ്പോഴാണ് വന്ധ്യതയുണ്ടാകുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. അമിതമായി തടി - പൊണ്ണത്തടിയുള്ള സ്ത്രീകള്‍ക്ക് വന്ധ്യതയുണ്ടാകാനുള്ള സാധ്യതകള്‍ 90 ശതമാനമാണ്. ചില സ്ത്രീകളില്‍ താടിയും മീശയും വളര്‍ന്നു വരുന്നതു കാണാം. ഇത് ഒരു പ്രത്യേകതരം ഹോര്‍മോണ്‍ കൂടുതല്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നതിനാലാണ്. വന്ധ്യതയുണ്ടാകാന്‍ സാധ്യത ഈ സ്ത്രീകളില്‍ കണ്ടുവരുന്നു. സ്ത്രീകളില്‍ മാസമുറ ക്യത്യ കാലയളവില്‍ വരാതിരിക്കുന്നതും ആര്‍ത്തവകാലത്ത് സഹിക്കാനാകാത്ത കഠിന വയറുവേദന അനുഭവപ്പെടുന്നതും വന്ധ്യതയുടെ മുന്നറിയിപ്പുകളായി കരുതാം. മാത്രമല്ല, ലൈംഗീക ബന്ധത്തിനും മുന്‍പും ഇതിനുശേഷവും അനുഭവപ്പെടുന്ന വേദനയും വന്ധ്യതാ സാധ്യതയുടെ പ്രകടമായ ലക്ഷണമാണ്. ശക്തിയായ രക്തസ്രാവം, ആര്‍ത്തവകാലത്ത് അനുഭവപ്പെടുന്ന വേദനയോടുകൂടിയ മലവിസര്‍ജ്ജനം, തളര്‍ച്ച, നടുവിന്റെ കീഴ്ഭാഗത്ത് അനുഭവപ്പെടുന്ന വേദന, അതിസാരം, മലബന്ധം, കുടല്‍ സംബന്ധമായ മറ്റ് തകരാറുകളും ലക്ഷണങ്ങളാകാം.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍.
= മാസം തോറുമുള്ള അണ്ഡോല്പാദനം ചില സമയങ്ങളിലോ അല്ലെങ്കില്‍ ഒട്ടുതന്നെ ഉണ്ടാകാതിരിക്കുക. ഇത് 25 മുതല്‍ 30 ശതമാനം വരെ വന്ധ്യതയ്ക്ക് കാരണമാകുന്നു. അണ്ഡവാഹിനിക്കുഴലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടഞ്ഞിരിക്കുന്നതുമൂലം. 10 മുതല്‍ 15 ശതമാനം ഈ കരണത്താല്‍ വന്ധത്യയുണ്ടാകുന്നുണ്ട്. സെര്‍വിക്കല്‍ കനാലിലുണ്ടാകുന്ന അണുബാധമൂലം ഇവിടേക്ക് പ്രവേശിക്കുന്ന ബീജങ്ങള്‍ നശിച്ചുപോകുന്നു. പിന്നെയുള്ളത് പെരിട്ടോണിയല്‍ ഘടകമാണ്. എന്‍ഡോമെട്രിയോസിസ് (Endometriosis) എന്നു പറയപ്പെടുന്ന ഒരസുഖമാണിത്.
ഗര്‍ഭപാത്രത്തില്‍ വളരുന്ന കോശങ്ങള്‍ അണ്ഡവാഹിനിക്കുഴല്‍, അണ്ഡാശയം, പെരിട്ടോണിയം തുടങ്ങി സമീപ പ്രത്യുല്പാദന അവയവങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണിത്. 40 ശതമാനം വരെ വന്ധ്യതയ്ക്ക് ഈ രോഗം കാരണമാകുന്നുണ്ട്. കൂടാതെ, ഗര്‍ഭപാത്രത്തില്‍ മുഴകളുണ്ടാകുന്നതും ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തി വന്ധ്യത സൃഷ്ടിക്കുന്നു. ഫൈബ്രോയിഡ്, അഡൊനോമിയോസിസ് എന്നീ അസുഖങ്ങള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ വന്ധ്യതയ്ക്ക് സാഹ ചര്യമൊരുക്കുന്നു. നേരത്തെ ചെയ്ത ശസ്ത്രക്രിയകളുടെ പരിണത ഫലമായി സംഭവിക്കുന്ന ക്ഷതങ്ങള്‍ ചിലപ്പോള്‍ അണ്ഡാശയത്തിന്റേയും അണ്ഡവാഹിനിക്കുഴലിന്റേയും പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്നതുമൂലം സന്താനഉല്പാദനം നടക്കാതെ വരാം.
വന്ധ്യതക്ക് ഫലപ്രദമായ ചികിത്സകളുണ്ടോ എന്തൊക്കെയാണവ.
= തീര്‍ച്ചയായും. വന്ധ്യതക്ക് ഏറെ ഫലപ്രദമായ ആധുനിക ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. കേരളത്തില്‍പോലും. ഇതിനുദാഹരണം തന്നെ ക്രാഫ്റ്റ്. ഇന്ത്യയില്‍ ഏറ്റവും മികച്ചതും നമ്പര്‍ വണ്ണുമാണ് വന്ധ്യതാ നിവാരണ ചികിത്സയില്‍ ക്രാഫ്റ്റ്. ലോകത്തിലെ മികച്ച 15 ആശുപത്രികളെടുത്താല്‍ അതിലൊന്ന് ക്രാഫ്റ്റ് ആശുപത്രിയുണ്ടാകും. ഇതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി അന്വേഷണങ്ങളും രോഗികളും ക്രാഫ്റ്റിനെ സമീപിക്കുന്നുണ്ട്. വന്ധ്യതയുമായി എന്നെ സമീപിക്കുന്നവരില്‍ ചുരുങ്ങിയത് 10 മുതല്‍ 15 ശതമാനത്തിനും യാതൊരു ചികിത്സയുമില്ലാതെ സന്താന ഉല്പാദനം സാധ്യമാകുന്നുണ്ട്. ജീവിതശൈലി മാറ്റുകയും ഭക്ഷണം ക്രമീകരിക്കുകയും മാത്രം ചെയ്താല്‍ ഇത്തരക്കാര്‍ക്ക് ഗര്‍ഭധാരണം നടക്കുന്നു. പൊണ്ണത്തടി വന്ധ്യതയുടെ മുഖ്യകാരണക്കാരനായ വില്ലനാണ്; ഇത് സ്ത്രീയായാലും പുരുഷനായാലും.
ഇതുകൊണ്ട് തന്നെ ഏറ്റവും ആദ്യത്തെ കൂടിക്കാഴ്ചയില്‍തന്നെ ഉയരത്തിനും പ്രായത്തിനും അനുസൃതമായ തൂക്കം ക്രമപ്പെടുത്താനായുള്ള ഭക്ഷണശീലം സ്വീകരിക്കുകയാണ് വേണ്ടതെന്ന ഉപദേശമാണ് സാധാരണ നല്‍കുന്നത്. കൂടാതെ, ജീവിതശൈലി തന്നെ മാറ്റാനുള്ള പ്രചോദനവും നല്‍കുന്നു. പുതുതലമുറ ദമ്പതികളില്‍ കണ്ടുവരുന്ന ഒരു പ്രതികൂലാവസ്ഥയാണ് ഇവര്‍ക്ക് ഇണചേരാനുള്ള താല്പര്യം നഷ്ടപ്പെടുന്നത്. നവ ദമ്പതികള്‍പോലും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നായിതീര്‍ന്നിരിക്കുന്നു സന്താന ഉല്പാദനത്തിന്റെ മൂല ഘടകമായ ഇണചേരല്‍. ഐ.ടി. മേഖലയിലും മറ്റും ജോലിചെയ്യുന്ന ദമ്പതികള്‍ രാത്രിയിലേറെ വൈകിയും ജോലി ചെയ്യേണ്ട അവസ്ഥയില്‍, ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സ്വാഭാവികമായും ഇണചേരാന്‍ പോലും മൂഡുണ്ടാകുയില്ല. ഇത്തരം ജീവിത രീതിയും പിന്നെ റെഡിമെയ്ഡ് ഭക്ഷണങ്ങളും ഒരു പരിധി വരെ വന്ധ്യതയ്ക്കു വഴിവെക്കുന്നു. ഇവരില്‍ പലര്‍ക്കും ആദ്യസന്ദര്‍ശനത്തില്‍ നല്‍കുന്ന ഗൈഡന്‍സിലൂടെ പ്രശ്നപരിഹാരമാകുന്നുണ്ട്. പിന്നെ എന്തു രോഗമായാലും തുടക്കത്തില്‍ യഥാര്‍ത്ഥ ചികിത്സ ലഭിച്ചാല്‍ 98 ശതമാനവും പരിഹരിക്കപ്പെടാവുന്നതാണ് - പ്രത്യേകിച്ച് അത്യന്താധുനിക സൌകര്യങ്ങളും രീതികളും നമ്മുടെ നാട്ടില്‍ പോലും ലഭ്യമാകുന്ന അവസ്ഥയില്‍.
വന്ധ്യതയ്ക്കുള്ള പ്രധാന ചികിത്സകള്‍ എന്തൊക്കെയാണ്.
= പുരുഷനാണെങ്കില്‍ വന്ധ്യത ഏതു രൂപത്തിലുള്ളതാണ്, അവസ്ഥ എന്താണെന്നെല്ലാം വിവേചിച്ചറിഞ്ഞശേഷം പ്രധാനകാരണം കണ്ടെത്തിയാല്‍ ചികിത്സ ആരംഭിക്കാനാകും. ഇതും സ്ത്രീകള്‍ക്ക് ബാധകമാണ്. രോഗനിര്‍ണ്ണയമാണല്ലോ ആദ്യം വേണ്ടത്. പുരുഷ വന്ധ്യതയ്ക്ക് ഏതൊരു ചികിത്സാ സമ്പ്രദായത്തിലും 80 ശതമാനവും ശരിയായ ചികിത്സ ലഭ്യമല്ല. ഫെര്‍ട്ടിലിറ്റി ഹോര്‍മോണ്‍ രക്തത്തില്‍ കുറവാണെങ്കില്‍ മാത്രമേ ഹോര്‍മോണ്‍ ചികിത്സ ബാധകമാകുകയുള്ളൂ. ശുക്ളത്തിലുള്ള ബാക്ടീരിയകളുടെ സാന്നിദ്ധ്യം ശരിയായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിലൂടെ പരിഹരിക്കാവുന്നതാണ്. ബാക്കിവരുന്ന ഭൂരിപക്ഷം പേരിലും അവരവര്‍ക്കുള്ള ബീജത്തിന്റെ ചലനശക്തി ലബോറട്ടറിയില്‍ വെച്ച് വര്‍ദ്ധിപ്പിച്ചുള്ള ചികിത്സാരീതി മാത്രമേ ഫലവത്താകുകയുള്ളൂ. ഇതില്‍ ആദ്യത്തേത് ഐയുഐ (IUI). ബീജക്ഷാളനവും (Sperm washing) ശാക്തീകരണവും (Capacitation) ഇതില്‍ പ്രാധാന്യം. പുരുഷന് വെരിക്കോസിലോ ഹോര്‍മോണ്‍ ന്യൂനതയോ ഇല്ലെങ്കില്‍ ഐയുഐയിലൂടെ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് ഉയര്‍ന്ന സാധ്യതയുണ്ട്.
ലബോറട്ടറിയില്‍ ഒരു കള്‍ച്ചര്‍ മീഡിയത്തിന്റെ സഹായത്തോടെ ബീജം കഴുകി, പ്രത്യേക സങ്കേതങ്ങള്‍ ഉപയോഗിച്ച് വേഗത കൂടിയ ബീജാണുക്കളെ വേര്‍തിരിച്ചെടുക്കുന്നു. അണ്ഡോല്പാദനം അടുത്താകുമ്പോള്‍ ഒരു നേര്‍ത്ത കത്തീറ്ററിന്റെ സഹായത്തോടെ ശാക്തീകരിക്കപ്പെട്ട ബീജാണുക്കളെ ഗര്‍ഭപാത്രത്തിനകത്ത് നിക്ഷേപിക്കുന്നു. ഇതിനെയാണ് ഐയുഐ എന്നു പറയുന്നത്. ഐ.യു.ഐ.യുടെ വിജയസാധ്യത ഓരോ ആര്‍ത്തവ ചക്രത്തിലും 15 മുതല്‍ 20 ശതമാനം വരെയാണുള്ളത്. പക്ഷെ പരമാവുധി മൂന്നോ, നാലോ തവണ നടത്തിയിട്ടും വിജയം കൈവരിക്കാനായില്ലെങ്കില്‍ പിന്നെ ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലത്.
? ഇങ്ങനെ പരാജയപ്പെട്ടാല്‍ മറ്റേത് മാര്‍ഗ്ഗങ്ങളാണുള്ളത്.
= ഐവിഎഫ്/ഐസിഎസ്ഐ (IVF/ICSI) മുതലായ സങ്കേതങ്ങളെ ദമ്പതികള്‍ക്ക് ആശ്രയിക്കാവുന്നതാണ്.
ഇതെന്താണെന്ന് വിശദീകരിക്കാമോ
= സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജാണുവും ഒരു പരീക്ഷണശാലയില്‍ സംയോജിപ്പിച്ച് ബീജസങ്കലനത്തിനിടയാക്കുന്ന ടെസ്റ് ട്യൂബ് ശിശു സങ്കേതമാണ് ഐവിഎഫ് (IVF). അടഞ്ഞ അണ്ഡനാളിയോടുകൂടിയ സ്ത്രീകള്‍ക്കും ദുര്‍ബലമായ ബീജാണുവുള്ള പുരുഷന്മാര്‍ക്കും ഈ രീതി അവലംബിക്കാം. ഗര്‍ഭ ധാരണത്തിന് ആഗ്രഹിക്കുന്ന പൊളിസ്റിക് ഓവറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ് (PCOS) രോഗികളില്‍ മറ്റു ചികിത്സകള്‍ പരാജയപ്പെടുന്നപക്ഷം ചിലപ്പോഴെല്ലാം ഐവിഎഫ് ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്. അണ്ഡോല്‍പ്പാദനം സുഗമമാക്കുന്ന ചില ഹോര്‍മോണുകളുടെ ഉല്പാദനത്തില്‍ ഉണ്ടാകുന്ന വൈകല്യമുള്ളവര്‍ക്ക് (PCOS കാര്‍ക്ക്) ഉപാധികളില്ലാതെ ഐവിഎഫ് സ്വീകരിക്കേണ്ടതായ ഒരു മാര്‍ഗ്ഗമായി കണക്കാക്കരുത്.
ഐവിഎഫിനു വിധേയരാകുന്ന പിസിഒഎസുള്ളവരില്‍ ഓവേറിയന്‍ ഹൈപ്പര്‍ സ്റിമുലേഷ്യന്‍ സിന്‍ഡ്രമിനുള്ള ഉയര്‍ന്ന സാധ്യതയുള്ളതിനാല്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഐ.വി.എഫിനു പുറമെയുള്ള മറ്റൊരു നൂതന മാര്‍ഗ്ഗമാണ് ഐസിഎസ്ഐ (ICSI = Intra Cytoplasmic Sperm Injection). പ്രത്യേക സൂക്ഷ്മദര്‍ശിനിയും മാനിപ്പുലേറ്ററും ഉപയോഗിച്ച് തിരഞ്ഞെടുത്ത ഒരു ബീജാണുവിനെ ഒരു അണ്ഡത്തിനകത്ത് കയറ്റി വിടുന്ന രീതിയാണ് ഇത്. വന്ധ്യതാ ചികിത്സയിലെ ഏറ്റവും ആധുനിക രീതിയാണിത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐസിഎസ്ഐ (ICSI) സങ്കേതം ഒരു വിപ്ളവകരമായ ചുവടുവെപ്പായി ഉയര്‍ന്നു വന്നിരിക്കയാണ് വന്ധ്യതാ ചികിത്സാ രംഗത്ത്. ഏറ്റവും വിഷമാവസ്ഥയിലുള്ള പുരുഷ വന്ധ്യതയ്ക്കുപോലും പ്രായോഗികമായ ചികിത്സയാണിത്. രൂക്ഷമായ ബീജാണു വൈകല്യങ്ങള്‍ മൂലം വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ദത്തെടുക്കലൊ ഒരു ദാതാവിന്റെ ബീജമുപയോഗിച്ചുള്ള സങ്കലനമോ (Denor insemination) മാത്രമെ ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാനാകു. എന്നാല്‍, ഐസിഎസ്ഐ മറ്റൊരു രീതികൂടി വാഗ്ദാനം ചെയ്യുന്ന ചികിത്സയായിമാറിയിട്ടുണ്ട്.
ഒരുപാട് ചെലവുള്ളതാണ് വന്ധ്യതാ നിവാരണ ചികിത്സയെന്നാണ് ധാരണ. സാധാരണക്കാര്‍ക്ക് അപ്രാപ്ത്യമാകുംവിധം ചെലവേറാന്‍ കാരണം.
= ഇതിന്റെ പ്രധാന കാരണം ചികിത്സാ തേടുന്നത് ഏറെ വൈകീട്ടാണെന്നതുകൊണ്ടാണ്. മാത്രമല്ല, ശരിയായ ചികിത്സ ലഭ്യമുള്ള സ്ഥലത്തെത്തുമ്പോഴേയ്ക്കും ദമ്പതികള്‍ കാലമേറെ ചികിത്സകള്‍ക്ക് വിധേയമായി കഴിഞ്ഞിരിക്കും - പണവും ചെലവഴിച്ചു കാണും. ശരിയായ ചികിത്സാ ലഭ്യമാക്കുന്ന പക്ഷം അതും തുടക്കത്തിലായാല്‍ വലിയ ചെലവുകളൊന്നും കൂടാതെ തന്നെ കുഞ്ഞിക്കാലു കാണാനുള്ള സ്വപ്നം സഫലമാകും.
? ഒരുപാട് പരാതികള്‍ വന്ധ്യതാ ചികിത്സകരുടെ പേരില്‍ ഉയരുന്നു. ആരുടെയെങ്കിലും ബീജം ഉപയോഗിച്ച് ഗര്‍ഭം ധരിപ്പിക്കുകയും കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്യുന്നതായിട്ടാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണങ്ങള്‍. ഇതില്‍ വാസ്തവമുണ്ടോ.
= ഇത്തരം പ്രയോഗങ്ങള്‍ ഉത്തരേന്ത്യയിലും മറ്റും സുലഭമായി നടക്കുന്നതായി ഞാനും കേട്ടിട്ടുണ്ട്. എന്നാല്‍ ‘ക്രാഫ്റ്റില്‍’ നിങ്ങള്‍ക്കു ഉറപ്പാക്കാം അങ്ങിനെ ഒരു കാര്യം നടക്കില്ലെന്ന്. ക്രാഫ്റ്റിലെ ചികിത്സകൊണ്ട് ആര് ഗര്‍ഭിണിയാകുന്നുണ്ടോ അവര്‍ക്ക് 100 ശതമാനവും വിശ്വസിക്കാം ഇതവരുടെ സ്വന്തം കുഞ്ഞാണെന്ന്. ഇതൊരു ഗ്യാരണ്ടി കൂടിയാണ്. ഇതുകൊണ്ടു കൂടിയാണ് ക്രാഫ്റ്റിലേക്ക് മറ്റു ദേശങ്ങളില്‍നിന്നുപോലും ചികിത്സതേടി എത്തുന്നത്.


