ഗര്‍ഭധാരണം വേഗത്തിലാക്കണോ? ഈ സെക്‌സ് ടിപ്‌സ് ഒന്നു പരീക്ഷിക്കു

uploads/news/2018/06/223018/12.jpg
 
നിങ്ങളുടെ സംശയങ്ങൾ whatsapp വഴി ചോദിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും. ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക സെക്സ് ടിപ്സ് ഉണ്ട്. ഇതെക്കുറിച്ചറിയൂ, ഇതില്‍ ചില പ്രത്യേക സെക്സ് പൊസിഷനുകളും പെടുന്നു. ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഇത്തരം ചില സെക്സ് നിര്‍ദേശങ്ങളെ കുറിച്ച് അറിയൂ

മാജിക് മൗണ്ടന്‍ സ്‌റ്റൈല്‍ - ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും. സ്പൂണിംഗ് സ്‌റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.

ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ - ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്. റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്‍വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.

പ്ലവ്, ബട്ടര്‍ ഫ്ളൈ സ്‌റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.

മെഷിനറി പോസ് - മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായി വരുന്ന പൊസിഷന്‍. ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.

അമിതവണ്ണമുള്ള സ്ത്രീകള്‍ - അമിതവണ്ണമുള്ള സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. കഴിവതും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാന്‍ ശ്രദ്ധിക്കണം. ഇതുപോലെ ലൂബ്രിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവയിലെ കെമിക്കലുകള്‍ ഗര്‍ഭധാരണത്തിന് ചിലപ്പോഴെങ്കിലും തടസം നില്‍ക്കും

പ്രായം കൂടുന്തോറും - പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനും കൂടുതല്‍ സമയമെടുക്കും. 30 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് കൂടുതല്‍ നല്ലത്. 30 വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അധികസമയമെടുത്തേക്കാം. പ്രായമേറുന്തോറും കുട്ടിക്ക് ജനിതക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് - രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷ ഹോര്‍മോണ്‍ ഏറെ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുന്നത് ബീജ സംഖ്യയേയും ഗുണത്തേയും സഹായിക്കുന്ന ഒന്നുമാണ്. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

ടെന്‍ഷന്‍ - ടെന്‍ഷന്‍ ഗര്‍ഭധാരണം വൈകിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഒരു ഗര്‍ഭത്തിന് ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യമാണ്.സെക്സ് ഗര്‍ഭധാരണത്തിനു വേണ്ടിയെന്നു കരുതി യാന്ത്രിമായി ചെയ്യരുത്. സെക്സ് ആസ്വദിയ്ക്കുക. ആഗ്രഹിയ്ക്കുന്ന സമയത്ത് സെക്സ് ചെയ്യുക. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്.

ഓവുലേഷന്‍ - അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല. ഓവുലേഷന്‍ നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.

ദിവസവും ബന്ധപ്പെടുന്നത് - ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് ബീജഗുണം കുറയ്ക്കുകയാണ് ചെയ്യുക. ബീജങ്ങളുടെ സംഖ്യയേയും. ഇതുകൊണ്ട് ആഴ്ചയില്‍ മൂന്നുനാലു തവണ സെക്സ് മതിയാകും.

സ്ത്രീകള്‍ക്ക് - സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നും പറയുന്നു. ബന്ധപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഓര്‍ഗാസ സമയത്ത് യോനീ ഭാഗത്തുണ്ടാകുന്ന സങ്കോച വികാസങ്ങള്‍ ബീജം പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് സ്ത്രീയ്ക്കുണ്ടാകുന്ന ഓര്‍ഗാസം ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

സ്ത്രീകളില്‍ മ്യൂകസ് - ഓവുലേഷന്‍ നോക്കി ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് കൃത്യമായി കണ്ടെത്താന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമില്ലാത്തവരില്‍. സ്ത്രീകളില്‍ മ്യൂകസ് അഥവാ യോനിയില്‍ നിന്നുള്ള സ്രവം അനുസരിച്ച് ഓവുലേഷന്‍ ദിവസം കണ്ടെത്താം. ഓവുലേഷന്‍ സമയത്ത് സ്ത്രീകളുടെ യോനിയില്‍ നിന്നും കൂടുതല്‍ കട്ടിയോടു കൂടിയ സ്രവം പുറപ്പെടും. ഇത് അണ്ഡോല്‍പാദനം അഥവാ ഓലുവേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചനയാണ്. ഈ ദിവസങ്ങള്‍ നോക്കി ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
 

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍

‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ സ്ത്രീകള്‍ക്കുമുണ്ട്.’ പറയുന്നത് പ്രശസ്ത ലൈംഗികാദ്ധ്യാപിക എമിലി നാഗോസ്‌കി.
 

