ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?



ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്.

നേരത്തെ സൂചിപ്പിച്ചതു പോലെ പല സ്ത്രീകളിലും ഈ മുഴ പലതരത്തിലാവാം ഉണ്ടാകുന്നത്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കില്‍ ഈ വീക്കം വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചറിയാന്‍ കഴിയണമെന്നില്ല. ചില സ്ത്രീകള്‍ക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാന്‍ കഴിയാത്തതിന് കാരണം ഇതാണ്.

എന്നാല്‍ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികള്‍ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാല്‍ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു.

രതിമൂര്‍ച്ഛ പലതരത്തില്‍
സ്ത്രീകള്‍ക്ക് പലതരം രതിമൂര്‍ച്ഛ അനുഭവിക്കാനുളള ശേഷിയുണ്ട്. ക്ലിറ്റോറിസ് വഴിയുളള രതിമൂര്‍ച്ഛ, യോനി വഴിയുളള രതിമൂര്‍ച്ഛ, ജി സ്പോട്ട് ഉത്തേജനം വഴിയുളള രതിമൂര്‍ച്ഛ എന്നിവയാണ് അവ.

മേല്‍പറഞ്ഞ ഓരോ അവയവവുമായി ബന്ധപ്പെട്ട നാഡീകോശങ്ങള്‍ ഉത്തേജിക്കപ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ബാഹ്യലൈംഗികോത്തേജന നാഡികള്‍ ക്ലിറ്റോറിസിന്റെ ഉത്തേജനവും പെല്‍വിക് നാഡികള്‍ ആന്തരിക യോനീകോശങ്ങളിലെയും സെര്‍വിക്കല്‍ മേഖലയിലെയും ഉത്തേജനത്തെയുമാണ് നിര്‍വഹിക്കുന്നത്.

വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് ഓരോ ഉത്തേജനത്തിനും കാരണമെന്നതിനാല്‍ ഇവ വ്യത്യസ്തമായ അനുഭൂതികളായി അനുഭവപ്പെടുന്നു. ക്ലിറ്റോറിസിലെ മാത്രം ഉത്തേജനം താരതമ്യേനെ ചെറിയ രതിമൂര്‍ച്ഛാനുഭവത്തിലേയ്ക്ക് നയിച്ചേക്കാം.

എന്നാല്‍ നാഡീസാന്ദ്രത കൂടിയ യോനിഭിത്തിയില്‍ ചെലുത്തുന്ന ഉത്തേജനം കൂടുതല്‍ ആഴമേറിയതും ശക്തവുമായ രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നു. ക്ലിറ്റോറിസും ജി സ്പോട്ടും ഒരുമിച്ച് ഉത്തേജിപ്പിച്ചാല്‍ സംയോജിതമായ രതിമൂര്‍ച്ഛാനുഭവം (blended orgasm) സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയും.

പുരുഷന്മാരിലും ഈ വ്യത്യാസം അറിയാന്‍‍ കഴിയും. ലിംഗത്തിന്റെ തലപ്പില്‍ മാത്രം ഏല്‍പ്പിക്കുന്ന ഉത്തേജനം പുരുഷനില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുമെങ്കിലും ഉദ്ധൃത ലിംഗത്തില്‍ മുഴുവനും ഏല്‍പ്പിക്കുന്ന ഉത്തേജനം സൃഷ്ടിക്കുന്ന ആഴവും ശക്തിയും ആസ്വാദ്യതയും അതിനുണ്ടായിരിക്കുകയില്ല.

സ്ത്രീ രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന വേറെയും നാഡികളുണ്ട്. ദമശീര്‍ഷനാഡിയാണ് (vagus nerve) ഗര്‍ഭപാത്രത്തിനെയും ഗര്‍ഭപാത്രവും യോനിയുമായി സംഗമിക്കുന്ന മേഖലയെയും നിയന്ത്രിക്കുന്നത്. ഹൈപ്പോ ഗാസ്ട്രിക് നാഡിയാണ് അടിവയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്ത്രീകളിലെ രതിമൂര്‍ച്ഛയില്‍ ഈ നാഡികളും സവിശേഷമായ പങ്കുവഹിക്കുന്നുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