സ്‌ത്രീ  വന്ധ്യത കാരണങ്ങൾ..


സ്‌ത്രീ വന്ധ്യതയ്ക്ക് കാരണങ്ങള നിരവധിയുണ്ടെങ്കിലും അവ നേരത്തെ കണ്ടെത്തിയാൽ ശാസ്ത്രീയമായി പരിഹരിക്കാം.
നിങ്ങളുടെ വന്ധ്യതാ കാരണങ്ങൾ ഏതുമാകട്ടെ എ.ആർ.എം.സി  ഐ.വി.എഫ്  ചികിത്സ കേന്ദ്രം ഫലപ്രദമായ  ചികിത്സ നല്കുന്നു കൂടാതെ ഒരു വട്ടം നിങ്ങൾ  എ.ആർ.എം.സി  ഐ.വി.എഫ് ശൃംഖലയിൽ അംഗമായാൽ വന്ധ്യത നിങ്ങൾക്ക്'സ്വപ്നം വെറും മാത്രമാകാം...!!
പ്രധാന കാരണങ്ങൾ??
1. എൻഡോമെട്രിയോസിസ്
കേരളത്തിലെ 40% സ്തീകളിലും കാണപ്പെടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് എൻഡോമെട്രിയോസിസ്.
രോഗ ലക്ഷണങ്ങൾ
*ആണ്ഡാശയ മുഴകൾ
*ആർത്തവ സമയത്തെ അമിത വേദന.
ചികിത്സകൾ
*നേരത്തെ കണ്ടെത്തുകയാണെങ്കിൽ രോഗികളിൽ ഉയർന്ന ഗർഭധാരണ സാധ്യത
*ലാപ്രോസ്കോപ്പി ചികിത്സാ ഉത്തമം .
*ചില രോഗകളിൽ ഐസിഎസ്ഐ ചികിത്സ ആവശ്യമായി വന്നേക്കാം.
2. പി.സി .ഓ .ഡി (PCOD)
രോഗ ലക്ഷണങ്ങൾ
*പോളിസിസ്റ്റിക് ഓവറി.
*ഹോർമോണ്‍ തകരാറുകൾ.
*അമിത വണ്ണം, രോമ വളർച്ച.
ചികിത്സകൾ
*വണ്ണം കുറയ്ക്കൽ ,വ്യായാമം ,ഭക്ഷണ ക്രമീകരണം.
*ആണ്ഡോൽപ്പാദനത്തിനുള്ള മരുന്നുകൾ.
*ലാപ്രോസ്കോപ്പി,ഐ-യു-ഐ ,ഐ-സി-എസ്-ഐ.
3.ഗർഭാശയ മുഴകൾ (ഫൈബ്രോയ്ഡ്സ്)
രോഗലക്ഷണങ്ങൾ
*വന്ധ്യത
*ആർത്തവ സമയത്തെ അമിത രക്ത സ്രാവം.
*ആർത്തവ സമയത്തെ വയറു വേദന.
ചികിത്സകൾ
*ലാപ്രോസ്കോപ്പി
*ഹിസ്റ്ററോസ്കോപ്പി
4.ട്യൂബിലെ തടസ്സം
കാരങ്ങങ്ങൾ
*ട്യൂബർക്കുലോസിസ്
*ലൈംഗിക രോഗങ്ങൾ
*പ്രസവം നിരത്തൽ ശാസ്ത്രക്ക്രിയ
*ഫൈബ്രോയ്ഡുകളും മറ്റു ശാസ്ത്രക്രിയകളും ഈ രോഗാവസ്തൈക്ക് കാരണങ്ങളാകുന്നു.
ചികിത്സകൾ
*ലാപ്രോസ്കോപ്പി
*ഹിസ്റ്ററോസ്കോപ്പി
*ഐ-സി-എസ്-ഐ
മറ്റു അജ്ഞാത കാരണങ്ങളായ 15% ഉള്ള ക്രോമാസോം തകരാറുകൾക്ക് ഐ-സി-എഎസ്-ഐ ചികിത്സാ രീതി പ്രായോഗികമാണ്‌.
തുടർച്ചയായുള്ള ഗർഭം അലസിപ്പൊകൽ ഹോർമോണ്‍ ,ഗർഭാശയജാനിതക വൈകല്യങ്ങളുടെ കാരണങ്ങളായേക്കാം..

നിങ്ങളുടെ കുഞ്ഞുവാവ ഇനി കൈയ്യെത്തും ദൂരത്ത്‌

ദൈവത്തിന്റെ സമ്മാനം ആണ്  ഓരോ പിഞ്ചുഓമനകൾ, ഓരോ സ്‌ത്രീയും അവരുടെ ഹ്യദയത്തിൽ സ്വന്തം കുഞ്ഞിനായി കാത്തിരിക്കുന്നു. ഭൂമിയിൽ ഒരു കുഞ്ഞിനു ജന്മം നൽകാൻ ഒരു സ്ത്രീക്കുമാത്രമേ കഴിയുകയുള്ളു. ദമ്പതികൾക്കിടയിൽ സ്വാഭാവിക ഗർഭധാരണം നടക്കതിരിക്കുന്ന അവസ്ഥയയെ വന്ധ്യതാ എന്നു പറയുന്നു. ചില സ്ത്രീകളിൽ കാണുന്നവന്ധ്യത ചികിത്സിച്ചു മാറ്റാവുന്നതാണ്.

ഈ കാലഘട്ടത്തിൽ  സ്ത്രീപുരുഷ വന്ധ്യത മുൻപ് ഉണ്ടായിരുന്നതിനെക്കാളും  വർദ്ധിച്ചു വരുന്നതായിട്ടാണ് കാണുന്നത്. പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന വന്ധ്യതയെ പൂർണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്.
കടപ്പാട്-
www.nellu.net,
drmohanpt.wordpress.com
www.smartanda.com,
hafeezkv.blogspot.in

armcinfertility.blogspot.in

ആർത്തവം

എന്താണ് ആർത്തവം ...?

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ 
അവസാനിക്കുന്നു .ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം

ആർത്തവം എങ്ങനെ ഉണ്ടാകുന്നു

തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ  നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ്  ആർത്തവം. അണ്ഡാശയത്തിൽ  ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന  ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം .ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ  ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )
ആദ്യ ആർത്തവം മുൻകൂട്ടി അറിയാൻ കഴിയുമോ
അറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ് , ശാരീരിക വളർച്ച , സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച  എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാറ്
ആർത്തവം എത്ര ദിവസം കൂടുമ്പോഴാണ്‌ ഉണ്ടാവുന്നത്‌
സാധാരണയായി  25-30 ദിവസം കൂടുമ്പോഴാണ്‌  ആർത്തവം  ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്  .ആർത്തവ  ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ  ആർത്തവ ക്രമക്കേടായി കരുതണം ഡോക്ടറുടെ ഉപദേശം തേടണം…….
ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം
സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം

ചെറുപ്രായത്തിലെ ആർത്തവം

ഭക്ഷണരീതി ഒരു പരിധി  വരെ സ്വാധീനിക്കാറുണ്ട്  സ്ത്രീ ഹോർമോണായ ഇസ്ട്രജന്റെ അളവാണു  ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം
ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ
ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു മാത്രമല്ല കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന്  പറയപ്പെടുന്നു മറ്റ്  രോഗങ്ങൾ കൊണ്ടും ഉണ്ടാകാം അഡ്രിനൽ ഗ്ലാൻഡിന്റെ പ്രശ്നങ്ങൾ തലച്ചോറിലെ വ്യതിയാനങ്ങൾ അണ്ഡാശയ മുഴകൾ തുടങ്ങിയവ .  ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം അതുകൊണ്ട്  ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട്  മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന്  ഉറപ്പിക്കുക
വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ
സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച , സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി  നോക്കാം
15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ  ശ്രദ്ധിക്കണം  ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ്  ഗ്രന്ഥി യുടെ പ്രവർത്തന  തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം,ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവംവൈകാം, യോനീനാളം
അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം ജന്മനാതന്നെ യോനി ഭാഗികമായോ
പൂർണ്ണമയോ ഇല്ലാതിരിക്കുക്ക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥക ൾ ആർത്തവം ഇല്ലായിമയ്ക്ക്  കാരണമാണ്  . 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്
എത്ര അളവ് രക്തം പോകും
ആർത്തവ  രക്തത്തിന്റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml  രക്തം ഒരോ ആർത്തവത്തിലും പുറത്ത്  പോകുന്നു എന്നാണു കണക്കാക്കുന്നത്  1-2 ദിവസങ്ങളിൽ കൂടുതലും  പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ്‌  ,ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന്  സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട്  ... 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതു നല്ലതാണ്
ആർത്തവ രക്തം അശുദ്ധമാണൊ
അല്ല,  ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നതു
സാധാരണ രക്തമാണോ ആർത്തവ രക്തം
ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നതു അതിന്റെ കൂടെ എൻഡോമെട്രിയവും ചേരുന്നു ഒപ്പം യോനീ സ്രവവും ചേരുന്നു
ആർത്തവം മൂലം വിളർച്ച ഉണ്ടാകുമോ
സാധാരണ രക്ത പ്രവാഹമാണെങ്കിൽ ഉണ്ടാകില്ല , പുറത്ത് പോകുന്ന രക്തത്തിന്റെ അളവ് ശരീരം പരിഹരിക്കും
ആര്‍ത്തവം തുടങ്ങുന്നതിന്‌ മുമ്പ്‌ ചിലരിൽകാണുന്ന  മാനസിക ബുദ്ധിമുട്ട്
ആര്‍ത്തവത്തിനു മുമ്പ്‌ അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത്‌ സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌.. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ  അനുഭവപ്പെടാം.
ആർത്തവസമയത്തെ സ്തന വേദന
ആർത്തവസമയത്തോ അതിനു മുൻപോ ചില സ്ത്രീകൾക്ക് സ്തന വേദന അനുഭവപെടാറുണ്ട്  അത് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലമാണു ഭയപ്പെടെണ്ടതില്ല
ആർത്തവ ദിവസങ്ങളിലെ വയറുവേദന പുറം വേദന
ചില സ്ത്രീകളിൽ   ആർത്തവ  കാലത്ത് വേദന അനുഭവപ്പെടാറുണ്ട്  ഡിസ്മെനൂറിയ എന്നാണു ഈ വേദന അറിയപ്പെടുന്നത്  ചിലർക്ക്  കുറച്ചു സമയത്തേക്ക് മാത്രമാണ് വേദന കാണാറ് ചിലർക്ക്  നീണ്ടു  നിൽക്കും അമിതമായി വേദന ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്
ആർത്തവ രക്തത്തിന്റെ നിറവും മണവും
ആർത്തവ രക്തത്തിന്റെ നിറം സാധാരണ രക്തത്തെക്കാൾ നേരിയ വ്യത്യാസം ഉണ്ടാകും പൊട്ടിയ എൻഡോമെട്രിയവും മറ്റും ചേരുന്നതാണ് അതിനു കാരണം ,സാധാരണ രക്തത്തെ പോലെ രൂക്ഷമായ മണമല്ല ആർത്തവ രക്തത്തിന്
ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കുന്നത്‌ ആർത്തവം  ദിവസം നീട്ടതിരിക്കുകയൊ കുറക്കാതിരിക്കുയോ ആണു നല്ലത് പക്ഷെ അത്യപൂർവ്വവും അടിയന്തിരവുമായ അവസ്ഥകളിൽ അങ്ങനെ ചെയ്യേണ്ടിവരും ,ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപേ ചികിത്സ തേടണം താമസിപ്പിക്കാനായി 5 ദിവസം മുൻപേ ചികിത്സ തേടണം , ഹോർമോണ്‍ സന്തുലനാവസ്ഥയി ൽ  മാറ്റം വരുത്തി ആർത്തവ ചക്രത്തിന്റെ താളം തെറ്റിക്കുന്ന ബാഹ്യ ഇടപെടലാണ് ഇത് , ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക സാധരണ ഗതിയിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല

ആർത്തവകാലത്തെ ലൈംഗികത

ആർത്തവകാലത്ത്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും  ഇല്ല പങ്കാളികൾക്ക്  താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട്  മാറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം , ആർത്തവകാലത്ത്  ബന്ധപ്പെടുമ്പോൾ  ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതു വളരെ നല്ലതാണ് .. ആർത്തവ  വേദനയുള്ള ചില സ്ത്രികളിൽ രതിമൂർച്ച വേദന കുറയ്ക്കുന്നതായി പറയപ്പെടുന്നു .
ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രതി പൂർവ്വ ലീലകൾക്ക്  കൂടുതൽ പ്രാധാന്യം കൊടുക്കുക
സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക ,    ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറച്ചു ലൈംഗികതയ്ക്കായി  അവളെ ഒരുക്കും
യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുക
പ്രസവം കഴിഞ്ഞു ആർത്തവം  തുടങ്ങുന്നത് എപ്പോൾ
കൃത്യമായി പറയാൻ സാധ്യമല്ല എങ്കിലും സാധാരണ ഗതിയിൽ 3 മാസത്തിനു ശേഷം കണ്ടുതുടങ്ങാം ചിലരിൽ ഒരു വർഷം വരെ നീളാം മുലയൂട്ടുമ്പോൾ ചില സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകാറില്ല ,മുലയൂട്ടാത്ത സ്ത്രീകൾക്ക് ആദ്യ മാസം കഴിയുമ്പോൾ തന്നെ ആർത്തവം വരാൻ സാധ്യത കുടുതലാണ്
ആർത്തവ വേദനകുറക്കാൻ ചില പൊടിക്കൈകൾ
വേദനകുറക്കാൻ വയറു ചൂ ടുപിടിക്കുന്നത്‌  നല്ലതാണ്
ആർത്തവ സമയത്ത്  കാപ്പി ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക
ക്രമം തെറ്റിയ ആർത്തവം വേദനയോടു കൂടിയ ആർത്തവം എന്നീ അവസ്ഥകൾക്ക്  കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു  ഒരോ ഔണ്‍സ്  വീതം കഴിക്കുക
എള്ളെണ്ണയിൽ  കോഴിമുട്ട അടിച്ചു ചേർത്ത്  പതിവായി കഴിക്കുക
എള്ളും  ശർക്കരയും ചേർത്ത്  ദിവസവും  കഴിക്കുന്നത്  ആർത്തവ  ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്
ആർത്തവ കാലത്തെ ശുചിത്വം
യോനി ഭാഗത്തെ രോമങ്ങൾ കളയുകയോ നീളം കുറച്ചു വെട്ടി വെക്കുകയോ ചെയ്യണം
ചുരുങ്ങിയതു 2 തവണയെങ്കിലും കുളിക്കാൻ ശ്രദ്ധിക്കുക വൃത്തിയായി ഇരിക്കുക
ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക വായു സഞ്ചാരം കുടിയ വസ്ത്രങ്ങൾ ധരിക്കുക
യോനി ഭാഗം നന്നായി കഴുകി ഒപ്പി  ഈർപ്പം ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം പാഡ്  ധരിക്കാൻ
5 മണിക്കുറിൽ കൂടുതൽ  ഒരു പാഡ്  ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക്ക