എമിലി ഇതു വെറുതെ അങ്ങ് പറയുകയല്ല, ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തിയാണ് അവര്‍ ഇതു തെളിയിക്കുന്നത്. അത്തരം ഗവേഷണങ്ങളില്‍ അവര്‍ ഏറ്റവും അവസാനമായി നടത്തിയതാവട്ടെ ‘പിങ്ക് പില്‍’ അഥവാ സ്ത്രീകളുടെ വയാഗ്രയെക്കുറിച്ചും. സ്ത്രീകള്‍ക്കായുള്ള വയാഗ്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണമായി എമിലി ചൂണ്ടിക്കാട്ടുന്നത് ഓരോ സ്ത്രീയും ലൈംഗികതയുടെ കാര്യത്തില്‍ വ്യത്യസ്തരാണ് എന്നതാണ്. ‘പുരുഷന്‍മാരെപ്പോലെ ഒരേ ലൈഗികപ്രകൃതിയല്ല സ്തീകള്‍ക്ക്’ എമിലി സമര്‍ഥിക്കുന്നു.
‘നമ്മള്‍ പലപ്പോഴും കള്ളം പറയുകയായിരുന്നു എന്നതാണ് സത്യം. അത് കേള്‍ക്കാന്‍ അത്ര സുഖകരമല്ലെങ്കിലും. പക്ഷേ അത് ആരുടെയും തെറ്റല്ല’ സ്ത്രീകള്‍ തങ്ങളുടെ യഥാര്‍ഥ ലൈംഗികതാല്‍പര്യങ്ങള്‍ മറച്ചുവച്ചതിനെപ്പറ്റി എമിലിയുടെ വാക്കുകള്‍.
‘വളരെക്കാലങ്ങള്‍ക്കു മുമ്പ് പാശ്ചാത്യ ശാസ്ത്രവും വൈദ്യശാസ്ത്രവും സ്ത്രീലൈംഗികതയ്ക്ക് പുരുഷന്മാരുടേതിന്റെ അതേ പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ പൂര്‍ണ്ണമായും ശരിയല്ലായിരുന്നു എന്നുമാത്രം.’
എന്നാല്‍ തന്റെ ഗവേഷണത്തിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരവും നിര്‍ദേശിക്കുന്നു എമിലി.
നിങ്ങള്‍ ലൈംഗികജീവിതം ആസ്വദിക്കുകയോ ലൈംഗിക അസംതൃപ്തി അനുഭവിക്കുകയോ എന്തുമായിക്കൊള്ളട്ടെ,അത് ആസ്വദിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും എമിലി ഇനി പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

1. സ്വന്തം ശരീരത്തെ അറിയുക : സ്വയം തിരിച്ചറിയുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്.

2. എന്തു തരം ലൈംഗികതയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക : 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത്?

3. ആരോഗ്യവതിയായിരിക്കുക : നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക്‌സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

4. സമ്മര്‍ദ്ദം കുറയ്ക്കുക : ഉത്കണ്ഠ പുരുഷനിലായാലും സ്ത്രീയിലായാലും ലൈംഗികാസ്വാദനത്തെ കുറയ്ക്കും.

5. നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്തെന്ന് കണ്ടെത്തുക : നീലച്ചിത്രങ്ങള്‍ കാണുന്നതോ മറ്റുള്ളവര്‍ ലൈംഗിക ബന്ധത്തിത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമോ എന്തിനാണ് നിങ്ങളിലെ വികാരം ഉണര്‍ത്താന്‍ കഴിയുക എന്ന് തിരിച്ചറിയുക.

6. നിങ്ങള്‍ എന്താണോ അത് സ്വയം അറിയുക,സ്വീകരിക്കുക : 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗികതയിലൂടെ രതിമൂര്‍ച്ഛയിലെത്തുന്നത്. ബാക്കിയുള്ളവര്‍ ബാഹ്യകേളികളിലൂടെയും മറ്റുമാണ് ആ അവസ്ഥയില്‍ എത്തിച്ചേരുന്നത്. അത് സ്വാഭാവികം മാത്രം.

7. നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍
വേര്‍തിരിച്ചറിയുക : നിങ്ങളില്‍ ലൈംഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്.

8. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുക : ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാമകേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക.

9. ശരിയായ ലൈംഗികസമവാക്യം രൂപപ്പെടുത്തുക : അധികം പേരും സമ്മര്‍ദ്ദമില്ലാത്ത,ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്.

10. ലൈംഗികതയെ അര്‍ത്ഥവത്താക്കുക : ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈംഗികതയില്‍ മാനസിക അടുപ്പം നല്‍കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.

11. കപടലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക : ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു.

12. ലൈംഗികാസ്വാദനമാണ് ലൈംഗികാഘോഷമല്ല വേണ്ടത് : ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈംഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.

13. മാറി ചിന്തിക്കാന്‍ ശ്രമിക്കുക : ലൈംഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള്‍ വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക.

14. സ്വയം നിന്ദിക്കാതിരിക്കുക : എപ്പോള്‍ നിങ്ങള്‍ സ്വയം നിന്ദിക്കാതിരിക്കുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ലൈംഗികപക്വതയുള്ളവളായിത്തീരുന്നു.

15. സ്വന്തം ശരീരത്തിന്റെ തൂക്കക്കുറവിനെപ്പറ്റി ഉത്കഠപ്പെടാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക : ശരീരഭാരമല്ല ആരോഗ്യം നിശ്ചയിക്കുന്നത്. ഭാരം കുറഞ്ഞിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആരോഗ്യവതിയും സുന്ദരിയുമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിച്ചാല്‍ മാത്രമേ ലൈംഗികതയെയും സ്‌നേഹിക്കാന്‍ കഴിയൂ.

16. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്ന് പങ്കാളിയോട് തുറന്നു പറയുക : നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക,അല്ലാതെ അത് പങ്കാളിയുടെ ഊഹത്തിന് വിടരുത്.

17. പരീക്ഷണങ്ങള്‍ നടത്തുക : ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പരീക്ഷണങ്ങളിലും ബാഹ്യകേളികളിലും ഏര്‍പ്പെടുക.

18. സെക്‌സില്‍ മുഴുകുക : ലൈംഗികരോഗങ്ങള്‍,ഗര്‍ഭിണിയാകുമോ തുടങ്ങിയ ഭയങ്ങള്‍ ആസ്വാദനത്തെ ബാധിക്കും. അത്തരം ചിന്തകളെ ഒഴിവാക്കി സെക്‌സില്‍ പൂര്‍ണ്ണമായും മുഴുകുക.

19. സ്വയം ശ്രദ്ധിക്കുക : ദിവസവും അല്‍പ്പനേരമെങ്കിലും മനസിനെ അയച്ചുവിട്ടു കൊണ്ട് ലൈംഗികത എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുക.

20. ആത്മവിശ്വാസം വളര്‍ത്തുക : നിങ്ങളുടെ ലൈംഗികപ്രത്യേകതകളെ അംഗീകരിക്കുക. നിങ്ങള്‍ കരുതിയിരുന്നത് പോലെയോ നിങ്ങള്‍ ആഗ്രഹിക്കും പോലെയോ അല്ലെങ്കില്‍ പോലും നിങ്ങളുടെ ലൈംഗികസ്വഭാവം അതാണെന്ന് മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

പുരുഷന്മാർക്കായി അഞ്ച് നുറുങ്ങുകള്‍

• അവളില്‍ ആഗ്രഹം വളര്‍ത്തുക – നിങ്ങള്‍ അവളെ ആഗ്രഹിക്കുന്നു എന്ന ബോധം അവളില്‍ നിറയ്ക്കുക.

• അവള്‍ എന്താണോ അത് അംഗീകരിക്കുക – സ്ത്രീക്ക് ആവശ്യം അവളെ ബഹുമാനിക്കുന്ന,അവള്‍ക്ക് ആകര്‍ഷണം തോന്നുന്ന പുരുഷനെയാണ്.

• അവളോട് കരുതലുണ്ടായിരിക്കുക – ഉത്തേജകഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും തഴുകി തലോടുക.

• അവളുമായി സല്ലപിക്കുക – അവള്‍ ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവള്‍ രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.


• ലൈംഗികച്ചുവയുള്ള കുസൃതികള്‍ പറയുക – നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക. ഓര്‍ക്കുക: സന്ദര്‍ഭം ഏറെ പ്രധാനമാണ്.

ബാഹ്യകേളികള്‍ ലൈംഗിക വിരസത അകറ്റും‍

ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല. സംഭോഗാവസ്ഥയെക്കാളും കൂടുതല്‍ ആസ്വാദ്യകരവും ആനന്ദദായകവും ആയ അനുഭൂതികള്‍ ഒരുപക്ഷെ ബാഹ്യകേളികള്‍ നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്തേക്കാം. ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യ സംഭോഗം എന്നാണത്രേ വിശേഷിപ്പിക്കുനത്. 


 
വദനവും യോനിയില്‍ കൂടിയുള്ള ഒരു സുരതവുമില്ലാത്ത ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്. ബാഹ്യ സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരു വിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ല എന്നതാണ് ഈ രീതിയുടെ പ്രത്യകത. 
 


സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതിയെ കൂടുതലായി അവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രെത്തോളം വസ്ത്രം ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം. 


തങ്ങള്‍ക്ക്‌ മതി വരുവോളം ലൈംഗികസുഖത്തിന്റെ ആനന്ദത്തില്‍ ആറാടി രസിക്കാം എന്നതും ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഈ രീതിയില്‍ പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപെടുകയും പുതിയതായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പങ്കാളികള്‍ക്ക് പരസ്പര വിശ്വാസം ഉളവാക്കുകയും ചെയ്യാം. എന്നാല്‍ വളരെ കാലം പഴക്കമുള്ളതാണ് നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗിക ബന്ധമെങ്കില്‍ ഈ രീതി പഴയ പ്രണയ കാലത്തെ അനുസ്മരണപ്പെടുത്തുന്ന അനുഭൂതി പ്രദാനം ചെയ്യും. 


ബാഹ്യ സംഭോഗത്തില്‍ പലവിധത്തില്‍പ്പെടുന്നതുമായ കാമകേളികള്‍ ഉള്‍പെടുന്നു. 


രതി ചുവയുള്ള സംസാരം എവിടെയായാലും നിങ്ങളിലെ വികാരത്തെ ഉണര്‍ത്തും. ഫോണില്‍ കൂടിയുള്ളതോ, മെയില്‍ സന്ദേശമോ, എസ് എം എസ് വഴിയോ ഉള്ള ഇത്തരത്തിലുള്ള ആശയവിനിമയം നിങ്ങളെ അനുഭൂതിയുടെ പുതിയ തലങ്ങളില്‍ എത്തിക്കും. 


ഇരുവരുടെയും ശരീരത്തെ പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നത് നിങ്ങള്‍ക്ക്‌ അതീവ ആസ്വാദ്യകരമായിരിക്കും. 


പ്രശസ്തരായതോ അല്ലാത്തതോ ആയിട്ടുള്ള ആളുകളാണ് തങ്ങള്‍ എനുള്ള സങ്കല്പ്പത്തിലൂടെയുള്ള ബാഹ്യ കേളികള്‍ നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും. 


പങ്കാളികളില്‍ പരസ്പരം ലൈംഗികമായ സ്പര്‍ശനം നടത്തുന്നത് വഴി നിങ്ങള്‍ക്ക്‌ സംഭോഗത്തിന് അതീതമായ അനിര്‍വാച്യ ലൈംഗിക സുഖം പ്രാപ്യമാകും. 


ആദ്യമായി ബന്ധപ്പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങള്‍ക്ക്‌ തരുന്ന ലൈംഗിക സുഖം സംഭോഗതിനെക്കാളും അധികസുഖം തരം ഉതകുന്നതാണ്. 


ചാറ്റിംഗ്, ഇമെയില്‍ എന്നിവ വഴി പുതിയ തലമുരയിലുള്ളവര്‍ക്ക്‌ തങ്ങളുടെ പങ്കാളികളുമായി രതിസുഖം പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 


നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ നഗ്നമാക്കി കൊണ്ടുള്ള ഒരു നൃത്തം നിങ്ങളിലേക്ക്‌ പങ്കാളിയെ ആകര്‍ഷിക്കാന്‍ ധാരാളം. എന്നാല്‍ അതിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേപ്പികാന്‍ മറക്കരുത്. 


ലൈംഗിക സുഖം പ്രദാനം ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ വലിയ സുഖപ്രദായകമാണ്. 


പര
സ്പരമുള്ള സ്വയംഭോഗവും ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യ ഘടകമാണ്. 
പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ സംഭോഗം ആസ്വദിക്കാം.

