സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ യോനി ലൂസാകുമോ?

വിവാഹത്തിനുശേഷം സ്ഥിരമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ളില്‍ ഉയരുന്ന സ്വാഭാവികമായ ഒരു സംശയമാണ്
വജൈനയുടെ ആരോഗ്യം കളയുമോ, സൈസ് വ്യത്യാസപ്പെടുത്തുമോ എന്നിവ. എന്നാല്‍ ഈ സംശയങ്ങള്‍ എല്ലാം വെറും തെറ്റിദ്ധാര കൊണ്ട് ഉണ്ടാകുന്നതാണ്.
സെക്സ് വജൈനയുടെ വലിപ്പത്തെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. വജൈന ഇലാസ്റ്റിക് പോലെയാണ്. വലിയാനും വലുതാകാനും പിന്നീട് പൂര്‍വസ്ഥിതിയിലാകാനും കഴിയും.സെക്സ് താല്‍പര്യമുണ്ടാകുന്ന സമയത്ത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.
ഇത് വജൈനയിലെ ഉ്ള്‍ഭാഗത്തെ സെക്സിന് അനുയോജ്യമാക്കും.പ്രസവസമയത്ത് കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ചു വികസിയ്ക്കാന്‍ കഴിയുന്നതാണ് വജൈന. ഇതുകൊണ്ടുതന്നെ ലിംഗവലിപ്പം വജൈനയ്ക്കുള്‍ക്കൊള്ളാന്‍ സാധിയ്ക്കും.
ലിംഗവലിപ്പമല്ല, വാസ്തവത്തില്‍ ലൂബ്രിക്കേഷന്‍ കുറവാണ് പലപ്പോഴും സെക്സ് ബുദ്ധിമുട്ടാകാനുള്ള ഒരു പ്രധാന കാരണം. സെക്സിനു ശേഷം വജൈന അല്‍പസമയം ലൂസായതു പോലെ തോന്നുന്നതു സ്വാഭാവികമാണ്. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഇത് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