ആർത്തവ വിരാമം

50 വയസിനോട്  അടുപ്പിച്ചാണ്  ആർത്തവ വിരാമം സാധാരണയായി ഉണ്ടാകുന്നത് അണ്ഡാശയത്തിലെ അണ്ഡോൽപാദനവും ഹോർമോണ്‍ ഉത്പാദനവും നിലക്കുകയും അതിന്റെ ഫലമായി ആർത്തവം നിലക്കുകയും ചെയ്യുന്നതാണ്  ആർത്തവ വിരാമം
അമ്മമാരുടെ ശ്രദ്ധക്കു
മകളോട്  ഹൃദയം തുറന്നു പെരുമാറുക 9-10 വയസോടുകുടി ശാരീരിക മാറ്റങ്ങളെ കുറിച്ചും  ആർത്തവത്തെ കുറിച്ചു ഒരു ധാരണ കൊടുക്കണം ആർത്തവം  ഒരു ശാരിരിക പ്രവർത്തനം മാത്രമാണെന്ന ബോധ്യം കുട്ടിയിൽ  വരുത്തണം പാഡ് അല്ലെങ്കിൽ തുണി ഇവ ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കണം .എന്തും അമ്മയോട് പറയാനുള്ള സ്വതന്ത്രം നൽകണം

ക്രമരഹിത ആര്‍ത്തവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവോസാരമില്ല പരിഹാരമുണ്ട്


ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ, മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

ആര്‍ത്തവം മുടങ്ങുന്നത്‌ ഗര്‍ഭധാരണത്തിലൂടെ മാത്രമോ...?


സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ്‌ ആര്‍ത്തവം. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ്‌ എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക്‌ തലവേദനയാണ്‌. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന്‌ കാരണങ്ങള്‍ പലതാണ്‌.
1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്‌.
2,ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു.
3,സ്‌ഥിരമായി കഴിക്കുന്ന ചിലമരുന്നുകള്‍ നിങ്ങളുടെ മാസ മുറതെറ്റാന്‍ കാരമണാകും.
4, ഗര്‍ഭനിരോധന ഗുളികളുടെ സ്‌ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും.
5,മുലയൂട്ടുന്ന സ്‌ത്രീകളില്‍ ആര്‍ത്തവം വൈകുന്നത്‌ സ്വഭാവികമാണ്‌.
6,പെട്ടന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം നിങ്ങളുടെ മാസമുറയുടെ ക്രമം തെറ്റിക്കും.
7,ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്‌.
8, തൈറോയിഡ്‌ ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്‌.
9,ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്‌ത്രീകളില്‍ പതിവാണ്‌.
എന്നാല്‍ ആര്‍ത്തവം തുടങ്ങി അഞ്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷവും സ്‌ഥിരമായി ക്രമം തെറ്റിയാണ്‌ വരുന്നതെങ്കില്‍ ഒരു ഗൈനക്കോളജിസ്‌റ്റിന്റെ സഹായം തേടേണ്ടതാണ്‌.

ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാം

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം.  ഗര്‍ഭധാരണം നടക്കാത്ത വേളകളില്‍ രക്തത്തോടൊപ്പം ഗര്‍ഭാശയ സ്തരമായ എന്‍ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നതാണ് ആര്‍ത്തവം. ശരീരം അണ്ഡവിസര്‍ജനത്തിന് സജ്ജമായി എന്നതിന്‍െറ സൂചനയാണ് ആര്‍ത്തവം എന്ന് പറയാം. കൗമാരത്തിന്‍െറ ആരംഭത്തിലാണ് പെണ്‍കുട്ടികളില്‍ ആദ്യമായി ആര്‍ത്തവമുണ്ടാവുക. ജീവിതരീതികളിലും ഭക്ഷണശൈലിയിലും വന്ന അനാരോഗ്യ പ്രവണതകള്‍ മൂലം ഇപ്പോള്‍ ഒമ്പത് വയസ്സിലും ആര്‍ത്തവമത്തൊറുണ്ട്.
ആര്‍ത്തവം ഉണ്ടാകുന്നതെങ്ങനെ..?
സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒത്ത് ചേര്‍ന്നാണ് ആര്‍ത്തവം ഉണ്ടാകുക. മസ്തിഷ്കം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ആര്‍ത്തവത്തെ നിയന്ത്രിക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി എല്ലാ മാസവും അണ്ഡവിസര്‍ജനസമയത്ത് ഓരോ അണ്ഡം വളര്‍ച്ചയത്തെി പുറത്ത് വരുന്നു. ഇതേ സമയം ഭ്രൂണത്തിന് പറ്റിപ്പിടിച്ച് വളരാനുള്ള സാഹചര്യം ഗര്‍ഭാശയവുമൊരുക്കുന്നു. എന്നാല്‍ അണ്ഡാശയത്തില്‍നിന്ന് വരുന്ന അണ്ഡം ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണം നടന്നില്ളെങ്കില്‍ ഗര്‍ഭാശയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ നിഷ്പ്രയോജനമായിത്തീരുകയും ഗര്‍ഭാശയ സ്തരം അടര്‍ന്ന് രക്തത്തോടൊപ്പം ചേര്‍ന്ന് ആര്‍ത്തവമായി പുറത്തുവരികയും ചെയ്യുന്നു.
ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകള്‍
ആര്‍ത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ചിലരില്‍ ശാരീരികയും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, നീര് വക്കുക, സ്തനങ്ങളില്‍ വേദന, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുക. ആര്‍ത്തവത്തോടനുബന്ധിച്ചുള ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവപൂവ അസ്വസ്ഥതകള്‍ക്കിടയാക്കുന്ന  പ്രധാന കാരണം. ലഘു ചികിത്സകളിലൂടെ ഇത് പരിഹരിക്കാനാവും.
വൈകുന്ന ആര്‍ത്തവം
മിക്ക പെണ്‍കുട്ടികളിലും 15 വയസ്സിന് മുമ്പായി ആര്‍ത്തവമുണ്ടാകാറുണ്ട്. എന്നാല്‍ ഗര്‍ഭാശയം ഇല്ലാതിരിക്കുക, അണ്ഡാശയ മുഴകള്‍, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (PCOS), ഗര്‍ഭാശയത്തിനും മറ്റ് പ്രത്യുത്പാദന അവയവങ്ങള്‍ക്കും ശരിയായ വികാസം ഉണ്ടാകാതിരിക്കുക, ക്രോമോസോം തകരാറുകള്‍, യോനിനാളം അടഞ്ഞിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ മൂലം ആര്‍ത്തവം വരാതിരിക്കാം.
അമിത രക്തസ്രാവം
ഗര്‍ഭസ്ഥ ശിശുവിന്‍െറ വളര്‍ച്ചക്കുവേണ്ടി ഗര്‍ഭാശയത്തിലത്തെുന്ന രക്തമാണ് ആര്‍ത്തവമായി പുറത്ത് പോകുന്നത്. ഒരിക്കലും അത് അശുദ്ധരക്തമല്ല. 35 മുതല്‍  80 മി.ലി രക്തമാണ് ഓരോ ആര്‍ത്തവത്തിലും പുറത്തുപോകുന്നത്. ആര്‍ത്തവത്തോടൊപ്പം അമിത രക്തസ്രാവമുണ്ടോയെന്ന് സ്വയം പരിശോധിക്കാവുന്നതാണ്. രക്തം കട്ടയായി പോവുക, പാഡുകള്‍ നിറഞ്ഞ് രക്തം അടിവസ്ത്രങ്ങളില്‍പറ്റുക, രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ കുതിര്‍ന്ന പാഡുകള്‍ മാറ്റേണ്ടി വരിക, വിളര്‍ച്ച, കടുത്ത ക്ഷീണം, ആറ് ദിവസത്തിനുള്ളില്‍ ആര്‍ത്തവം തീരാതിരിക്കുക എന്നിവ ശ്രദ്ധയോടെ കാണണം. ചികിത്സ തേടുകയും വേണം.
രക്തസ്രാവം കുറഞ്ഞാല്‍
ആര്‍ത്തവം കൃത്യമായി വരുന്നുണ്ടെങ്കില്‍ രക്തത്തിന്‍െറ അളവ് അല്‍പം കുറഞ്ഞാലും കാര്യമാക്കേണ്ട. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവരക്തം പൊതുവെ കുറവായിരിക്കും. എന്നാല്‍ നേരത്തെ ആവശ്യത്തിന് രക്തസ്രാവമുണ്ടായിരിക്കുകയും പിന്നീട് തീരെ കുറയുകയും ചെയ്യുന്നത് ശ്രദ്ധയോടെ കാണണം. ശാരീരികമായ രോഗങ്ങള്‍, രക്തക്കുറവ്, പോഷകക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ആര്‍ത്തവരക്തസ്രാവം കുറക്കാറുണ്ട്.
ക്രമം തെറ്റുന്ന ആര്‍ത്തവം
ആര്‍ത്തവം ആരംഭിക്കുന്ന കാലത്ത് രണ്ടോ മൂന്നോ മാസം അണ്ഡോല്‍പാദനവും ഹോര്‍മോണ്‍ ഉത്പാദവും ക്രമമാകാത്തതിനാല്‍ ചില കുട്ടികളില്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ചികിത്സ കൂടാതെ തന്നെ ഇത് ശരിയാകാറുമുണ്ട്. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവം സുപ്രധാന ലക്ഷണമായത്തെുന്ന PCOS നെ ഗൗരവമായി കാണണം. ഈ പ്രശ്നമുള്ളവരില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക.  വന്നാല്‍ തന്നെ തുള്ളി തുള്ളിയായി ദിവസങ്ങളോളം ആര്‍ത്തവം നീണ്ടുനില്‍ക്കുക, ചിലപ്പോള്‍ അമിതമായി രക്തം പോവുക തുടങ്ങിയ പ്രശ്നങ്ങളും ഇവരില്‍ കാണാറുണ്ട്. ചികിത്സയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ചിലരില്‍ ആര്‍ത്തവം ക്രമം തെറ്റി മാസത്തില്‍ രണ്ടോ മൂന്നോ തവണ വരാറുണ്ട്. ഇവര്‍ അണ്ഡാശത്തിലും ഗര്‍ഭാശയത്തിലുമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭാശയാര്‍ബുദം, ഗര്‍ഭാശയമുഖത്തുണ്ടാകുന്ന വളര്‍ച്ചകള്‍ എന്നിവ ഇല്ളെന്ന് ഉറപ്പാക്കേണ്ടതാണ്.
ആര്‍ത്തവവും വേദനയും
ആര്‍ത്തവത്തോടനുബന്ധിച്ച് സ്വാഭാവികമായ വേദന, കടുത്ത വേദന എന്നിങ്ങനെ രണ്ട് തരം വേദന ഉണ്ടാകാറുണ്ട്. സ്വഭാവിക വേദനയുള്ളവരില്‍ ആര്‍ത്തവം തുടങ്ങി ആദ്യ ദിവസം 3-4 മണിക്കൂര്‍ വേദനയനുഭവപ്പെടും. ചിലരില്‍ ഒരു ദിവത്തേക്ക് വേദന നീണ്ടുനില്‍ക്കാം. തലവേദന, നടുവേദന, കാലു വേദന എന്നിവയും കാണാറുണ്ട്. ലഘു ചികിത്സകളിലൂടെ ഇതിന് പരിഹാരം കാണാനാകും.
ആര്‍ത്തവ ചക്രത്തോടുബന്ധിച്ച് കടുത്ത വേദന അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത വേദന വളരെയേറെ സമയം നീണ്ടുനില്‍ക്കുക, ആര്‍ത്തവത്തിന് 3- 4 ദിവസം മുമ്പേ വേദന തുടങ്ങുക തുടങ്ങിയവ ഇവരില്‍ കാണാറുണ്ട്. ഛര്‍ദ്ദി, നടുവേദന, കാലുവേദന എന്നിവയും കാണുന്നു.
ശക്തിയേറിയ വേദനക്കിടയാക്കുന്ന മുഖ്യ പ്രശ്നങ്ങളാണ് എന്‍ഡോമെട്രിയോസിസും, അഡിനോമയോസിസും. ഗഭര്‍ഭാശയത്തില്‍ ഭ്രൂണത്തില്‍ പറ്റിപ്പിടിച്ച് വളരാനുള്ള പാടയായ എന്‍ഡോമെട്രിയം ഗര്‍ഭാശത്തിന് പുറത്ത് മറ്റെവിടെയെങ്കിലും വളരുന്നതാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയം ക്രമം തെറ്റി ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്നതാണ് അഡിനോമയോസിസ്. ആര്‍ത്തവ കാലത്ത് അമിത രക്തസ്രാവവും ശക്തമായ വേദനവയും ഈ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. ചികിത്സ, വ്യായാമം, ജീവിതശൈലി ക്രമീകരണംം ഇവയിലൂടെ രോഗം പരിഹരിക്കാവുന്നതാണ്.
ആര്‍ത്തവരക്തത്തിന്‍െറ നിറം മാറ്റവും ദുര്‍ഗന്ധവും
ശകലങ്ങളായയി പൊടിഞ്ഞ് ചേര്‍ന്ന എന്‍ഡോമെട്രിയവും സ്രവങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ആര്‍ത്തവരക്തത്തിന് സാധാരണ രക്തത്തേക്കാള്‍ നേരിയ നിറം മാറ്റമുണ്ടാകാറുണ്ട്. ഗന്ധം സാധാരണ രക്തത്തിന്‍െറയത്ര രൂക്ഷവുമല്ല. എന്നാല്‍ അര്‍ബുദം, അണുബാധ ഉള്ളവരില്‍ ദുര്‍ഗന്ധവും നിറംമാറ്റവും ഉണ്ടാകാറുണ്ട്.
ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം ശരിയായ ജീവിതശൈലീക്രമീകരണവും ചികിത്സയുടെ വിജയത്തിനനിവാര്യമാണ്. സ്നേഹപാനം, നസ്യം, വസ്തി, വിരേചനം, ഉത്തരവസ്തി ഇവയും ചില ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. ആര്‍ത്തവ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ശീലമാക്കേണ്ടത്. പ്രത്യേകിച്ച് ആര്‍ത്തവകാലങ്ങളില്‍. തവിടുള്ള ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ചെറുമത്സ്യങ്ങള്‍, റാഗി, ഉലുവ, വെളുത്തുള്ളി, കായം, എള്ള്, കറുവപ്പട്ട, ഇഞ്ചി, എന്നിവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം ആര്‍ത്തവകാലത്ത് കഴിക്കുന്നതാണ് ഉചിതം. കാരറ്റ് ആര്‍ത്തവരക്തത്തിന്‍െറ അളവ് ക്രമീകരിക്കും. മുരിങ്ങക്ക അണ്ഡോല്‍പദനം ക്രമപ്പെടുത്തും. ആര്‍ത്തവ കാലത്ത് ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കണം. കാപ്പി, ചായ, കോള ഇവയും ഗുണകരമല്ല. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം, മോര്, നാരങ്ങവെള്ള, കരിക്കിന്‍ വെള്ളം ഇവ നല്ല ഫലം തരും.
ശുചിത്വ പ്രധാനം
ആര്‍ത്തവകാലത്ത് അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ശുചിത്വം കര്‍ശനമായി പാലിക്കേണ്ടതാണ്. 2-3 മണിക്കൂറിനുള്ളില്‍ കുതിര്‍ന്ന പാഡുകള്‍ നീക്കം ചെ¤െയ്യണ്ടാണ്. രക്തസ്രാവം കുറവാണെങ്കിലും ഒരേ പാഡ് തുടരെ വെക്കുന്നത് അണുബാധക്കിടയാക്കും. വൃത്തിയുള്ള കോട്ടണ്‍ തുണികളും പഞ്ഞിയും ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ പാഡുകള്‍ വീടുകളില്‍ ഉണ്ടാക്കാവുന്നതാണ്.
ആര്‍ത്തവ വേദന കുറക്കാന്‍ ലഘുചികിത്സകള്‍
അയമോദകമിട്ട് തിളപ്പിച്ച വെള്ളം ആര്‍ത്തവ സമയത്ത് കഴിക്കുക.
എള്ള് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം ശര്‍ക്കര ചേര്‍ത്ത് കഴിക.
ഉലുവയോ മുതിരയോ ചേര്‍ത്ത് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുക.
ആര്‍ത്തവം ക്രമപ്പെടുത്താന്‍
മുരിങ്ങക്ക ധാരാളമായി ഭക്ഷണത്തില്‍പ്പെടുത്തുക.
എള്ള് ചുക്ക് ചേര്‍ത്ത് കഴിക്കുക.
ഡോ. പ്രിയദേവദത്ത് കോട്ടക്കര്‍ ആര്യവൈദ്യ ശാല മാന്നാര്‍