സ്ത്രീകളുടെ സ്വയംഭോഗം, ഡോക്ടര്‍മാര്‍ പറയുന്നത്

സ്വയംഭോഗത്തെക്കുറിച്ചുളള തുറന്നുപറച്ചിലുകളുമായി ഒട്ടേറെ സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്.  ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഐഎംഎയുടെ വെബ്സൈറ്റിലാണ് ഈവിഷയത്തിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ഐഎംഎയുടെ പോസ്റ്റ് ഇങ്ങനെ
സ്ത്രീകളുടെ സ്വയംഭോഗവും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുംശ്രീലക്ഷ്മി അറയ്ക്കല്‍ എന്ന യുവതി ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാണ്. സ്ത്രീകളിലെ സ്വയംഭോഗത്തെപ്പറ്റിയാണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്. ശ്രീലക്ഷ്മി സ്വാനുഭവം മുന്‍നിര്‍ത്തി എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ ഒട്ടേറെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. രതി എന്നതുപോലെതന്നെ സ്വയംഭോഗവും തികച്ചും വ്യക്തിപരവും വ്യക്ത്യധിഷ്ഠിതവുമായ കാര്യമാണ്. ഒരാള്‍ക്ക് രതിയില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം പോലെതന്നെയാണ് സ്വയംഭോഗം ചെയ്യാനുള്ള സ്വാതന്ത്ര്യവും. രതിയെപ്പറ്റി സമൂഹത്തില്‍ പല തെറ്റായ ധാരണകളും നിലനില്‍ക്കുന്നതുപോലെതന്നെ സ്വയംഭോഗത്തെപ്പറ്റിയും തെറ്റിദ്ധാരണകളുണ്ട്. എന്താണ് സ്വയംഭോഗമെന്നും ലൈംഗികാരോഗ്യവും സ്വയംഭോഗവും തമ്മിലുള്ള ബന്ധമെന്തെന്നും പരിശോധിക്കാം.
രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും അതുപയോഗിച്ച് വിവിധതരത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നതും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്വാഭാവികമാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തും സ്പര്‍ശം നല്‍കുന്ന അനുഭവം കുട്ടികള്‍ അറിഞ്ഞുതുടങ്ങുന്നത് ഇങ്ങിനെയാണ്. ലൈംഗികാവയവത്തിലാകുമ്പോള്‍ അത് ചിലപ്പോള്‍ കുറച്ചുകൂടി രസകരമാകും. സ്വയംഭോഗത്തിന്റെ തുടക്കവും ഇവിടെയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ ഇതിനെ എന്തോ അപരാധമെന്ന രീതിയില്‍ കാണുകയും കുട്ടികളെ വഴക്കുപറയുകയും ചെയ്യുന്നു. ഇതോടെ ആ ‘രസം’ തെറ്റായ ഒന്നായി കുട്ടികള്‍ക്കു തോന്നുകയും അവര്‍ ആശങ്കയിലാകുകയും ചെയ്യും. മതപരമായ ചില ചിന്തകളും ഇതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള കാരണമാണ്.
ഒരു കുട്ടിയുടെ ശാരീരികവും മാനസ്സികവുമായി വളര്‍ച്ചപോലെതന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക വളര്‍ച്ചയും. അതിന്റെ ഭാഗംകൂടിയാണ് ഇത്തരം പ്രവൃത്തികള്‍. കൊച്ചുകുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് ലൈംഗികാവയവത്തില്‍ പിടിക്കുന്നതുംമറ്റും മാതാപിതാക്കളിലും കണ്ടുനില്‍ക്കുന്നവരിലുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഇവിടെ പ്രശ്നമാകുന്നത്.

എന്താണ് സ്വയംഭോഗം?

പുരുഷന്മാരില്‍ സര്‍വ്വസാധാരണവും സ്ത്രീകളില്‍ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങള്‍ സ്വയം ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂര്‍ഛ അനുഭവിക്കാന്‍ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വയംഭോഗം ചെയ്തില്ലെന്നുകരുതി കുഴപ്പമൊന്നും സംഭവിക്കാനുമില്ല.

സ്വയംഭോഗം ഒരു സാധാരണ സ്വഭാവമാണോ?

മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാല്‍ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് മോശം കാര്യമാണോ?

വിദേശസിനിമകളിലും മറ്റും സ്ത്രീകളുടെ സ്വയംഭോഗം സാധാരണമായി കാണാറുണ്ട്. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവര്‍ ഭയക്കുന്നു. വേണ്ടത്ര രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍പോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ പറയുന്നവര്‍ സംസ്കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും.

സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികള്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെന്‍സിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്.

സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാന്‍ സ്വയംഭോഗം ഉപകരിക്കും.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഹാനികരമാണോ?

അല്ലേയല്ല. ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കാതിരിക്കുക.

സ്ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമാണോ?

ചില സ്ത്രീകളില്‍ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊര്‍ജ്ജത്തെ ഒരുതരത്തിലും ചോര്‍ത്തിക്കളയുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കില്‍ അത് മാനസ്സിക സമ്മര്‍ദ്ദം വര്‍ധിക്കാനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയായി സ്വയംഭോഗം മാറുന്നു.

ഒരു സ്ത്രീയ്ക്ക് ആഴ്ചയില്‍ എത്രതവണ സ്വയംഭോഗം ചെയ്യാം?

