രതിമൂര്‍ച്ഛ


ഉച്ചാവസ്ഥ


യോനീ ലിംഗങ്ങളുടെ ഘര്‍ഷണം മുഖാന്തരം സ്‌ത്രീ പുരുഷന്മാരുടെ ശരീരത്തിലെ മാംസപേശികള്‍ വരിഞ്ഞു മുറകാന്‍ ആരംഭിക്കുന്നു. ഇതോടുകൂടി ദംപതികള്‍ കൈകള്‍ കൊണ്ട്‌ പരസ്‌പരം മുറുക്കുകയും അയക്കുകയും തടര്‍ന്ന്‌ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. പുരുഷ ലിംഗത്തെ മുറുകെ പിടിക്കുന്നതിലേക്ക യോനി ദ്വാരത്തിന്റെ പുറമെയുള്ള മൂന്നിലൊരു ഭാഗം സങ്കോചിക്കുവാന്‍ തുടങ്ങുന്നു. ക്ലിട്ടോറിയസ്‌ ഉള്‍വലിയുന്നു. ഈ സമയം വൃഷണങ്ങളുടെ വലിപ്പം വർദ്ധിക്കുന്നു. ശുക്ലം വരുന്നതിനു മുമ്പുള്ള ഒരു തരം തരം ദ്രാവകം ലിംഗത്തില്‍ കൂടി പുറത്തേക്ക്‌ ഒഴുകുന്നു. ഇത്‌ ലിംഗത്തിനുള്ളിലെ മാലിന്യങ്ങളെ പുറത്താക്കുന്നു.

രതിമൂര്‍ച്ഛ

പരസ്‌പരം ഐക്യത്തോടും സമാധാനത്തോടും വൈകാരികമായി തൃഷ്‌ണയോടും കൂടി ദമ്പതികള്‍ പരസ്‌പരം ബന്ധപ്പെടുമ്പോള്‍ ഉണ്ടാകേണ്ട ഒന്നാണ്‌ ഇത്‌. ഇത്‌ ഇരു കൂട്ടര്‍ക്കും ഒരുമിച്ചു സംഭവിക്കുമ്പോള്‍ പ്രത്യേക അനുഭൂതിയും, ആനന്ദവും കൂടാതെ ഒരു താരം ട്രാന്‍സും കൂടി അനുഭവപ്പെടും. എന്നാല്‍ ഇത്‌ അധികം പേര്‍ക്കും അനുഭവിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും സ്‌ത്രീ ഉത്തേജിതയായി വരുമ്പോഴെക്കും പുരുഷന്ന്‌ ശുക്ല വിസര്‍ജ്ജനം നടന്ന് കഴിഞ്ഞിരിക്കും. സ്‌ത്രീക്കും പുരുഷനും ഇതിനെക്കുറിച്ച്‌ ശരിയായധാരണ ഇല്ലത്താതുകൊണ്ടാകാം, അല്ലെങ്കില്‍ ശരിയായ തയ്യാറെടുപ്പിന്‌ സന്നദ്ധരല്ലാത്തകാം കാരണം. ശുക്ല വിസര്‍ജ്ജനം നീട്ടി കൊണ്ടുപോകാനാകും. അധികമാരും അതിന്‌ സന്നദ്ധരാകാറില്ല. മിനക്കെടുവാനാരും തയ്യാറില്ല. ശരിയായ ലൈഗീക ബന്ധം കൊണ്ട്‌ ദമ്പതികള്‍ക്ക്‌ നല്ല ആസ്വദനം കിട്ടേണ്ടതുണ്ട്‌. നന്നായി അസ്വദിച്ച്‌ ബന്ധപ്പെട്ടാല്‍ നല്ല സംതൃപ്‌തി ലഭിക്കും. സംതൃപ്‌തി കിട്ടികഴിഞ്ഞാല്‍ പിന്നെ ഈ ആഗ്രഹം കുറേ നാളത്തേക്ക്‌ വേണ്ടി വരില്ല. അങ്ങിനെ സംഭവിച്ചാല്‍ ഒരു പരിധി വരെ ബാലപീഢനങ്ങളും, ബലാല്‍സംഗങ്ങളും കുറയും. വയറു നിറച്ചു ഭക്ഷിച്ചവന്‌ പിന്നെ കുറേ നേരത്തക്ക്‌ ഭക്ഷണം വേണ്ടി വരില്ല എന്നതു പോലെ. ആക്രാന്ത പണ്ടാരങ്ങള്‍ക്ക്‌ എന്ത് എത്ര കിട്ടിയാലും തൃപ്‌തിയയുണ്ടാകില്ലല്ലോ. അതുകൊണ്ട്‌ തൃപ്‌തിക്കു വേണ്ടി ഉത്സാഹിച്ചാല്‍ സംഗതി ശരിയാകും. അതിന്‌ സ്‌ത്രീയും പുരുഷനും സഹകരിച്ച്‌ രമിക്കണം. സ്‌ത്രീ പരുഷന്മാര്‍ അവരുടെ ശരീരവും മനസ്സും ആത്മാവും കൂടി ഒരുമിമിച്ച്‌ ലയിച്ചു പ്രവര്‍ത്തിക്കുന്ന ഒരു അവസരം കൂടിയാണ്‌ ലൈംഗീക അനുഭവം. എന്നാല്‍ ഇക്കാര്യം അധികം പേരും അറിയുന്നില്ല. സെക്‌സ്‌ തന്ത്രയിലുടെ മോക്ഷം പ്രാപിക്കാം എന്നും കൂടി വിവരിക്കുന്നുണ്ട്‌. അക്കാര്യം ഒരു ആചാര്യനില്‍ നിന്ന്‌ അഭ്യസിക്കുക തന്നെ വേണം.