ആര്‍ത്തവ വിരാമം: കാരണങ്ങളും പരിഹാരങ്ങളും


സ്ത്രീകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. സാധാരണയായി പ്രായം 40-50തുകളില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം കണ്ടുതുടങ്ങും. അതേസമയം, 30കളിലും മറ്റും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയകൊണ്ട് ഗര്‍ഭാശയവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയയായ  ഹിസ്റ്ററെക്ടമി ചെയ്യുന്നത് മൂലമാണിത്. ഗര്‍ഭകാലത്തോ കുഞ്ഞിനെ മുലയൂട്ടുമ്പോഴോ അല്ലാതെ ഒരു വര്‍ഷം ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ വരുകയാണെങ്കില്‍ സ്ത്രീക്ക് ആര്‍ത്തവ വിരാമം സംഭവിച്ചതായി വിലയിരുത്താം.
നേരത്തേ ആര്‍ത്തവ ചക്രം നിലക്കുന്നതിന് പല കാരണങ്ങളുമുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ പ്രധാന കാരണങ്ങളില്‍പെടുന്നു. പുകവലി പലപ്പോഴും ഇത്തരം അവസ്ഥ സൃഷ്ടിക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ചില പ്രത്യേക ഗണത്തില്‍പെടുന്നവര്‍ ഇത്തരം ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പുതിയ തലമുറയില്‍പെട്ടവരും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതായി കാണാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന പ്രത്യേക മാനസികാവസ്ഥ സ്ത്രീകളില്‍ ആര്‍ത്തവം നേരത്തേ നിലക്കാന്‍ കാരണമാകുന്നുണ്ട്. അര്‍ബുദത്തിന് ചികിത്സ തേടുന്നവരാണ് മറ്റൊരു വിഭാഗം. കീമോതെറപ്പി, റേഡിയേഷന്‍ എന്നിവകൊണ്ടും മെനോപ്പോസ് സംഭവിക്കാറുണ്ട്. അധിക വണ്ണം അല്ളെങ്കില്‍ ദുര്‍മേദസ്സ് വേറൊരു കാരണമായി കണ്ടത്തെിയിട്ടുണ്ട്.
മെനോപ്പോസിന് മുമ്പും പിമ്പുമുള്ള വര്‍ഷങ്ങളെ പെരിമെനോപ്പോസ് എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിറഞ്ഞ കാലങ്ങളിലൊന്നാണ് ആര്‍ത്തവ വിരാമം. പ്രധാനമായി ഇതിന്‍െറ ലക്ഷണങ്ങള്‍ താഴെപറയുന്നവയാണ്. ദേഹമാസകലം കടുത്ത ചൂട് അനുഭവപ്പെടുന്നതും രാത്രികാലത്ത് വിയര്‍ക്കുന്നതും പ്രധാന ലക്ഷണങ്ങളാണ്. മൈഗ്രേയിന്‍ (ചെന്നിക്കുത്ത്), ഹൃദയമിടിപ്പ് കൂടുതലായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലും ശ്രദ്ധിക്കുന്നത് നല്ലതാണ്.
യോനി വരണ്ടിരിക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, രക്തം കൂടുതലായി പോകുക, മൂത്രം പെട്ടെന്ന് പോകണമെന്ന തോന്നലുണ്ടാവുക, മൂത്രം അറിയാതെ പോകുക എന്നീ ലക്ഷണങ്ങള്‍ക്ക് പുറമെ വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടായാലും ഡോക്ടറുടെ അടുത്ത് പോകാന്‍ മടിക്കരുത്. പുറംവേദന, മാംസപേശി വേദന, സന്ധി വേദന എന്നിവ അനുഭവപ്പെട്ടാല്‍ മധ്യവയസ്കരായ സ്ത്രീകള്‍ കൂടുതല്‍ വൈദ്യ പരിശോധനക്ക് വിധേയമാകുന്നത് നന്നായിരിക്കും. മെനോപ്പോസ് ബാധിക്കുന്ന വേളയില്‍ എല്ലുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കാറുണ്ട്. സ്തനങ്ങള്‍ക്ക് വേദനയും വലുപ്പക്കുറവും ഉണ്ടാകുകയും ചെയ്യും. ത്വക്ക് ചുക്കിചുളിയുകയോ വരണ്ടിരിക്കുകയോ ചെയ്യുന്നതും രോഗലക്ഷണങ്ങളായി കണക്കാക്കുന്നു. വിഷാദം, ഉത്കണ്ഠ, പരിഭ്രമം എന്നിവ മറ്റ് ലക്ഷണങ്ങളായി കണക്കാക്കാം. സദാസമയം ഓരോന്ന് ആലോചിച്ച് വിഷമിക്കുന്നത് ഇതിന്‍െറ ഭാഗമാണ്.
ക്ഷീണവും ഓര്‍മക്കുറവും പെട്ടെന്ന് ദേഷ്യം വരലും മെനോപ്പോസിന്‍െറ ഭാഗമായി സംഭവിക്കാവുന്നതാണ്. ഉറക്കമില്ലായ്മ മറ്റൊരു പ്രധാന ലക്ഷണമായി കണക്കാക്കുന്നുണ്ട്. സെക്സില്‍ താല്‍പര്യക്കുറവ് ഉണ്ടാകുന്നതും ഇക്കാലത്താണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതും ആര്‍ത്തവ വിരാമ കാലത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്.
ആര്‍ത്തവ വിരാമം എന്ന അവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നല്ല. അതേസമയം, സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഹോര്‍മോണുകള്‍ ചെറിയതോതില്‍ കൊടുക്കുന്ന എച്ച്.ആര്‍.ടി (ഹോര്‍മോണ്‍ റിപ്ളെയ്സ്മെന്‍റ് തെറപ്പി)  നല്‍കുന്നത് ഫലപ്രദമാണ്. ആര്‍ത്തവ വിരാമകാലത്ത് അനുഭവിക്കുന്ന വിഷാദാവസ്ഥ കുറക്കാന്‍ ആന്‍റി ഡിപ്രസന്‍റ്സ് ഗുളികകളും മറ്റും നല്‍കാറുണ്ട്. ഈ സമയത്ത് അനുഭവപ്പെടുന്ന രക്തസമ്മര്‍ദം കുറക്കാനുള്ള ചികിത്സയും ആശ്വാസം നല്‍കുന്നു. സ്ത്രീകള്‍ ആര്‍ത്തവ വിരാമ കാലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ നഗരങ്ങളില്‍ മെനോപ്പോസ് ക്ളിനിക്കുകള്‍ ആശുപത്രികളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഗൈനക്കോളജിസ്റ്റിന്‍െറയും സൈക്കോളജിസ്റ്റിന്‍െറയും സഹായം ഈ അവസരത്തില്‍ സ്ത്രീകള്‍ക്ക് സഹായകമാണ്.

ഡോ. നാരായണന്‍ കെ. പിഷാരടി

@http://ml.vikaspedia.in/

കൗമാര ആരോഗ്യം

കൗമാര ആരോഗ്യം

കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്‍റെയും (പത്തിനും 19നും ഇടയ്ക്കുള്ള പ്രായം) പ്രത്യേകതകള്‍ നിറഞ്ഞ ജീവിതഘട്ടത്തിന്‍റെയും ആധാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു.ഈ പ്രത്യേകതകള്‍ ഇവയാണ്:
  1. പൊടുന്നനെയുള്ള ശാരീരിക വളര്‍ച്ചയും വികാസവും.
  2. ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ പക്വത - ‏പക്ഷേ ഇവ ഒരേസമയത്തല്ല തുടങ്ങുന്നത്.
  3. ലൈംഗിക പക്വതയും ലൈംഗിക പ്രവര്‍ത്തിയും.
  4. പരീക്ഷണങ്ങള്‍
  5. മുതിര്‍ന്ന മാനസികപ്രക്രിയ, മുതിര്‍ന്നുവെന്ന തിരിച്ചറിവ്.
  6. പൂര്‍ണമായ സാമുഹ്യ - സാമ്പത്തിക ആശ്രയത്തില്‍ നിന്നും സ്വതന്ത്രത നേടുന്ന മാറ്റത്തിന്‍റെ കാലയളവ്.

വലിയ മാറ്റം,വലിയ വെല്ലുവിളി

പെണ്‍കുട്ടികള്‍ പത്തിനും പതിനാറിനുമുടയ്ക്ക് വയസ്സറിയിക്കുന്നതോടെ (ആര്‍ത്തവാരംഭം) ശൈശവത്തില്‍നിന്നും കൗമാരത്തിലേക്കുള്ള അവരുടെ കാല്‍‌വയ്പായി. ഓരോരുത്തരും വിവിധ സമയത്താണ് മാറിത്തുടങ്ങുന്നത്. ശാരീരികമാറ്റം, പെരുമാറ്റം, ജീവിതരീതി ഒക്കെ മാറുന്നു.ഇക്കാലത്തെ മാറ്റങ്ങള്‍ ഇവയാണ്:
  1. കൈകാലുകളും പാദങ്ങളും ഇടുപ്പും മാറിടവും വലുതാവുന്നു. ശരീരം ഉല്‌പാദിപ്പിക്കുന്ന ചില ഹോര്‍‌മോണുകള്‍ പ്രത്യേക രാസ സന്ദേശവാഹകരായി ശരീരത്തോട് എങ്ങനെ വളരണമെന്നും മാറണമെന്നും നിര്‍‌ദ്ദേശിക്കുന്നു.
  2. 1.ഗുഹ്യഭാഗങ്ങള്‍ വളരുകയും ദ്രാവകം പുറപ്പെടുവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
  3. 1.ചര്‍മ്മം കൂടുതല്‍ എണ്ണമയമുള്ളതാകുന്നു.
  4. കക്ഷത്തും കൈകാലുകളിലും മറ്റും രോമം പ്രത്യക്ഷപ്പെടുന്നു.

ശരീര പരിരക്ഷ

ശരീരം നന്നായി പരിരക്ഷിക്കാന്‍ ചില ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
  1. ആര്‍ത്തവാരംഭത്തോടെ വിയര്‍പ്പ് കൂടും. കുളി ശരീരത്തെ വൃത്തിയുറ്റതും സുഗന്ധപ്രദവുമാക്കും.
  2. ദിവസം രണ്ടുനേരമെങ്കിലും പല്ലുതേച്ചാല്‍ പല്ലുകള്‍ പുഴുക്കുന്നതും വായനാറ്റവും ഒഴിവാക്കാം.
  3. രോമഗ്രന്ഥികള്‍ സെബം എന്ന എണ്ണമയമുള്ള വസ്തു കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ മുഖക്കുരു വരാനിടയുണ്ട്. മുഖക്കുരു കൗമാരത്തിന്‍റെ സ്വാഭാവികമായ ഒരു കൂട്ടുപിറവിയാണ്. അത് പൂര്‍ണമായി തടയാനാവില്ല. എങ്കിലും മുഖചര്‍മ്മം കഴുകിവൃത്തിയാക്കി സൂക്ഷിക്കുന്നതാണ് ഇതിനുള്ള പ്രതിവിധി.
  4. പോഷകങ്ങള്‍ നിറഞ്ഞ ആഹാരം നിര്‍ബന്ധമാണ്. ഒത്തിരി മിഠായിയും എണ്ണഭക്ഷണങ്ങളും ഒഴിവാക്കണം.
  5. സകാരാത്മകമായി ചിന്തിക്കണം. ശരീരത്തിന്‍റെ ആരോഗ്യത്തിന് സുസ്ഥിരമായ മനസ്സ് ആവശ്യമാണ്.

മാതാപിതാക്കളോട് ഒത്തുപോകല്‍

കൗമാരം പല കൗമാരപ്രായക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാലഘട്ടമാണ്. കൗമാരപ്രായക്കാര്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍:
  1. സ്വന്തം കുടുംബത്തിന്‍റെ മഹത്വം അറിയുക.
  2. മാതാപിതാക്കളുടെ വിശ്വാസമൂല്യങ്ങള്‍ അറിയുന്നവരാകുക.
  3. മക്കള്‍ക്ക് ഏറ്റവും മികച്ചതിനുവേണ്ടിയാണ് മാതാപിതാക്കള്‍ പരിശ്രമിക്കുന്നതെന്ന് ഓര്‍ക്കുക.
  4. അവരോട് സത്യസന്ധമായിരിക്കുക, തുറന്നുപറയുക.
  5. അവരെ ബഹുമാനിക്കുക, അവരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുക.

കൗമാരത്തെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍

ഇന്ത്യയില്‍ കൗമാര ആരോഗ്യത്തിന്‍റെ സ്ഥിതി
ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് രണ്ടാംസ്ഥാനത്താണ്. 108.1 കോടി ജനങ്ങള്‍. ഇതില്‍ കൗമാരക്കാര്‍ അതായത് ഏതാണ്ട് 22.5 ശതമാനം വരും, അതായത് 22.5 കോടി ജനങ്ങള്‍. അവര്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലും വ്യത്യസ്തമായ ആരോഗ്യ ആവശ്യങ്ങളിലുമുള്ളവര്‍. യുവാക്കള്‍ ഏതാണ്ട് 31.1 കോടി വരും (10 ‏മുതല്‍ 24 വയസ് വരെയുള്ളവര്‍). ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനം ആണിത്.
കൗമാരക്കാര്‍ ഊര്‍ജസ്വലരാണ്, കുതിച്ചുയരാനും പുത്തന്‍ ആശയങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുറ്റവരാണ്. അവര്‍ ഒരു രാജ്യത്തിന്‍റെ ശക്തിസ്രോതസ്സാണ്. ആരോഗ്യപരമായ രീതിയില്‍ പെരുമാറിയാല്‍ നാടിന്‍റെ വളര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ കാലഘട്ടത്തില്‍ മരണനിരക്ക് കുറവായതിനാല്‍ കൗമാരക്കാര്‍ ആരോഗ്യമുള്ളവര്‍ എന്നാണ് പരിഗണിക്കപ്പെടുന്നത്. എന്നിരുന്നാലും മരണനിരക്ക് കൗമാര ആരോഗ്യത്തിന്‍റെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു അളവുകോലാണ്. സത്യത്തില്‍ കൗമാരക്കാര്‍ക്ക് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ഇത് മരണത്തിലേക്കും അനാരോഗ്യത്തിലേക്കും പലപ്പോഴും നയിക്കുന്നുമുണ്ട്.
കൗമാരക്കാരുടെ ആരോഗ്യവികസനത്തിന് ഒത്തിരി കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ ആരോഗ്യപ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനുള്ള നടപടി വേണം. എന്തെങ്കിലും കാരണത്താല്‍ അവര്‍ വ്രണിതമാകുമ്പോള്‍ അത് കുറയ്ക്കാന്‍ വേണ്ട ഇടപെടലുകള്‍ ആവശ്യമാണ്. ഇതിനായി വേണ്ടത്ര വിജ്ഞാനം, ശേഷിവികസനം, സുരക്ഷിതവും സഹായകരവുമായ പരിതസ്ഥിതി, അനുയോജ്യമായ ആരോഗ്യ സൗകര്യങ്ങള്‍, കൗണ്‍സലിങ് കേന്ദ്രങ്ങള്‍ എന്നിവ ആവശ്യമാണ്.

