ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലൈംഗികബന്ധം സംഭവിച്ചാൽ?

വിവാഹം കഴിഞ്ഞ ഉടനേ പലരിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് യോനീപ്രദേശത്തു മുഖക്കുരുവിനോടു സാമ്യമുള്ള ചെറിയ ചില കുരുക്കൾ ഉണ്ടാകുക എന്നത്. പുരുഷൻമാരിലും ഇതുപോലെ കുരുക്കൾ പ്രത്യക്ഷപ്പടാം.
ഏതെങ്കിലും വിധത്തിലുള്ള രോഗം കൊണ്ടല്ല ഇതു സംഭവിക്കുന്നത്. ബന്ധപ്പെടുന്ന സമയത്തു ജനനേന്ദ്രിയഭാഗത്തെ ലോലചർമത്തിൽ ഉരസൽ മൂലമോ മറ്റോ സംഭവിക്കുന്ന പ്രശ്നമാണിത്. യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലിംഗപ്രവേശത്തിനു മുതിർന്നാൽ ഇതുണ്ടാകാം. കുറച്ചുകാലം ലൈംഗികബന്ധം ഒഴിവാക്കിയാൽ ഇതു കുറയുന്നതു കാണാം. ലൂബ്രിക്കേഷന്റൈ കുറവു പരിഹരിക്കാൻ കെ—വൈ ജെല്ലി പോലുള്ള ലൂബ്രിക്കന്റുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ഉദ്ധാരണം വേദനയോടെ
വളരെ നല്ല രീതിയിൽ ലൈംഗികജീവിതം ആസ്വദിക്കുന്ന 32 വയസുള്ള യുവാവാണു ഞാൻ. രാത്രി ഏറെ വൈകി ബന്ധപ്പെടുന്നതാണ് പതിവ്. ഉദ്ധാരണവും സ്ഖലനവും സംതൃപ്തിയുമെല്ലാം ശരിയാം വിധമാണ്. എന്നാൽ അതിനുശേഷം രാവിലെ വരെ ലിംഗം ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയിലായിരിക്കും. ഇതോടൊപ്പം വേദന തോന്നുന്നതു കൊണ്ടു ശരിക്കും ഉറങ്ങാനും കഴിയാറില്ല.
ഇത്തരം കേസുകളിൽ പലപ്പോഴും പരിശോധനകളിലൂടെയേ തകരാർ കണ്ടെത്താൻ കഴിയൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിൽ ഉദ്ധാരണം ലഭിക്കുന്നതു നല്ലതു തന്നെ. പേശികളുടെ കാര്യക്ഷമതയാണ് ഇതു സൂചിപ്പിക്കുന്നത്. ഉദ്ധാരണസമയത്തു പേശികളിലനുഭവപ്പെടുന്ന മുറുക്കം വേദനയുണ്ടാക്കാം. ഇതു കുറച്ചുകാലം കഴിയുമ്പോൾ തനിയെ മാറും. അങ്ങനെയാണെങ്കിൽ ഇതിൽ ഭയക്കാനായി ഒന്നും തന്നെയില്ല.

ബന്ധപ്പെടുമ്പോൾ കാലിനു വേദന
ലൈംഗികമായി ബന്ധപ്പെടുമ്പോൾ കാലിൽ അനുഭവപ്പെടുന്ന വേദനയാണ് എന്റെ പ്രശ്നം. ആ സമയത്തു വലതു കാലിലുണ്ടാകുന്ന വേദന സ്ഖലനം കഴിഞ്ഞു 15 മിനിട്ടോളം നീണ്ടുനിൽക്കുകയും ചെയ്യും. മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കിലും വേദന കാരണം ലൈംഗികബന്ധം പൂർണമായി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സംഭോഗരീതിയിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്രകാരം സംഭവിക്കാം. കാലുകളിൽ കൂടുതൽ ബലംകൊടുത്തു കൊണ്ടുള്ള ചില പൊസിഷനുകളിൽ നാഡീഞരമ്പുകളിൽ വലിച്ചിലോ മർദമോ അനുഭവപ്പെട്ടാൽ ഇങ്ങനെ വേദന വരാം. അതുപോലെ വേരിക്കോസ് തകരാറുണ്ടെങ്കിൽ സംഭോഗസമയത്തു കാലുകളിലെ മസിലുകളിൽ അനുഭവപ്പെടുന്ന സമ്മർദവും മുറുക്കവും വേദനയ്ക്കു കാരണമായി കാണാറുണ്ട്. എന്തായാലും നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചു പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തുക തന്നെ വേണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