പുരുഷന്‌ രതിമൂര്‍ച്ഛയുണ്ടാകുമ്പോള്‍ ശുക്ലം വിസര്‍ജ്ജിക്കപ്പെടുന്നു. പിന്നീട്‌ പുരുഷനെ സംബന്ധിച്ച്‌ ഏതാനും സമയത്തേക്ക്‌ സംഭോഗത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയുകയില്ല. എന്നാല്‍ സ്‌ത്രീക്ക്‌ മറിച്ചാണ്‌. അവള്‍ക്ക്‌ രതി മൂര്‍ച്ഛയുണ്ടായലും തുടര്‍ന്ന്‌ ലൈംഗികബന്ധത്തല്‍ ഏര്‍പ്പെടാം. സാധാരണ പുരുഷന്മാര്‍ക്ക്‌ രതിമൂര്‍ച്ഛയിലെത്താന്‍ നാലു മിനിറ്റില്‍ കൂടുതല്‍ സമയം വേണ്ടിവരില്ല. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ 10 മുതല്‍ 20 മിനിറ്റു വരെ ദൈര്‍ഘ്യം എടുത്തേക്കാം. അതു കൊണ്ട്‌ സ്‌ത്രീകള്‍ക്ക്‌ ആദ്യമേ രതിമൂര്‍ച്ഛയുണ്ടാകുന്നതാണ്‌ ഉത്തമം എന്ന്‌ പറയേണ്ടതില്ലല്ലോ.

രതി മൂര്‍ച്ഛ അവരത്തില്‍ ശരീരവും മനസ്സും ആത്മാവും ആകെക്കുടി പങ്കിടുന്ന ഒരു അനുഭവ മുഹൂര്‍ത്തമാണ്‌. രതിമൂര്‍ച്ഛ സന്ദര്‍ഭത്തില്‍ വ്യക്തികളുടെ ശരീരപേശികളുടെ നിയന്ത്രണം നഷ്ടപ്പെടുവാനും, ശരീര ഭാഗങ്ങള്‍ അനിയന്ത്രമായി ചലിക്കുകയും ചെയ്യപ്പെടുന്നു. സ്‌ത്രീകളുടെ ഗര്‍ഭാശയം സങ്കോചിക്‌ുകയും വികസിക്കുകയും ചെയ്യുന്നു. ചിലരില്‍ മൂത്രനാളി വികസിച്ച്‌ മൂത്രം വന്നെന്നും വരാം. സ്‌ത്രീകള്‍ക്ക്‌ മൂര്‍ച്ഛ ഉണ്ടായിക്കഴിഞ്ഞതിനു ശേഷം തുടര്‍ന്ന്‌ ഉത്തേജനം ലഭിക്കുകയാണെങ്കില്‍ വീണ്ടും രതി മൂര്‍ച്ഛയില്‍ എത്താന്‍ കഴിയുന്നതാണ്‌.

രതിമൂര്‍ച്ഛ പ്രാരംഭത്തില്‍ പുരുഷന്റെ പ്രോസ്‌്‌റ്റേറ്റ്‌ ഗ്രന്ഥിയും, ശുക്ലവാഹിനി കുഴലും അല്‍പ്പാല്‍പ്പമായി ചുരുങ്ങുന്നു.ഇതിന്റെ അന്തരഫലമായി മൂത്രനാളിയിലുടെ ശുക്ലസ്‌കലനം സംഭവിക്കും. ശുക്ല സ്‌കലനസമയത്താണ്‌ പുരുഷന്‌്‌ മൂര്‍ച്ഛ സംഭവിക്കുന്നത്‌. എന്നാല്‍ ഇവിടെ ശുക്ല സ്‌കലനവും മൂര്‍ച്ഛയും രണ്ടാണ്‌. നട്ടെല്ലിനകത്തെ ശുക്ലവിസര്‍ജ്ജന നാഢികേന്ദ്രം സന്ദേശം നല്‍കുമ്പോഴാണ്‌ ശുക്ല സ്‌കലനം സംഭവിക്കുന്നത്‌. എന്നാല്‍ ഈ സന്ദേശം തലച്ചോറിലെത്തുമ്പോഴാണ്‌ രതിമൂര്‍ച്ഛയുടെ അനുഭവം പുരുഷന്‍ അനുഭവിക്കുന്നത്‌. എന്നാല്‍ മസ്‌തിഷ്‌കവും നട്ടെല്ലും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കും. ഇതൊരു രോഗമാണ്‌. ഈ അസുഖത്തിന്‌ പാരാപ്ലേജിയ എന്ന്‌ അറിയപ്പെടുന്നു. ഇത്തരം അസുഖമുളളവര്‍ക്ക്‌ ശുക്ല സ്‌കലനം ഉണ്ടാകറുണ്ടെങ്കലും രതിമൂര്‍ച്ഛയുടെ അനുഭവം ആസ്വദിക്കുവാന്‍ കഴിയുകയില്ല.

പര്യാവസനം

ശരീരമാസകലം വിയര്‍ക്കുന്നു. തളര്‍ച്ചയും, ക്ഷിണവും ഉണ്ടാകുന്നു.ലിംഗത്തിന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്നു. ആലസ്യം അനുഭവപ്പെടുന്നു. പത്ത്‌ മിനിറ്റുകള്‍ക്കകം ശരീരം പൂര്‍വ്വ സ്ഥിതിയെ പ്രാപിക്കും. സംഭോഗത്തിന്റെ സര്‍വ്വ ആലസ്യങ്ങളും വിട്ടുമാറുന്നതിന്‌ മൂന്ന്‌ മണിക്കൂര്‍ വരെ എടുക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