മാനസികാരോഗ്യം

ബാല്യത്തിന്‍റെ അവസാനത്തിലും കൗമാരത്തിലുമാണ് മാനസികാരോഗ്യപ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടാറ്. സാമൂഹ്യ കഴിവുകള്‍, പ്രശ്ന പരിഹാര ശേഷി, ആത്മവിശ്വാസം എന്നിവ ഉയര്‍ത്തുന്നതിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങളായ സ്വഭാവ വൈചിത്യം, ഉത്കണ്ഠ, മനോവ്യഥ, ക്രമരഹിതമായ ഭക്ഷണരീതി തുടങ്ങിയവ നിയന്ത്രിക്കാനാവും. ഇത്തരം പ്രശ്നങ്ങളാണ് സാധാരണ ലൈംഗിക പെരുമാറ്റം, ലഹരി ഉപയോഗം, അക്രമസ്വഭാവം എന്നിവയിലേക്ക് നയിക്കുന്നത്. ചെറുപ്പക്കാരുടെ മാനസികാരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ നല്‍കാനുമുള്ള അറിവും കഴിവും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ടാവണം. കൗണ്‍സലിങ്, കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, മനഃശാസ്ത്ര അധിഷ്ഠിത മരുന്നുകള്‍ എന്നിവയാണ് ചികിത്സാരീതികള്‍.
കൂടുതൽ അറിയുവാൻ..

ലഹരിഉപയോഗം

നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ പുകയില, മദ്യം എന്നിവയുടെ ലഭ്യത നിയമം മൂലം നിയന്ത്രിക്കുന്നതും ഇവയുടെ ഉപഭോഗം കുറയ്ക്കാന്‍ വേണ്ട ഇടപടെലുകളും ആരോഗ്യ വികസനവും അത്യന്താപേക്ഷിതമാണ്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം, ഇതിനെതിരെയുള്ള സംഘശക്തി എന്നിവ വഴി കൗമാര പ്രായത്തിലെ ഈ ദുഷ്പ്രവണതയെ ആരോഗ്യപരമായി തടയാന്‍ കഴിയും.
അവിചാരിതമായ പരിക്ക്
റോഡപകടങ്ങളില്‍ തുടങ്ങിയ ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന അപകടങ്ങള്‍ സംഭവിക്കുന്നത് കുറയ്ക്കുവാനുള്ള ശ്രമം കൗമാര ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വേഗത കുറയ്ക്കാന്‍ വേഗത നിയന്ത്രണ സംവിധാനം ഇതിന് അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലത്തിന്‍റെ അവസാനത്തിലോ കൗമാരത്തിന്‍റെ തുടക്കത്തിലോ നിരവധി മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കാറുണ്ട്.
അക്രമം
അക്രമാസക്തമായ സ്വഭാവം കുറച്ചുകൊണ്ടുവരാന്‍ കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ജീവിതശേഷിയും സാമൂഹ്യ വികസനപദ്ധതികളും രൂപീകരിക്കേണ്ടിയിരിക്കുന്നു. അധ്യാപകരേയും രക്ഷകര്‍ത്താക്കളേയും പ്രശ്നപരിഹാരത്തിനും അക്രമരാഹിത്യ അച്ചടക്കം നടപ്പാക്കുന്നതിനും പ്രാപ്തരാക്കിയാല്‍ കൗമാര അക്രമങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയും. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യസംവിധാനങ്ങള്‍ അതില്‍ പെട്ടെന്ന് ഇടപെടണം; ഇതിന് ആരോഗ്യപ്രവര്‍ത്തകര്‍ തയത്വവും കഴിവും ഉള്ളവരാകണം. എങ്കില്‍ ലൈംഗികമായി ഉള്‍പ്പെടെയുള്ള അക്രമത്തിന് വിധേയരാകുന്ന കൗമാരക്കാര്‍ക്ക് ഫലപ്രദമായ ചികിത്സയും പരിപാലനവും ലഭ്യമാകും. നിലവിലുള്ള മനഃശാസ്ത്രപരവും സാമുഹ്യപരവുമായ സഹായങ്ങള്‍ കൗമാരക്കാര്‍ക്ക് അക്രമത്തില്‍നിന്നുമുണ്ടാകുന്ന ദീര്‍ഘകാല മാനസിക പ്രശ്നങ്ങളില്‍നിന്നും മുക്തമാകാനും ഇതേ അക്രമങ്ങള്‍ അവര്‍ പില്‍ക്കാലത്ത് ആവര്‍ത്തിക്കുന്നത് കുറച്ചുകൊണ്ടുവരുവാനും ഉപകരിക്കും.
  • സീറ്റ്‌ബെല്‍റ്റും (ഹെല്‍മറ്റും) ഉപയോഗിച്ചുള്ള വണ്ടിയോടിക്കല്‍, മദ്യമോ മയക്കുമരുന്നുകളോ ഉപയോഗിച്ചുള്ള ഡ്രൈവിങ് നിരുത്സാഹപ്പെടുത്തല്‍ ‏ എന്നിവയ്ക്ക് നിയമനിര്‍മാണവും ബോധവല്‍ക്കരണവും ഉണ്ടാകണം.
  • ഇത്തരം വണ്ടിയോടിക്കലിന് ബദലായി സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പൊതു ഗതാഗത സംവിധാനം ശക്തമാക്കുക.
  • കൗമാരക്കാരെയും കുട്ടികളെയും മുങ്ങിമരണം, തീപ്പൊള്ളല്‍, വീഴ്ചകള്‍ എന്നിവയില്‍നിന്ന് രക്ഷിക്കാവുന്ന വിധം ചുറ്റുവട്ടങ്ങള്‍ വളരെ സുരക്ഷിതമാക്കിവയ്ക്കണം. ആര്‍‌ക്കെങ്കിലും അപകടം സംഭവിച്ചാല്‍ ഫലപ്രദമായ പരിചരണത്തിന് യഥാസമയം അവസരമുണ്ടാക്കിയാല്‍ ജീവിതം രക്ഷിക്കാനാവും.

പോഷകാഹാരം

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്‍റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്‍റെ സാമൂഹികമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു. ഇത് ഏറ്റവും അധികം തടയാന്‍ കഴിയുന്നത് കുട്ടിക്കാലത്താണ്. എങ്കിലും കൗമാരപ്രായത്തിലും പോഷകാഹാരമുള്ള ഭക്ഷണം കൊടുത്ത് ഇത് ഉയര്‍ത്താം. കൗമാര പെണ്‍കുട്ടികളില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകാഹാര പ്രശ്നങ്ങളില്‍ ഒന്ന് അനീമിയ ആണ്. നേരത്തേയുള്ള ഗര്‍ഭ കാരണം, ഗര്‍ഭം ആകുന്നതിനുമുമ്പ് പോഷകാഹാരം ആവശ്യത്തിന് ലഭിക്കുക എന്നിവ മൂലം അമ്മയുടെയും കുഞ്ഞിന്‍റെയും മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. വരുംതലമുറയിലേക്ക് പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന ദൂഷ്യങ്ങളെ ഇല്ലാതാക്കാനും ഇതുപകരിക്കും. പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുക, മൈക്രോ ന്യൂട്രിയന്‍റ് ആഹാരം നല്‍കുക എന്നിവയെല്ലാം രോഗബാധയെ നിയന്ത്രിക്കാന്‍ ഉപകരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും രൂപീകരിക്കാനുള്ള മികച്ച കാലമാണ് കൗമാരം. ഇത് ശാരീരികവും മനഃശാസ്ത്രപരവുമായ നേട്ടങ്ങളുണ്ടാക്കും. മാത്രമല്ല, ചെറുപ്പകാലത്ത് പോഷാകാഹാര സംബന്ധ മാരക രോഗങ്ങളില്‍നിന്ന് മുക്തമാക്കാനും ഇതുപകരിക്കും. ആരോഗ്യപരമായ ജീവിതരീതികള്‍ ശീലിക്കുന്നതുമൂലം ഇപ്പോള്‍ വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊണ്ണത്തടി നിയന്ത്രിക്കാനും കഴിയും.
കൂടുതൽ അറിയുവാൻ..

ലൈംഗിക, ഉല്‍പാദന ആരോഗ്യം

കൗമാരക്കാരെ ലൈംഗിക ആരോഗ്യ ശീലങ്ങള്‍ പഠിപ്പിക്കാനും അവ ജീവിതത്തില്‍ പകര്‍ത്താനും ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ ഒരുമിപ്പിക്കേണ്ടതാണ്. രോഗം ഒഴിവാക്കാനും രോഗത്തില്‍നിന്ന് മുക്തി നേടാനും കൗമാരക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ ഇതുമായി കൂട്ടിയോജിപ്പിക്കേണ്ടതാണ്. കഴിവുറ്റ ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും ഇതിനു വേണ്ടുന്ന സേവനം അവര്‍ക്ക് ലഭ്യമാകണം. കൗമാരത്തില്‍ ബലാല്‍ക്കാരേണയുള്ള ലൈംഗികപ്രവര്‍ത്തികള്‍ പല തലങ്ങളിലൂടെ വേണം പരാജയപ്പെടുത്താന്‍. കഠിനമായ ശിക്ഷ നല്‍കുന്ന കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കുകയും അവ കര്‍ശനമായി നടപ്പാക്കുകയും ചെയ്യണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനുള്ള പൊതുജനാഭിപ്രായം രൂപീകരിക്കണം. വിദ്യാലയങ്ങളില്‍, തൊഴിലിടങ്ങളില്‍, മറ്റു സാമൂഹ്യ സ്ഥലങ്ങളിലൊക്കെ പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗിക പീഡയ്‍ക്കോ ലൈംഗിക നിര്‍ബന്ധത്തിനോ വിധേയമാകാതിരിക്കാന്‍ സംരക്ഷണം നല്‍കണം.
നേരത്തെയുള്ള ഗര്‍ഭധാരണം തടയാന്‍ വിവാഹത്തിനും കുടുംബമുണ്ടാക്കുന്നതിനും ഒരു മിനിമം പ്രായം നിശ്ചയിക്കണം. സമൂഹം പെണ്‍കുട്ടികള്‍ക്ക് കൗമാരത്തില്‍നിന്നും സ്ത്രീത്വത്തിലേക്കു വളരാനും ഭാര്യയും അമ്മയുമാകാനും ആവശ്യമായ സമയം അനുവദിക്കേണ്ടതാണ്.
എച്ച്ഐവി
ചെറുപ്പക്കാര്‍ക്കിടയിലുള്ള എച്ച്.ഐ.വി ഇന്‍‌ഫെക്ഷന്‍ സാധ്യത അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍‌പ്പെട്ടുതുടങ്ങുന്ന പ്രായവുമായി അടുത്തു ബന്ധപ്പെട്ടുകിടക്കുന്നു. ലൈംഗിക ബന്ധപ്പെടലില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതും അവ വൈകി മാത്രം ആരംഭിക്കുന്നതും ചെറുപ്പക്കാര്‍ക്കിടയില്‍ എ.ച്ച്ഐ.വി തടയാന്‍ പ്രധാന മാര്‍ഗ്ഗങ്ങളാണ്. ലൈംഗിക ബന്ധം പുലര്‍ത്തുന്ന ചെറുപ്പക്കാര്‍ പങ്കാളികളുടെ എണ്ണം കുറയ്ക്കുകയും കോണ്ടം (ഗര്‍ഭനിരോധന ഉറ) പോലുള്ള സമഗ്രമായ പ്രതിരോധസംവിധാനം ഉപയോഗിക്കുകയും ചെയ്യണം. അവര്‍ പ്രതിരോധ വിജ്ഞാനം ആര്‍ജ്ജിച്ചിരിക്കണം. മയക്കുമരുന്ന് ഉപയോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ഇവ തടയാനും നേരത്തെ കൂട്ടി ഇടപെടാനും കഴിയുന്ന പദ്ധതികള്‍ രൂപീകരിക്കണം. ചെറുപ്പക്കാര്‍ക്ക് എച്ച്ഐവി ടെസ്റ്റിന് സൗകര്യങ്ങളുണ്ടാകണം. എച്ച്ഐവി ബാധിച്ച ചെറുപ്പക്കാര്‍ക്ക് വേണ്ട ചികിത്സ, പരിപാലനം, പ്രതിരോധ സംവിധാനം എന്നിവ ലഭ്യമാക്കണം. ചെറുപ്പക്കാര്‍ക്കുള്ള എല്ലാ എച്ച്ഐവി സേവനവും എച്ച്ഐവി ബാധിതരായ ചെറുപ്പക്കാരെ കൂടി ഉള്‍‍പ്പെടുത്തി പ്ലാന്‍ ചെയ്യേണ്ടതാണ്.

