വജൈന ലൂസാകുന്നു

പല സ്ത്രീകള്‍ക്കും പ്രസവശേഷം വജൈന ലൂസാകുന്നു. ഇത് ലൈംഗികജീവിതത്തെ മോശമായി ബാധിക്കുന്നില്ലേ ലൂസ് വജൈന സംഭോഗസമയത്ത്.........



ലൂസ് വജൈന സംഭോഗസമയത്ത് വേണ്ട രീതിയിലുള്ള ഗ്രിപ്പ് പ്രധാനം ചെയ്യില്ല. അത് ഇരുവരുടെയും സുഖം കുറയ്ക്കും. ചില യോഗാസനങ്ങളും പ്രാണായാമവും വഴി വജൈന മുറുക്കിയെടുക്കാം.


വജ്രാസനത്തിലിരുന്ന് രാവിലെയും വൈകുന്നേരവും അനുലോമ വിലോമ പ്രാണായാമം പരിശീലിക്കുക. ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോള്‍ വജൈനയിലെ പേശികള്‍ ഉള്ളിലേക്ക് വലിച്ചെടുക്കുക. മൂത്രവിസര്‍ജനം നിയന്ത്രിക്കാനായി പേശികള്‍ മുറുക്കി നിയന്ത്രിക്കുന്നതുപോലെ. പിന്നീട് ശ്വാസം മെല്ലെ പുറത്തുവിടുക. പേശികള്‍ ലൂസാക്കുക.


സ്വല്പസമയം വിശ്രമിച്ചശേഷം വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്ത് പ്രാണായാമം തുടരുക. ഇത് 10 തവണ രാവിലെയും 10 തവണ വൈകുന്നേരവും ആറ് ആഴ്ച ചെയ്യുക. വജൈനല്‍ മസിലുകള്‍ ടൈറ്റാവുകയും സംഭോഗസുഖം കൂടുകയും ചെയ്യും. ഇതിന് കെഗല്‍ എക്‌സര്‍സൈസ് എന്നു പറയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