അസ്ഥി ആരോഗ്യം

ജീവിതകാലം മുഴുവന്‍ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ അസ്ഥികള്‍ക്ക് പ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള അസ്ഥികള്‍ ശക്തിയുള്ള അടിത്തറയായി മാറുന്നു. ചലിക്കാനും അപകടങ്ങളില്‍നിന്ന് രക്ഷിക്കാനും അത് ഉപകരിക്കുന്നു. കാത്സ്യം ഉള്‍‌പ്പെടെ പ്രധാനമായ മിനറലുകള്‍ ശേഖരിച്ചുവയ്ക്കുന്ന ബാങ്കാണ് അസ്ഥി. നമ്മുടെ ശരീരത്തിന്‍റെ നിരവധി അവയവങ്ങള്‍ക്ക് ഈ മിനറലുകള്‍ അത്യന്താപേക്ഷിതമാണ്.
അസ്ഥികള്‍ ജീവസ്സുറ്റതും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്. പഴയ അസ്ഥികളെ മാറ്റി പുതിയവ ജീവിതകാലത്തുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രായപൂര്‍ത്തി ആയവരുടെ അസ്ഥികള്‍ ഏഴ്‏ മുതല്‍ 10 വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും മാറുന്നു എന്നാണ് കണക്ക്.
നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ആവശ്യമായ ആഹാരവും വ്യായാമവും വഴി അസ്ഥികളെ സംരക്ഷിച്ചാല്‍ അത് സുഖദായിയായ ഒരു ജീവിതം പ്രധാനം ചെയ്യും. ഇവിടെ അസ്ഥി ആരോഗ്യത്തില്‍ നിങ്ങള്‍ക്ക് അസ്ഥിആരോഗ്യത്തിന്‍റെ അടിസ്ഥാനങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും കഴിയും. ആഹാരക്രമത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. സ്ത്രീകളില്‍ വളരെയധികം സംഭവിക്കാറുള്ള ഓസ്റ്റിയോ പൊറോസിസ് എന്ന അസ്ഥിവൈകല്യത്തിന് ഏറ്റവും നല്ല പ്രതിരോധം വ്യായാമമായതിനാല്‍ ആ അറിവും ഇവിടെ ലഭ്യമാകുന്നു.
അസ്ഥി ആരോഗ്യത്തിന്‍റെ അടിസ്ഥാനം
അസ്ഥികൂടത്തിന്‍റെ പ്രധാന ഭാഗമായ അസ്ഥികള്‍ ജീവസ്സുറ്റ ടിഷ്യു (സംയുക്ത കോശം) കളാണ്. 206 അസ്ഥികളാണ് ഒരു പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തില്‍ ഉള്ളത്. കുഞ്ഞുങ്ങളില്‍ ഏതാണ്ട് 300 അസ്ഥികളും. ചലിക്കാനും നിങ്ങളുടെ ആന്തരീയാവയവങ്ങളെ സംരക്ഷിക്കാനും അസ്ഥികളുപയോഗിക്കുന്നു.
അസ്ഥി ഘടന
പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫേറ്റ്, മഗ്നീഷ്യം എന്നീ മിനറലുകള്‍‍കൊണ്ട് അസ്ഥികള്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. എല്ലുകളെ സിമന്‍റ് ചെയ്യുന്നത് കൊളാജിന്‍ എന്ന വസ്തുവാണ്. ഇതാണ് എല്ലുകള്‍ക്ക് രൂപവും ഘടനയും നല്‍കുന്നത്.
അസ്ഥി അടിസ്ഥാന ഘടന:
അസ്ഥികളുടെ അടിസ്ഥാനഘടന ഇവയാണ്.
പെരിഓസ്റ്റ്യം ‏: ഇത് അസ്ഥിയുടെ ബാഹ്യഭാഗത്തെ ആവരണം ചെയ്യുന്ന നേര്‍ത്ത പാടയാണ്. ഇതില്‍ ഞരമ്പുകളും രക്തധമനികളും ഉള്‍‍പ്പെടുന്നു.
കോംപാക്റ്റ് അസ്ഥി : ഇത് അസ്ഥികളുടെ കട്ടിയായ പുറംപാളിയാണ്. നിങ്ങള്‍ ഒരു അസ്ഥി നോക്കുമ്പോള്‍ ഈ കോംപാക്റ്റ് അസ്ഥിയാണ് കാണുന്നത്.
കാന്‍സല്ലസ് അസ്ഥി : ഇത് ഒരു സ്‍‍പോഞ്ച് പോലെ കാണപ്പെടുന്നു. കോംപാക്റ്റ് അസ്ഥിയുടത്ര കട്ടിയുള്ളല്ല. ഇത് മജ്ജയെ ആവരണം ചെയ്യുന്ന അസ്ഥിയുടെ അകംഭാഗമാണ്.
അസ്ഥി വളര്‍ച്ച
അസ്ഥികളുടെ മെറ്റബോളിസം എന്നറിയപ്പെടുന്ന, പഴയ അസ്ഥികളെ മാറ്റി പുതിയ അസ്ഥികളെ പ്രതിഷ്ഠിക്കുന്ന, വലിയൊരു പ്രക്രിയ തുടര്‍ച്ചയായി ശരീരത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത് രണ്ട് പ്രധാന കോശങ്ങളാണ് ചെയ്യുന്നത്.
  • കോംപാക്റ്റ് അസ്ഥി : ഇത് അസ്ഥികളുടെ കട്ടിയായ പുറംപാളിയാണ്. നിങ്ങള്‍ ഒരു അസ്ഥി നോക്കുമ്പോള്‍ ഈ കോംപാക്റ്റ് അസ്ഥിയാണ് കാണുന്നത്.
  • കാന്‍സല്ലസ് അസ്ഥി : ഇത് ഒരു സ്‍‍പോഞ്ച് പോലെ കാണപ്പെടുന്നു. കോംപാക്റ്റ് അസ്ഥിയുടത്ര കട്ടിയുള്ളല്ല. ഇത് മജ്ജയെ ആവരണം ചെയ്യുന്ന അസ്ഥിയുടെ അകംഭാഗമാണ്.
ഈ കോശങ്ങളുടെ സഹകരണത്തോടുകൂടിയാണ് നിങ്ങളുടെ ശരീരം അതിന് ആവശ്യമുള്ള ഫിസിയോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരുന്ന ധാതുക്കളുടെ ക്രമീകരണം നടത്തുന്നത്. ഈ അസ്ഥിനിര്‍മ്മാണവും നശീകരണവും ജീവിതത്തിലുടനീളം നടക്കുന്നു.
ആഹാരരീതിയും അസ്ഥി ആരോഗ്യവും
നിങ്ങളുടെ ശരീരത്തിന്‍റെ 99% കാത്സ്യവും അസ്ഥികളിലാണുള്ളത്. അതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായുള്ള കാത്സ്യം ഉള്ളിലെത്തണം. കാത്സ്യത്തിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, ഫ്ലൂറെയ്ഡ്, വൈറ്റമിന്‍ കെ എന്നീ പ്രധാന ന്യൂട്രിയന്‍റുകളുമുണ്ട്. പാലും പാലുല്‍പന്ന വസ്തുക്കളുമാണ് കൂടുതല്‍ കാത്സ്യമടങ്ങിയ ആഹാരം.
ആഹാരത്തില്‍നിന്നുള്ള കാത്സ്യം ദഹിപ്പിക്കാന്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തില്‍നിന്നാണ് വൈറ്റമിന്‍ ഡി ത്വക്കിലൂടെ ശരീരത്തിലെത്തുന്നത്. വീര്യംകൂട്ടിയ പാല്‍ വസ്തുക്കള്‍, വൈറ്റമിന്‍ ഡി ചേര്‍ത്ത് ഉണ്ടാക്കിയ ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള മത്സ്യങ്ങള്‍ എന്നിവയിലൂടെയും വൈറ്റമിന്‍ ഡി കിട്ടും.
അസ്ഥിആരോഗ്യത്തെ ബാധിക്കുന്ന കാരണങ്ങള്‍
അസ്ഥിആരോഗ്യത്തെ ബാധിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.
  • ജനറ്റിക് : അസ്ഥിവൈകല്യങ്ങള്‍ കുടുംബപരമായി സംഭവിക്കാം.നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ അസ്ഥിപ്രശ്നങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കുമതുണ്ടാവാന്‍ സാധ്യതയുണ്ട്. ചില വംശീയ വിഭാഗങ്ങള്‍ക്ക് താരതമ്യേന ശക്തമായ അസ്ഥികളുണ്ടാകും.
  • ആഹാരം : ആവശ്യമായ കാത്സ്യവും വൈറ്റമിന്‍ ഡിയും ആരോഗ്യകരമായ അസ്ഥികള്‍ക്ക് ആവശ്യമാണ്. പുകവലിയും മദ്യപാനവും അസ്ഥികളുടെ ശക്തി ക്ഷയിക്കാന്‍ കാരണമാകുന്നു.
  • ശാരീരിക പ്രവര്‍ത്തി : നിത്യമായ വ്യായാമവും ശാരീരിക പ്രവര്‍ത്തികളും നിങ്ങളുടെ എല്ലുകളെ ശക്തമാക്കുന്നു.
  • പ്രായം : പ്രായം വര്‍ദ്ധിക്കുന്നതനുസരിച്ച് എല്ലിന്‍റെ ശക്തി കുറയും. ആര്‍ത്തവം നിലയ്ക്കുന്ന കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് അസ്ഥി പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
  • ശരീരഘടന : മെലിഞ്ഞ് ഭാരം കുറഞ്ഞ സ്ത്രീകള്‍ക്ക് ശക്തി കുറഞ്ഞ എല്ലുണ്ടാകാന്‍ സാധ്യതയുണ്ട്.
ഒരാള്‍ക്ക് അയാളുടെ അസ്ഥികളെ ആരോഗ്യ പൂര്‍ണമായി നിലനിര്‍ത്താന്‍ കാത്സ്യം കൂടുതലുള്ള ആഹാരവും ശാരീരിക വ്യായാമവും ഉപകരിക്കും. അസ്ഥി വൈകല്യം ഗുണപരമായ ജീവിതത്തെ ബാധിക്കും.

ഓസ്റ്റിയോ പൊറോസിസ്

ഓസ്റ്റിയോ പൊറോസിസ് സംഭവിക്കുന്നത് അസ്ഥികളില്‍നിന്നും ധാതുക്കള്‍, പ്രത്യേകിച്ചും കാത്സ്യം കുറയുമ്പോഴാണ്. ഈ രോഗം പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുക. വളരെ ചെറിയ ശതമാനം പുരുഷന്‍മാര്‍ക്കും ഇത് ഉണ്ടാകാറുണ്ട്.
ഓസ്റ്റിയോ പൊറോസിസ് പ്രത്യേകിച്ച് ഒരു രോഗലക്ഷണവും കാണിക്കാറില്ല. എന്നാലും ചില സ്ത്രീകള്‍ക്ക് നേരത്തേതന്നെ, മറ്റു പല രോഗങ്ങള്‍ക്കൊപ്പം ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. സ്ത്രീകള്‍ മെനപ്പോസിനു (ആര്‍ത്തവം നിന്ന) ശേഷം ഈ രോഗത്തിന് ഇരയാകാറുണ്ട്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുകൊണ്ട് ആവര്‍ത്തിച്ചുണ്ടാകുന്ന അസ്ഥി ഒടിവുകള്‍ മാത്രമേ ഡോക്ടര്‍ക്ക് ഓസ്റ്റിയോ പൊറോസിസ് സംശയിക്കാന്‍ ഇടയാക്കുന്നുള്ളു.
നിങ്ങളുടെ ഡോക്ടര്‍ അസ്ഥിയില്‍നിന്നും ധാതു കുറഞ്ഞതിന് ചില പരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് നിങ്ങളുടെ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബിഎംഡി) തിട്ടപ്പെടുത്തുന്നതാണ്.
ഓസ്റ്റിയോ പൊറോസിസ് പ്രതിരോധം :
ആരോഗ്യമുള്ള അസ്ഥികള്‍ ജീവിതാരംഭത്തിലേ രൂപപ്പെട്ടുവരുന്നു. ജീവിതം മുഴുവന്‍ ആരോഗ്യപരമായി കഴിയുന്നതാണ് അസ്ഥികളെ ആരോഗ്യപരമായി നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ഇതിനാവശ്യമുള്ള ഘടകങ്ങള്‍ ഇവയാണ് :
ഹോര്‍‍മോണ്‍സ് : ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്‍റെ ഉല്‍പാദനം കൗമാര പെണ്‍കുട്ടികളിലും ചെറുപ്പക്കാരായ സ്ത്രീകളിലും അസ്ഥിയും മജ്ജയും നിലനിര്‍ത്താന്‍ നിര്‍ണായകമാണ്. ഈസ്ട്രജന്‍റെ കുറവ് അസ്ഥിയെയും മജ്ജയേയും ബാധിക്കാനും ഓസ്റ്റിയോ പൊറോസിസിന് വഴിവയ്ക്കാനും സാധ്യതയുണ്ട്. ഈസ്ട്രജന്‍ ഇങ്ങനെയാണ് കുറയുന്നത് :
  • ആര്‍ത്തവം ഉണ്ടാവാതിരിക്കുക.
  • മുറ തെറ്റിയ ആര്‍ത്തവം.
  • വയസ്സറിയിക്കുന്നത് വൈകുക.
  • നേരത്തേയുള്ള മെനപ്പോസ്.
ജീവിതരീതി: പുകവലി അസ്ഥിആരോഗ്യക്ഷതത്തിനും അതുവഴിയുള്ള ബോണ്‍ മിനറല്‍ ഡെന്‍സിറ്റിയുടെ കുറവിനും കാരണമാകുന്നു. ഇതിനുപുറമേ ഓസ്റ്റിയോ പൊറോട്ടിക് സ്ത്രീകള്‍, അതിനുള്ള ചികിത്സ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പുകവലിക്കുകയാണെങ്കില്‍ ചികിത്സ ഫലിക്കാതിരിക്കുകയും ചെയ്യും. ക്രമാതീതമായി മദ്യപിക്കുന്ന സ്ത്രീകള്‍ക്കും ഓസ്റ്റിയോ പൊറോസിസ് സംഭവിക്കാനിടയുണ്ട്.
ഓസ്റ്റിയോ പൊറോസിസിന് കാരണമാകാവുന്ന മറ്റു ജീവിതരീതികള്‍:
  • കാത്സ്യത്തിന്‍റെ കുറവ്.
  • വളരെ കുറച്ച് ശാരീരിക പ്രവര്‍ത്തികള്‍.
  • അമിതമായ കഫീന്‍ ഉപയോഗം (കാപ്പിയില്‍നിന്ന്)
  • അമിതമായ മദ്യപാനം
പോഷകാഹാരം
കാത്സ്യം : അസ്ഥിയുടെ ശക്തിക്ക് കാത്സ്യം ഏറ്റവും അത്യന്താപേക്ഷിതമാണ്. ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വളരെ സമീകൃതമായ ആഹാരം കഴിക്കേണ്ടതുണ്ട്. അതില്‍ കാത്സ്യം നേരിട്ട് ലഭ്യമാകുന്ന പാല്‍ ഉല്‍പന്നങ്ങള്‍ ആവശ്യത്തിനുണ്ടാകണം.
വൈറ്റമിന്‍ ഡി : വൈറ്റമിന്‍ ഡി കാത്സ്യം മെറ്റബോളിസത്തില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഗ്യാസ്ട്രോ ഇന്‍ഡസ്റ്റൈനല്‍ സിസ്റ്റത്തില്‍നിന്നും വൃക്കയില്‍നിന്നും കാത്സ്യം വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കുന്നു. അത് പിന്നീട് ശരീരത്തിന്‍റെ ടിഷ്യുകളിലേക്കും രക്തത്തിലേക്കും ചെന്നെത്തുന്നു. അസ്ഥികളില്‍ കാത്സ്യം ശേഖരിച്ചുവയ്ക്കാനും ഇത് സഹായിക്കുന്നു.
കാത്സ്യത്തിന്‍റെ പ്രതിദിന ഉപയോഗത്തിനുള്ള നിര്‍‌ദ്ദേശം
വിഭാഗം പ്രായം (വര്‍ഷം) കാത്സ്യം (മി. ഗ്രാം)
കുട്ടികള്‍ 1-3 500
4-8 700
പെണ്‍കുട്ടികള്‍ 9-11 1000
12-18 1300
സ്ത്രീകള്‍ 19-50 1000
>50 1300
ഗര്‍ഭകാലം/ മുലയൂട്ടല്‍കാലം 14-18 1300
19-30 1000
31-50 1000
വിവിധ ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള കാത്സ്യം
പാലുല്‍പന്നം
ആഹാരസ്രോതസ് ഉപഭോഗം കാത്സ്യം
സാധാരണ പാല്‍ 1 കപ്പ് (250 മി.ലി) 285
പാട നീക്കിയ പാല്‍ 1 കപ്പ് (250 മി.ലി) 310
സാധാരണ തൈര് 1 ടബ് (200 ഗ്രാം) 340
കൊഴുപ്പുകുറഞ്ഞ തൈര് 1 ടബ് (200 ഗ്രാം) 420
വെണ്ണ 40 g cube 310
കൊഴുപ്പുകുറഞ്ഞ നാടന്‍ വെണ്ണ 100 g 80
പാല്‍ അല്ലാത്ത ആഹാരം
വെള്ള റൊട്ടി 1 കഷണം 15
പാകം ചെയ്ത സ്പിനാച്ച് 1 cup (340 g) 170
ടിന്നിലടച്ച കോരമത്സ്യം ½ cup 230
ിന്നിലടച്ച ചാള, മത്തി 50 g 190
ബദാം 15 ബദാം 50

അസ്ഥികള്‍ നിരന്തരമായ അസ്ഥിനാശത്തിനും പുനര്‍ജനിക്കും വിധേയമാകുന്നു. നിങ്ങള്‍ വയസ്സ് ചെല്ലുന്നതനുസരിച്ച് കൂടുതല്‍ അസ്ഥികള്‍ക്ക് നാശം സംഭവിക്കുകയും അതിനനുസരിച്ച് അസ്ഥികള്‍ വളരാതിരിക്കുകയും ചെയ്യുന്നത് ഒരു സാധാരണ പ്രതിഭാസമാണ്. അരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി എല്ലാ ദിവസവും ആവശ്യത്തിന് കാത്സ്യം കഴിക്കണം, വൈറ്റമിന്‍ ഡി ലഭിക്കണം. ഓസ്റ്റിയോ പൊറോസിസ് തടയാനും അല്ലെങ്കില്‍ അതിനുള്ള ചികിത്സാസൗകര്യങ്ങള്‍ എന്താണെന്നറിയാനും നിങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
അസ്ഥിക്കുവേണ്ട വ്യായാമം
നിങ്ങള്‍ പ്രായം ചെല്ലുന്നതനുസരിച്ച് ശരീരം ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതിവയാണ് :
  • ബോണ്‍ മാസ് ഡെന്‍സിറ്റി കുറയുന്നു.
  • മസില്‍ സൈസും ശക്തിയും കുറയുന്നു.
  • ലിഗ്മെന്‍റുകള്‍ക്കും ടെന്‍ഡണുകള്‍ക്കും (ചലന ഞരമ്പ്) ഇലാസ്റ്റിക് അവസ്ഥ കുറയുന്നു.
  • ലിഗ്മെന്‍റുകള്‍ക്കും ടെന്‍ഡണുകള്‍ക്കും (ചലന ഞരമ്പ്) ഇലാസ്റ്റിക് അവസ്ഥ കുറയുന്നു.
ഈ ശാരീരിക വ്യതിയാനങ്ങള്‍ നിങ്ങളെ എല്ല് പൊട്ടാന്‍, മറ്റു മുറിവുകള്‍, ഓസ്റ്റിയോ പൊറോസിസ്, വാതം തുടങ്ങിയ രോഗങ്ങളിലേക്ക് എത്തിക്കാന്‍ ഉള്ള സാധ്യതകളുണ്ട്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതു വഴി ഇത്തരം കുഴപ്പങ്ങളെ തടയാന്‍ കഴിയും. കഠിനമായ ഓസ്റ്റിയോ ആര്‍‍‌ത്രൈറ്റീസ് (വാതം), ഓസ്റ്റിയോ പൊറോസിസ് എന്നിവയ്ക്ക് വലിയ അളവില്‍ ആശ്വാസം കിട്ടാനും ഇതുപകരിക്കും. നിത്യവ്യായാമം അസ്ഥിക്ഷയത്തെ തടയാനും മസ്സിലുകളെ ശക്തിപ്പെടുത്താനും അവയവങ്ങളുടെ ഒത്തൊരുമയ്ക്കും സമനിലയ്ക്കും കാരണമാകും. ഇതുമൂലം വീഴ്ചകളും എല്ലൊടിയലും തടയാന്‍ സാധിക്കും.
ഒരു വ്യായാമ മുറ ആരംഭിക്കുംമുമ്പ് നിങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഡോക്ടര്‍ നിര്‍‍ദ്ദേശിക്കുന്ന വ്യായാമങ്ങളേ ചെയ്യാന്‍ പാടുള്ളു. തന്നിഷ്ടപ്രകാരം വ്യായാമമുറ പരിശീലിക്കരുത്. കാരണം നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും വ്യായാമങ്ങള്‍ നിര്‍ദേശിക്കുന്നത്.

സെര്‍വിക്കല്‍ അര്‍ബുദം

ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതാണ് സ്ത്രീത്വത്തിന്‍റെ സാരം, അത് കുടുംബത്തിലാകട്ടെ, ജീവിതത്തില്‍ തന്നെയാകട്ടെ, ഇത് സെര്‍വിക്സില്‍ അര്‍ബുദം വരുന്നതിനെ തടയുന്ന കാര്യത്തിലും ബാധകമാണ്. ഇന്‍ഡ്യയില്‍ അര്‍ബുദ രോഗം മൂലം മരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സെര്‍വിക്സില്‍ അര്‍ബുദം വന്നാണ് മരിക്കുന്നത്. (സ്തനാര്‍ബുദത്തേക്കാളും കൂടുതല്‍).
എന്താണ് സെര്‍വിക്കല്‍ അര്‍ബുദം?
സെര്‍വിക്സില്‍ ഉണ്ടാകുന്ന അര്‍ബുദമാണ് സെര്‍വിക്കല്‍ അര്‍ബുദം. ഗര്‍ഭാശയത്തിന്‍റെ കവാടത്തില്‍ ഗര്‍ഭാശയത്തിലേക്ക് രോഗ സംക്രമം ഉണ്ടാകുന്നത് തടയാന്‍ നിലകൊള്ളുന്നതാണ് സെര്‍വിക്സ്.
സെര്‍വിക്കല്‍ അര്‍ബുദം എങ്ങനെ പിടിപെടുന്നു?
ഈ അര്‍ബുദം പരമ്പരസിദ്ധമല്ല. ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ് സെര്‍വിക്സിനെ ബാധിക്കുമ്പോഴാണ് ഈ അര്‍ബുദം പിടിപെടുന്നത്. സര്‍വസാധാരണമായ വൈറസാണിത്. ഉല്‍പാദനേന്ദ്രിയത്തില്‍ സ്പര്‍ശനമുണ്ടാകുന്നതുവഴിയാണ് ഈ വൈറസ് പരക്കുന്നത്. ഈ വൈറസ്ബാധയെ കുത്തിവയ്പ്പിലൂടെ ഇപ്പോള്‍ തടയാനാവുന്നുണ്ട്.
ആര്‍ക്കാണ് ഈ അര്‍ബുദം പിടിപെടുന്നത്?
എച്ച് പി. വി ഇന്‍‌ഫെക്ഷന്‍ കൂടുതലും ബാധിക്കാന്‍ ഇടയുള്ളത് ചെറുപ്പക്കാരായ സ്ത്രീകളിലാണ്. ഭാവിയിലിത് സെര്‍വിക്കല്‍ അര്‍ബുദമായി മാറാം. എന്തായാലും ഏത് പ്രായത്തിലുള്ള ഏത് സ്ത്രീയ്ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ബാധയുണ്ടായേക്കാം. ഇതിനാല്‍ ഇതില്‍നിന്നും പെണ്‍കുട്ടികളെ കഴിയുന്നത്ര വേഗം സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം.
സെര്‍വിക്കല്‍ അര്‍ബുദം എങ്ങനെ കണ്ടുപിടിക്കും?
അതിക്രമിച്ച ശേഷമേ സെര്‍വിക്കല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കുകയുള്ളു. പാപ്പില്ലോമ്മ സ്മിയര്‍ ടെസ്റ്റ് വഴി രോഗനിര്‍ണയം നടത്താം. പക്ഷേ ഓര്‍ക്കുക, ഉണ്ടായ എച്ച്‌. പി. വി തിരിച്ചറിയാനേ ഉപകരിക്കൂ. അതുണ്ടാവുന്നത് തടയാന്‍ ഈ ടെസ്റ്റ് പര്യാപ്തമല്ല. ശുഭവാര്‍ത്ത: സെര്‍വിക്കല്‍ അര്‍ബുദം ഇപ്പോള്‍ തടയാം.
  • സെര്‍വിക്കല്‍ അര്‍ബുദം ഉണ്ടാവുന്നതിനു വളരെ മുമ്പേ കുത്തിവയ്പ്പ് നടത്തി തടയാം.
  • കുത്തിവയ്പ്പിലൂടെ വൈറസിനെതിരെ ആന്‍റിബോഡി ഉല്‍പാദിപ്പിച്ചാണ് അര്‍ബുദം തടയുന്നത്. സെര്‍വിക്സിനെ വൈറസ് ആക്രമിക്കുമ്പോള്‍ ഈ ആന്‍റിബോഡികള്‍ സംരക്ഷണത്തിന് രംഗത്തുവരും.
  • സെര്‍വിക്സിനെ എച്ച്‌. പി. വി ബാധയില്‍നിന്നും രക്ഷിക്കുക വഴി കുത്തിവയ്പ്പ് സെര്‍വിക്കല്‍ അര്‍ബുദബാധയില്‍നിന്നും ശരീരത്തെ രക്ഷിക്കുന്നു.
ആര്‍ക്കാണ് കുത്തിവയ്പ്പ്?
കൗമാര പെണ്‍കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ്. ഈ കുത്തിവയ്പ്പിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ അനുയോജ്യമായ പ്രായം ഇതാണ്. എന്നാല്‍ ഏത് സ്ത്രീക്കും സെര്‍വിക്കല്‍ കാന്‍സര്‍ വരാനിടയുണ്ടെന്നതിനാല്‍ ഈ കുത്തിവയ്പ്പ് നിങ്ങള്‍ക്കും എടുക്കാമോ എന്ന് നിങ്ങള്‍ ഡോക്ടറോട് ചോദിക്കണം.
കുത്തിവയ്പ്പ് എങ്ങനെ നല്‍കുന്നുഇത് സുരക്ഷിതമാണോ?
ആറ് മാസത്തിനുള്ളില്‍ ഡോസുകളായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പ് വളരെ സുരഷിതവും സഹനീയവുമാണ്. മറ്റു കുത്തിവയ്പ്പുകള്‍ പോലെ ചെറുതായ റിയാക്ഷനോ ചെറിയ പനിയോ വീര്‍മ്മതയോ ഈ കുത്തിവയ്പ്പിനും ഉണ്ടാകാറുണ്ട്.
സ്രോതസ്
  1. ഇന്‍ഡ്യന്‍ വിമന്‍ ഹെല്‍ത്ത്
  2. GSK

കൗമാരരക്ഷ

ആയൂര്‍വേദത്തില്‍ഏറ്റവും വേഗത്തില്‍ ശാരീരിക മാറ്റങ്ങള്‍ വരുന്ന ദശയാണ് കൗമാരം. ഈപ്രായത്തില്‍ സംശയങ്ങളുടെ കടന്നല്‍ക്കൂടുതന്നെയാണ് കുമാരിമാരുടെ മനസില്‍. ശാരീരികവും സൗന്ദര്യപരവുമായ തലങ്ങള്‍ ഇവയ്ക്കുണ്ടാകും.നിറംനിറം പാരമ്പര്യഘടകമാണ്. കാര്യമായി മാറില്ല. വെയില്‍, കാറ്റ്, സോപ്പ്, ഷാമ്പൂ, ഉറക്കമൊഴിപ്പ്, വാതവര്‍ദ്ധകമായ ആഹാരവിഹാരങ്ങള്‍ എന്നിവ കുറയ്ക്കണം. ദിവസവും നാല്‍പാമരാദിയോ, ദിനേശവല്യാദിയോതേച്ച് മെഴുക്കിളക്കാന്‍ കടലമാവോ, ചെറുപയറോ ഉപയോഗിച്ച്, മഞ്ഞളും നാല്‍പാമരത്തൊലിയും ഇട്ട വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മഹാതിക്തഘൃതം, വകഘൃതം, തങ്കഭസ്മം, മുത്ത്ഭസ്മം, കുങ്കുമപ്പൂവ് എന്നിവ നന്ന്. ഒലിവോയിലിനേക്കാള്‍ നാലിരട്ടി നിറംതരാന്‍ വെറും വെളിച്ചെണ്ണയ്ക്കുപോലും കഴിയും.
കണ്ണിന് താഴെയുണ്ടാകുന്ന ചൊറിച്ചിലില്ലാത്ത കറുപ്പിന് വെള്ളരിക്ക തേച്ചതുകൊണ്ടൊന്നും ഫലം കിട്ടില്ല. രോഗങ്ങളോ, ഉറക്കക്കുറവോ, ക്ഷീണമോ പരിഹരിച്ചാല്‍ ഇത് താനേ മാറും. ശരീരത്തിലുണ്ടാകുന്ന കറുപ്പോ, വെളുപ്പോ ആയ പാടുകള്‍ക്കും ഇതുപോലെ പുറമെ പുരട്ടല്‍കൊണ്ട് ഗുണം കിട്ടില്ല. രോഗകാരണം കണ്ടുപിടിച്ച് പരിഹരിക്കണം. തേമല്‍ (ചുണങ്ങ്) ഉണ്ടെങ്കില്‍ ദിനേശഏലാദികേരത്തില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടി കുളിക്കുന്നതും മഹാവകഘൃതം ഗന്ധകരസായ നം ചേര്‍ത്ത് കഴിക്കുന്നതും പരിഹാരമാകും.മഞ്ഞുകാലത്തും മറ്റും തൊലി വരണ്ട് മൊരിയുന്നത് മിക്കവാറും പാരമ്പര്യം കൊണ്ടാകും.
ഗുല്‍ഗുലുതിക്തകഘൃതത്തില്‍ 101 ആവര്‍ത്തിച്ച ക്ഷീരബല ചേര്‍ത്ത് കഴിക്കുന്നതും വെള്ളപോക്ക് മുതലായവ കുറച്ച് ലോഹാസവം മുതലായവയാല്‍ ശരീരപോഷണം നടത്തുന്നതും തൊലിയില്‍ സദാ ജീവന്ത്യാദിയമകം പുരട്ടിയിടുന്നതും ദേഹത്ത് തണു പ്പും കാറ്റും അധികമേല്‍ക്കാതെ നോക്കുന്ന തും ഗുണകരമാകും.തലവേദനഏതു തലവേദനയ്ക്കും സൈനസൈറ്റിസ്, മൈഗ്രേന്‍ എന്നൊക്കെ പേരിട്ടു വിളിക്കുന്ന പ്രവണത സാധാരണമാണ്. നെറ്റിയുടെ വശങ്ങളിലുണ്ടാകുന്നതും യാത്ര, ഉറക്കമൊഴിപ്പ്, സൂക്ഷിച്ചുനോക്കി വായന, ടി.വി. കാണല്‍, വെയില്‍, മാനസിക സംഘര്‍ഷം, അദ്ധ്വാനം, മാസമുറ എന്നിവയോടു കൂടി വരുന്നതും ഉറങ്ങിയാല്‍ കുറയുന്നതുമായ തലവേദനയ്ക്ക് വെറും ക്ഷീണമാകും കാരണം. ശരീരശക്തി കൂടുന്ന ച്യവനപ്രാശം, കല്യാണകഘൃതം, വരണാദിഘൃതം, അസനമഞ്ജിഷ്ഠാദി, ബലാഹഠാദി എണ്ണകള്‍, ഉറക്കം എന്നിവതന്നെ രോഗം മാറ്റും.
ഹ്രസ്വസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും നിരവധി പേരില്‍ കാണാറുണ്ട്. പുസ്തകപ്പുഴുക്കളെപ്പോലെ തുടര്‍ച്ചയായ വായനയാണ് പ്രധാനകാരണം. ആരംഭദശയില്‍ തന്നെ ത്രൈഫലഘൃതം, പടവലാദിഘൃതം, ത്രിഫലപ്പൊടി, ത്രിഫലാദി എണ്ണ എന്നിവ ഉപയോഗിച്ചാല്‍ കണ്ണട വെയേ്ക്കണ്ട ആവശ്യമേ വരാറില്ല. പൂര്‍ണമായി മാറും.
മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കേണ്ടിവരുന്നതിനാല്‍ അപസ്മാരവും (എ പ്പിലപ്‌സി), മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള കപടാപസ്മാരവും (ഹിസ്റ്റീരിയ) കുമാരിമാരില്‍ കാണാറുണ്ട്. മഹാഭൂതരാവഘൃതം, മഹാകല്യാണകഘൃതം, ബ്രഹ്മീഘൃതം, മാനസമിത്രവടകം, ക്ഷീരബല ആ വര്‍ത്തിച്ചത് തലയില്‍ തേച്ച് കുളിക്കുക മുതലായവയാല്‍ ആരംഭദശയില്‍ തന്നെ രോഗം പൂര്‍ണമായി മാറ്റാം.തടിവെള്ളപോക്ക്, ചോരക്കുറവ്, പാരമ്പര്യം, ദഹനക്കുറവ്,ഭക്ഷണത്തിലെ പോഷണക്കുറവ്, കരള്‍ മുതലായ അവയവങ്ങളുടെ വൈകല്യം, ചില രോഗങ്ങള്‍ എന്നിവയാകും മെലിയാന്‍ കാരണം. കാരണം കണ്ടുപിടിച്ചു മാറ്റാതെ ഒരു ലേഹം കഴിച്ചതുകൊണ്ട് ആരും തടിക്കാന്‍ പോകുന്നില്ല. മെലിയാനുള്ള കാരണങ്ങള്‍ മാറ്റി, ദേഹപോഷണയമകം, വിദാര്യാദിഘൃതം, അമൃതപ്രാശരസായനം മുതലായവ കഴിച്ചാല്‍ ദേഹംനന്നാകും.
തടി കൂടുതല്‍ ഉള്ളവര്‍ക്ക് തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ആര്‍ത്തവപ്രശ്‌നങ്ങള്‍, കോര്‍ട്ടിസോണ്‍, സ്റ്റീറോയ്ഡുകള്‍ മുതലായ മരുന്നുകളുടെ ഉപയോഗം, അദ്ധ്വാനമില്ലായ്മ, അമിതഭക്ഷണം എന്നിവയാകും കാരണം. ഭക്ഷണം കുറയ്ക്കല്‍ (ഡയറ്റിംഗ്) ഒരു പരിഹാരമേയല്ല. മധുരം, മൃഗക്കൊഴുപ്പ്, വറവുപലഹാരങ്ങള്‍, ഇടക്കിടെ കൊറിക്കല്‍, കൂടുതല്‍ വെള്ളം കുടി, പകലുറക്കം മുതലായവ ഒഴിവാക്കി, പഞ്ചതിക്തം, സപ്തസാരം, വരാദി കഷായങ്ങള്‍ , മേദോഹരഗുല്‍ഗുലു ഗുളിക, ത്രിഫലപ്പൊടി, ഒരുനേരം ബാര്‍ളിയരിച്ചോറ് എന്നിവ കഴിക്കുന്നത് ഗുണകരമാകും. ചൂര്‍ ണങ്ങള്‍ കൊണ്ടുള്ള ഉദ്വര്‍ത്തനം (തിരുമ്മല്‍) നല്ലതാണ്. വ്യായാമമാണ് പ്രധാനം.മുടിമുടികൊഴിച്ചിലിനും അകാലനരയ്ക്കും പല കാരണങ്ങളുണ്ട്. വെള്ളപോക്ക്, കാറ്റ്, വെയില്‍, എരിവ്, പുളി, ചൂട്, ദഹനക്കുറവ്, ചില രോഗങ്ങള്‍, രാത്രി ഉറക്കമൊഴിപ്പ്, ചിന്ത, രക്തക്കുറവ്, പോഷണക്കുറവ്, മുടി ചുരുട്ടുക, നീട്ടുക മുതലായവയുണ്ടാക്കുന്ന ക്ഷതങ്ങള്‍, ഹെയര്‍ഡൈകള്‍, ഏതാണ്ടെല്ലാ ഇം ഗ്ലീഷ് മരുന്നുകളും, താരന്‍, പേന്‍, എണ്ണതേ ച്ച് കുളിക്കായ്ക, സോപ്പ്, ഷാമ്പു, ഡ്രയര്‍ (ഹീറ്റര്‍) എന്നിവയാണ് പ്രധാനപ്പെട്ടവ. കാര ണം ഒഴിവാക്കി നാരസിംഹരസായനം, ലോഹാസവം, ചിഞ്ചാദിലേഹ്യം, മഹാതിക്തഘൃ തം, മഹാനീലതൈലം, നീലിഭൃംഗാദി എന്നിവ ശീലിക്കുന്നതും വേപ്പെണ്ണകൊണ്ട് നസ്യം ചെയ്യുന്നതും ഫലപ്രദമമാണ്. പാല്‍, ഇലക്കറികള്‍, തണുപ്പ്, ഉറക്കം എന്നിവ മുടിക്ക് നല്ലതാണ്.താരന്‍താരനെന്നാല്‍ അണുബാധയല്ല. തലയിലെ തൊലിയുടെ മുകള്‍പാളി അഴുക്ക്, പൊടി എന്നിവയോടു ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്. ചൊറിച്ചിലും, മുടി കൊഴിച്ചിലും, മുടിയുടെ കനം കുറയലുമാണ് ഫലം. സോപ്പ്, ഷാമ്പൂ, വെളിച്ചെണ്ണ തേക്കായ്ക (ന ല്ലെണ്ണ താരന് നല്ലതല്ല) പോഷണക്കുറവ്, കാറ്റ്, മുതലായവയാകും കാരണങ്ങള്‍. ച്യവനപ്രാശം, ലോഹാസവം, ഗുല്‍ഗുലുതിക്തഘൃതം, നീലിദളാദി, ധുര്‍ധൂരപത്രാദി വെളിച്ചെണ്ണകള്‍, ചെമ്പരത്തിയിലതാളി (പൊടികള്‍ പാടില്ല) എന്നിവ ഗുണകരമാണ്.പേന്‍പേനുകള്‍ കാരണം ചൊറിച്ചില്‍, ചുവന്ന തടിപ്പ്, പനി മുതലായ പ്രശ്‌നങ്ങളുണ്ടാകും. മുടിയില്‍ ഒരു പശകൊണ്ട് പറ്റിപ്പിടിച്ചിരിക്കുന്ന പേനിന്റെ മുട്ടകളാണ് ഈര്. മധുസ്‌നുഹീരസായനം, കൃമികുഠാരരസം ഗുളിക, ആരഗ്വധാദി കഷായത്തില്‍ വിഴാലരി, പ്ലാശിന്‍പൂവ് എന്നിവ ചേര്‍ത്തത്, നീലിദളാദി വെളിച്ചെണ്ണ, കുരുമുളക് തേങ്ങാപ്പാലില്‍ അരച്ച്പുരട്ടല്‍, വേപ്പില, തുളസി, സ്വല്‍പം കര്‍പ്പൂരം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തി ല്‍ തല കുളിക്കല്‍ എന്നിവ പേന്‍ ഒഴിവാക്കും.
നനഞ്ഞമുടി ശരിയായി ഉണക്കായ്ക, വൃത്തിക്കുറവ്, മുതലായവയാല്‍ മുടിയിലുണ്ടാകുന്ന ഫംഗസ് ബാധയാണ് കായകള്‍ക്ക് കാരണം. ശരീരശക്തിയും വൃത്തിയും, ഈര്‍പ്പം കുറയ്ക്കലുമാണ് പ്രധാനം. ച്യവനപ്രാ ശം,ഗുല്‍ഗുലുതിക്തഘൃതം, നീലീദളാദി വെ ളിച്ചെണ്ണ, മാണിഭദ്രം എന്നിവ ഗുണം ചെയ്യും. മുടിയുടെ അറ്റം വിണ്ടുപോകുന്നതിന് പോഷണക്കുറവ് തന്നെയാണ് പ്രധാന കാരണം.മുഖക്കുരുമുഖക്കുരുകൊണ്ട് ഒരു കുട്ടി ആത്മഹത്യ ചെയ്തു എന്നു പറയുമ്പോള്‍ കുമാരിമാരുടെ മനസില്‍ ഇതുണ്ടാക്കുന്ന അങ്കലാപ്പിന് മറ്റൊരു തെളിവു വേണ്ട. യൗവനത്തിലേയ്ക്കടുക്കുമ്പോള്‍ ഹോര്‍മോണ്‍ ഉത്പാദനം കൂടും. അപ്പോള്‍ ശരീരോഷ്മാവ് വര്‍ദ്ധിക്കുന്നതാണ് രോമകൂപം അടയുന്നതിനേക്കാള്‍ മുഖക്കുരുവിന് കാര ണം. മാനസിക സംഘര്‍ഷം, ഉറക്കമൊഴിപ്പ്, മൃഗക്കൊഴുപ്പ്, മധുരം, വറവുപലഹാരങ്ങള്‍, നെയ്യ്, ദഹനക്കുറവ്, ശോധനക്കുറവ്, അമീബിയാസിസ്, ആര്‍ത്തവപ്രശ്‌നങ്ങള്‍, കൃത്രിമസൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. വരണ്ട ത്വക്കുള്ളവര്‍ നാല്‍പാമരാദി വെളിച്ചെണ്ണ തേച്ച് ചെറുപയറുപയോഗിച്ച് കഴുകാം.
ഖദിരാരിഷ്ടം, പഞ്ചതിക്തകം കഷായം, മാണിഭദ്രം എന്നിവ ശമനം നല്‍കും. പാച്ചോറ്റിത്തൊലി, കൊത്തമ്പാലയരി, പേരാല്‍ത്തളിര്, വയമ്പ്, മഞ്ഞള്‍, രക്തചന്ദനം എന്നിവ ശുദ്ധജലത്തില്‍ അരച്ച് പുരട്ടി അഞ്ചു മിനുട്ടു കഴിഞ്ഞ് കഴുകിക്കളയുന്നത് നല്ലതാണ്.തുമ്മല്‍, ജലദോഷംജലദോഷം വൈറസ്സുകൊണ്ടു മാത്രമല്ല. തൊണ്ണൂറു ശതമാനം തുമ്മലിനും ശരീരശക്തിക്കുറവും, കൂടുതല്‍ ജലപാനവും ആവും കാരണം. മൂക്കിന്റെ പാലം വളയല്‍, ദശവളര ല്‍,പൊടിയടിക്കല്‍ എന്നിവ ജലദോഷം വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ രോഗകാരണങ്ങളല്ല. ഇവയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയയും മിക്കവാറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.മഞ്ഞ്, തണുപ്പ്, കാറ്റ്, പൊടി, പുക, വിയര്‍പ്പ് താഴല്‍, മോര്, പാല്, തൈര്, ചെറുപഴം, മുന്തിരി, മുട്ട, കൂടുതല്‍ വെള്ളംകുടി എന്നിവ ഒഴിവാക്കണം. ജലദോഷത്തിന് മരുന്നില്ല എന്ന പ്രചാരണം അന്ധവിശ്വാസം മാത്രം.
അലോപ്പതിയില്‍ ഇല്ലെങ്കിലും മറ്റുള്ള മിക്ക വൈദ്യശാസ്ത്രങ്ങളിലും മരുന്നുണ്ട്. ശരീരശക്തിയുണ്ടാക്കി, തുടര്‍ച്ചയായി അഗസ്ത്യരസായനം, വ്യോഷാദി വടകം, കാഞ്ചനാരഗുല്‍ഗുലു, ത്രികടുപ്പൊടി, നാസികാചൂര്‍ണം, രാസ് നാദിപ്പൊടി എന്നിവ ഉപയോഗിക്കുന്നത് നന്ന്. തണുപ്പ്, കാറ്റ്, വെള്ളംകുടി എന്നിവ കുറയ്ക്കണം.മാസമുറആദ്യമാസമുറ കൗമാരക്കാര്‍ പ്രതീക്ഷിക്കുമെങ്കിലും അപ്രതീക്ഷിതമായി എത്തുമ്പോള്‍ പരിഭ്രമിക്കാത്തവരില്ല. ആദ്യമാദ്യം മിക്കവരിലും ആര്‍ത്തവം ക്രമംതെറ്റിയാവും വ രിക. ഒന്നുരണ്ടു വര്‍ഷത്തേക്കുള്ള ഈ മാറ്റം രോഗമല്ല. 18 വയസ് കഴിഞ്ഞിട്ടും ആര്‍ത്തവം വന്നില്ലെങ്കില്‍ അതിനെ അനാര്‍ത്തവം എന്നു പറയാം. ഗര്‍ഭാശയമില്ലാതിരിക്കുക, ബീജാംശ (ക്രോമസോം) അന്തസ്രാവ (ഹോര്‍മോണ്‍) വ്യതിയാനങ്ങള്‍, ചില ഇംഗ്ലീഷ് മരുന്നുകള്‍ സ്ത്രീയിലുണ്ടാക്കുന്ന പൗരുഷവര്‍ദ്ധന, ശരീരക്ഷീണം, മാനസികമായ അപക്വത, ഭയം എന്നിവയാകാം കാരണം.
ഹോര്‍മോണ്‍ മരുന്നുകളാല്‍ ആര്‍ത്തവമുണ്ടാക്കിയാല്‍, പിന്നീട് അതില്ലാതെ മാസമുറ വരാതാകും. പ്രമേഹം കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. ആദ്യാര്‍ത്തവശേഷം പിന്നീട് വരാതിരിക്കുന്നതും നീണ്ടുപോകുന്നതും അനാര്‍ത്തവത്തില്‍ പെടുത്താം. ചെറുപുന്നയില, കടുക്, ചെറുതേക്കിന്‍വേര്, മുതിര, പ്ലാശിന്‍തൊലി, പിണറിന്‍ തൊലി എന്നിവഎല്ലാം ചേര്‍ന്നത്ര കറുത്ത എള്ളും ചേര്‍ത്ത് കഷായം ഉണ്ടാക്കി ചെമ്മുരുക്കിന്‍ തൊലി ചുട്ട ഭസ്മവും രജപ്രവര്‍ത്തി നിഗുളികയും ചേര്‍ത്ത് കഴിക്കുന്നതും ഗുല്‍ഗുലുതിക്തഘൃതം, ജീരകാരിഷ്ടം, ലോഹാസവം, ഷഡ്ഡരണചൂര്‍ണം, ലോഹഭസ്മം, എന്നിവയും ധാന്വന്തരം തൈലം പുരട്ടിക്കുളിക്കുന്നതും ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്.
മാസമുറസമയത്തോ അണ്ഡോല്‍പദാനസമയത്തോ അല്ലാതെയോ മൊത്തം രക്തം കൂടുതലായി (350 മില്ലിയില്‍ കൂടുതല്‍) വരുന്നതാണ് അമിതാര്‍ത്തവം. ഇതില്‍ കൂടുതല്‍ കട്ടകള്‍, തുണിയില്‍ കറകുറവ്, വേദനകുറവ് എന്നിവയുണ്ടാകും. ഡാന്‍സ്, ഓട്ടം മുതലായ അമിതാദ്ധ്വാനങ്ങള്‍, വെള്ളപോക്ക്, ഗര്‍ ഭാശയഭിത്തിപ്രശ്‌നങ്ങള്‍, മാനസികവിക്ഷോഭം, ദേഹത്ത് തീരെ രക്തക്കുറവ്, എരിവ്, പുളി, ചൂട് എന്നിവയുടെ അമിതോപയോഗം എന്നിവയാകും കാരണം.
തെങ്ങിന്‍പൂക്കുല, വേങ്ങാക്കാതല്‍, കരിങ്ങാലിക്കാതല്‍, ചെറുകടലാടി, നന്നാറി, രാമച്ചം, ചന്ദനം, വെളുത്ത ചെമ്പരത്തിവേര്, ഇലവിന്‍ പശ, കോലരക്ക് എന്നിവ ആകെ കൂടിയ അത്ര, അശോകത്തൊലി, ശതാവരിക്കിഴങ്ങ്, ആടലോടകവേര് എന്നിവ കഷായം വെച്ച് പ്രദരാന്തകരസം ഗുളിക, ചേര്‍ത്ത് കഴിക്കാം. പുഷ്യാനുഗചൂര്‍ണം, ആകിക്പിഷ്ടി എന്നിവയും നല്ലതാണ്
ആയുര്‍വേദപ്രകാരം തുടര്‍ച്ചയായ ചികിത്സയാല്‍ മിക്കവാറും പൂര്‍ണമായി മാറുന്നതാണ് ആര്‍ത്തവശൂല അഥവാ മാസമുറസമയത്തെ വയറ്റില്‍ വേദന. ആര്‍ത്തവരക്തം പെട്ടെന്നു വന്ന് ഗര്‍ഭാശയത്തില്‍ നിറയുക, മാര്‍ഗത്തില്‍ തടസം, വയറ്റിലെ ഗ്യാസും ശോ ധനക്കുറവും മറ്റുമുണ്ടാക്കുന്ന തള്ളിച്ച എന്നിവയാകും കാരണം. ശരിയായ ആര്‍ത്തവചര്യ പാലിക്കുന്നവരില്‍ ആര്‍ത്തവശൂലകുറവായിരിക്കും. തണുത്തതോ പഴയതോ എരിവു കൂടിയതോ മത്സ്യമാംസപ്രധാനമോ ആയതും ദഹനക്കുറവോ ശോധനക്കുറവോ ഗ്യാസോ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍, അദ്ധ്വാനം, ഓട്ടം, ചാട്ടം, എന്നിവയും വയറ് നിറഞ്ഞ ഭക്ഷണം, പാവാട മുറുക്കിയുടുക്കല്‍ തണുത്ത വെള്ളത്തില്‍ കുളി എന്നിവയും മാസമുറസമയത്ത് അരുത്.
സപ്തസാരം കഷായം, സുകുമാരഘൃതം, രജതഭസ്മം, ദശമൂലജീരകാരിഷ്ടം, ധാന്വന്തരം, രജഃപ്രവര്‍ത്തിനി ഗുളികകള്‍ എന്നിവ ഫലപ്രദമാണ്. ശീതമേഖലയില്‍ പ്രശ്‌നമില്ലെങ്കിലും ഉഷ്ണമേഖലയില്‍ കുമാരിമാരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് വെള്ളപോക്ക്. നടുവേദനയ്ക്കും അടിവയര്‍ വേദനയ്ക്കും മുടികൊഴിച്ചിലിനും അകാലനരയ്ക്കും കവിളൊട്ടാനും ദേഹം മെലിയാനും ആര്‍ത്തവപ്രശ്‌നങ്ങളുണ്ടാകാനും കാരണമായ വെള്ളപോക്ക്, ശതാവരി ഗുളം, ചന്ദനാസവം, ഗുല്‍ഗുലുതിക്തഘൃതം പ്രവാളഭസ്മം, ശൃംഗഭസ്മം ത്രിഫലകഷായംകൊണ്ട് കഴുകല്‍ എന്നിവ ശീലിച്ചാല്‍ മാറും.സ്തനവേദനഎല്ലാവരും ശ്രദ്ധിക്കാറില്ലെങ്കിലും ഭൂരിപക്ഷം കുമാരിമാരിലും വളരുമ്പോള്‍ സ്തനങ്ങളില്‍ ആദ്യമാദ്യം കല്ലിപ്പും വിങ്ങലും മാസമുറസമയത്തല്ലാതെ പോലും നേരിയ വേദനയും വിമ്മിട്ടവുമുണ്ടാകും. ഇവ രോഗങ്ങളല്ല. അമിതമുറുക്കമില്ലാത്ത ബ്രാധരിക്കുക, വെള്ളംകുടി കുറയ്ക്കുക, കുടിക്കുന്നത് ബാ ര്‍ളിവെള്ളമാക്കുക, മലശോധന ക്രമപ്പെടുത്തുക എന്നിവയും സുകുമാരം കഷായം സുകുമാരഘൃതം എന്നിവയും കൊട്ടംചുക്കാദിതൈലവും ഗുണകരമാണ്.

സ്തനങ്ങള്‍ ചെറുതായിരിക്കുന്നത് പാരമ്പര്യം, ശരീരപുഷ്ടിക്കുറവ്, മാനസികാവസ്ഥ, രക്തക്കുറവ്, വെള്ളപോക്ക് എന്നിവയോട് ബന്ധപ്പെട്ടിരിക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വലിയമാറ്റം വരില്ലെങ്കി ലും ദേഹംനന്നാക്കുക, മാലത്ത്യാദി മഹാമാഷതൈലങ്ങള്‍ പുരട്ടി ചൂടാക്കാതെ തടവുക എന്നിവ നല്ലതാണ്. സ്തനങ്ങളുടെ അമിതവളര്‍ച്ച മാറ്റണമെങ്കില്‍ തടി കുറയ്ക്കലും വ്യായാമങ്ങളും വേണ്ടിവരും