അത് ഓരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നവരും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവരും ഒരുതവണപോലും ചെയ്യാത്തവരുമുണ്ടാകും. ലൈംഗികപ്രവൃത്തികള്‍ സ്വാഭാവികമാണെങ്കിലും മറ്റെന്തുംപോലെ അധികമായാല്‍ അതും അപകടമാണ്. സ്വയംഭോഗതാല്‍പര്യം മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രിയാത്മകമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നുവെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കപ്പെടണം.

പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സ്വയംഭോഗം പകരമാകുമോ?

രണ്ടിനേയും രണ്ടായി കാണണം. ഒരു സ്ത്രീയെന്ന നിലയില്‍ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്.

സ്വയംഭോഗത്തെ പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്നത് ഇനിപ്പറയുന്ന സാഹചര്യങ്ങളിലാണ്:
പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോള്‍
പങ്കാളി രോഗബാധിതനാണെങ്കില്‍
പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളില്‍

എപ്പോഴാണ് സ്ത്രീകളുടെ സ്വയംഭോഗം അനാരോഗ്യകരമാകുന്നത്?

മറ്റൊരാളുടെ അണുബാധയുള്ള ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചശേഷം സ്വയംഭോഗം ചെയ്യുന്നതും യോനീഭാഗങ്ങളില്‍ ശക്തമായി ഉരസുന്നതും മറ്റുള്ളവരുമായി ലൈംഗിക ഉപകരണങ്ങള്‍ പങ്കിടുന്നതും ലൈംഗികജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്?

വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാനും ഇത് ഉപകരിക്കും. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനത്തിനും ഉത്തമമാണ്.

സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളര്‍ത്താനും സ്വയം ബോധവല്‍ക്കരണത്തിനും സഹായകമാണ്.

ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്.
പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂര്‍ഛ ലഭിക്കുന്നപക്ഷം അത് ഹൃദ്‌രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും.

സ്ത്രീകളിലെ രതിമൂര്‍ഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും.

രക്തചംക്രമണവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.
ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ യോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാല്‍, ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വര്‍ധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും.

അമിത സ്വയംഭോഗത്തിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്?
കൂടുതലായി ഉരസലുണ്ടാകുന്നത് ലൈംഗികാവയവങ്ങള്‍ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും.
പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്ക് വഴിതെളിക്കും.
ഒരേതരത്തിലുള്ള തുടര്‍ച്ചയായ സ്വയംഭോഗം, രതിമൂര്‍ഛയിലെത്താന്‍ അതുമാത്രമേ മാര്‍ഗമുള്ള എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.
അമിതമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
നിങ്ങള്‍ക്ക് അതൊരു വേദനയാകുമ്പോള്‍
മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുമ്പോള്‍
പങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്ന് പൂര്‍ണമായും മാറി സ്വയംഭോഗത്തില്‍ മാത്രം സുഖം കണ്ടെത്തുമ്പോള്‍
സ്വയം സ്ഥിരമായും വല്ലാതെയും മുറിവേല്‍പിക്കുമ്പോള്‍
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായിട്ടും സ്വയം സന്തോഷം കണ്ടെത്താനാണ് ശ്രമമെങ്കില്‍
അമിത ലൈംഗികാസക്തിയുള്ളതായി തോന്നുകയും സ്വയം സന്തോഷിപ്പിക്കാനുള്ള ത്വരയുമായി പോരാടുകയും ചെയ്യേണ്ടിവരുമ്പോള്‍
ജനനേന്ദ്രിയത്തില്‍ വേദന, വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍
അമിത സ്വയംഭോഗം തടയാന്‍ എന്തു ചെയ്യണം?
അത്തരമൊരവസ്ഥയില്‍ ചികില്‍സ തന്നെയാണ് വേണ്ടത്. ഒരു ഡോക്ടറെ കണ്ട് സംസാരിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സ തേടുക.

@https://www.twentyfournews.com/2019/03/08/imas-post-about-women-masturbation.html

ഗര്‍ഭമില്ലാതെ ആര്‍ത്തവം മുടങ്ങുമോ?

ആര്‍ത്തവം സംഭവിക്കാതിരിക്കുന്നത് ഗര്‍ഭത്തിന്‍റെ ലക്ഷണമായാണ് മിക്ക സ്ത്രീകളും കണക്കാക്കുന്നത്. എന്നാല്‍ ഇതല്ലാതെ മറ്റ് പല കാരണങ്ങളും ആര്‍ത്തവം മുടങ്ങുന്നതിന് പിന്നിലുണ്ട്.28 ദിവസങ്ങളുടെ ആവൃത്തിയുള്ളതാണ് മിക്ക പെണ്‍കുട്ടികള്‍ക്കും 13 വയസ്സില്‍ ആരംഭിക്കുന്ന ആര്‍ത്തവം. വ്യക്തിയുടെ ശാരീരിക ഘടകങ്ങളെ ആശ്രയിച്ച് ആര്‍ത്തവം 3-7 ദിവസം നീണ്ടുനില്‍ക്കും. ചെറുപ്രായത്തിലുള്ള, ശാരീരിക ബന്ധത്തിലേര്‍പ്പെടാത്ത പെണ്‍കുട്ടികളെ സംബന്ധിച്ച് ആര്‍ത്തവം മുടങ്ങുന്നത് ഗര്‍ഭധാരണം എന്ന സംശയമുണ്ടാക്കില്ലെങ്കിലും അല്ലാത്തവരെ സംബന്ധിച്ച് അതുണ്ടാകാം. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക

മാനസികസമ്മര്‍ദ്ധം
മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍‌ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള ഒരു പ്രധാന കാരണമാണ്.

ശരീരഭാരം

ശരീരഭാരം അമിതമോ കുറവോ ആകുന്നത് ആര്‍ത്തവം മുടങ്ങുന്നതിന് കാരണമാകും.

മരുന്നുകള്‍

ഏറെക്കാലത്തേക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍ അവയുടെ ദോഷഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. അത് വഴി ആര്‍ത്തവം മുടങ്ങുന്നതിന്‍റെ കാരണം മനസിലാക്കാനാവും.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ ഛര്‍ദ്ദി, ക്ഷീണം, ശരീരഭാരം കൂടുക തുടങ്ങിയ ദോഷഫലങ്ങള്‍ക്ക് കാരണമാകുമെന്ന് അവയുടെ ലേബലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അവ ആര്‍ത്തവം മുടങ്ങാനും വൈകാനും കൂടി കാരണമാകുന്നുണ്ട്.

മുലയൂട്ടല്‍

മൂലയൂട്ടല്‍ കാലത്ത് ഏറെ സ്ത്രീകളിലും ആര്‍ത്തവം വൈകുന്നതായും മുടങ്ങുന്നതായും കാണുന്നു.

ഹോര്‍മോണ്‍

ഗര്‍ഭധാരണം ഇല്ലാതെ ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു കാരണമാണ് ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം.

ഭക്ഷണവും വ്യായാമവും
ചില കഠിനമായ വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആര്‍ത്തവം വൈകാനോ മുടങ്ങാനോ കാരണമാകും.

പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങള്‍
മിക്ക ഡോക്ടര്‍‌മാരും ആര്‍ത്തവത്തിലെ ക്രമരാഹിത്യത്തെ പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന സിസ്റ്റ്, മറ്റ് തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നു.

ആര്‍ത്തവ വിരാമം
ആര്‍ത്തവ വിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ക്രമം തെറ്റിയതോ വൈകിയതോ ആയ ആര്‍ത്തവമാണുണ്ടാവുക. ചിലപ്പോള്‍ ആര്‍ത്തവങ്ങള്‍‌ തമ്മിലുള്ള കാലദൈര്‍ഘ്യം 3-12 മാസം വരെയാകാം.

ജെറ്റ്ലാഗ്

ദിനചര്യകളിലെ പെട്ടന്നുള്ള മാറ്റം അല്ലങ്കില്‍ വിദേശ യാത്രകളിലെ സമയ വ്യതിയാനം, ജെറ്റ്ലാഗ് എന്നിവയൊക്കെ ആര്‍ത്തവത്തിന്‍റെ സാധാരണമായ ക്രമത്തെ ബാധിക്കാം.

വിരസമാകുന്ന ലൈംഗിക ജീവിതം ; തെറ്റിദ്ധാരണകൾ അകറ്റാം


ഞാൻ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. എനിക്കു മുപ്പതു വയസ്സ്. ഭർത്താവിനു മുപ്പത്തിയഞ്ചു വയസ്സ്. എന്റെ ഭർത്താവിനു ലൈംഗിക കാര്യത്തിൽ വളരെ താൽപ്പര്യമാണ്. അതില്ലെങ്കിൽ ജീവിതമില്ല എന്നാണു കരുതുന്നത്. കുറേ നാളായി എന്നെ അലട്ടുന്ന പ്രശ്നം എഴുതാൻ ഭയങ്കര വിഷമവും നാണവും ഉണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഓരോ പ്രശ്നങ്ങളാണ്. ഒരു സുഖവും ഇല്ല. യോനിയിലെ ദ്വാരം വലുതാണത്രേ. അതിനാൽ പരസ്ത്രീ ബന്ധം ആഗ്രഹിക്കുകയാണ്. എനിക്കു മാത്രമാണോ ഡോക്ടർ ഈ പ്രശ്നം? ദ്വാരം ചെറുതാക്കാൻ വല്ല മാർഗവുമുണ്ടോ?

ഉത്തരം: കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. പൊതുവേ പുരുഷന്മാർക്കു ലൈംഗികതൃഷ്ണ സ്വൽപം കൂടുതലായിട്ടാണു കണ്ടു വരുന്നത്. മനുഷ്യരാശിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്നു കരുതാം. ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിച്ചു കൊടുത്തു കൊള്ളും.

കൂടുതൽ പ്രാവശ്യം ലൈംഗികബന്ധത്തിലേർപ്പെടുന്നതു കൊണ്ടു യോനീദ്വാരം അയഞ്ഞു പോവുകയില്ല. യോനിയുടെ ഏറ്റവും കുടുസായ ഭാഗം ബാഹ്യ കവാടത്തിനു സമീപമുള്ള ‘ഇൻട്രോയ്റ്റസ്’ എന്ന ഭാഗമാണ്. പ്രസവ സമയത്തു കുഞ്ഞിന്റെ തല ഇവിടെ ക്കൂടി പുറത്തേക്കു വരുന്ന സമയത്ത് ആ ഭാഗം തീവ്രമായി വികസിച്ചു പൊട്ടിക്കീറാൻ സാധ്യതയുണ്ട്. ഇതു മറികടക്കാൻ പ്രസവവേദനയോടൊപ്പം യോനി അവിടെവരെ മുറിക്കാറുണ്ട്. പ്രസവാനന്തരം അവിടെ തുന്നൽ ഇടുകയും ചെയ്യും. ഇതു പഴുപ്പോ അന്യവസ്തുക്കളോ ആണെന്നു കരുതി പല സ്ത്രീ കളും വലിച്ചു കളയാറുണ്ട്. തൽഫലമായി യോനീദ്വാരം വലുതായി കിടന്നേക്കാം. ഇതു വീണ്ടും തയ്യലിട്ടു ശരിയാക്കാവുന്നതേയുള്ളൂ. പ്രസവസമയം ദീർഘിച്ചു പോയാലും ഗര്‍ഭപാത്രം പുറത്തേക്കു തള്ളി പ്രൊലാപ്സ് വന്നാലും ലൈംഗികബന്ധ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരു സർജനെ സമീപിച്ചു നിങ്ങളിരുവരുടെയും പ്രശ്നങ്ങൾ പരിഹരിച്ചു സന്തുഷ്ട കുടുംബജീവിതം വീണ്ടെടുക്കുക.
@https://www.manoramaonline.com/health/sex/2019/06/10/sexual-problems-reasons-treatment.html

ലൈംഗിക ജീവിതത്തിൽ വേണ്ടത്?

ലേഡീസ് ഫസ്റ്റ് എന്ന ചൊല്ലിൽ പതിരില്ല. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്. 49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാർഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.

രതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ ക്ഷീണിതനാകുന്നതു സ്വാഭാവികമാണ്. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാൽ, സ്ത്രീകൾക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂർച്ഛ നേടിയതിനു ശേഷവും അവൾക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിനു തയാറെടുക്കാനാകും.
ലിംഗപ്രവേശം എപ്പോൾ വേണമെന്നുള്ളതു സ്ത്രീ വേണം തീരുമാനിക്കാൻ. അവൾ ലൈംഗികമായി വേണ്ടത്ര ഉണർവു നേടിയതിനു ശേഷം മാത്രമേ പ്രവേശം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവൾ നൽകുന്ന സൂചനകൾക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.

ലൈംഗികതയുടെ ക്ലൈമാക്സിലേക്കു നയിക്കാനും സെക്സിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും സ്ത്രീകൾക്കു കഴിയണം. പുരുഷനു ലൈംഗികമായി ഉണർവുണ്ടാക്കാനും പങ്കാളികൾക്കിഷ്ടപ്പെട്ട ലൈംഗികമാർഗങ്ങളിലേക്കു നയിക്കാനും സ്ത്രീക്കു കഴിയണം.

സ്ത്രീക്ക് എത്രത്തോളം സന്തോഷം ലൈംഗികതയ്ക്കിടെ ലഭിക്കുന്നു എന്ന് അറിയാനാഗ്രഹിക്കുന്നവനാണു പുരുഷൻ. വികാരോത്തേജന കേന്ദ്രങ്ങളിലെ അവന്റെ സ്പർശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുക തന്നെ വേണം. അതു പുരുഷനെ ലൈംഗികമായി കൂടുതൽ ഉണർത്തും.

എന്താണ് കാമ സൂത്രം | 10 Facts about This Book | Psytech malayalam

കാമസൂത്ര ബുക്കിനെ കുറിച്ചുള്ള ഒരു അവലോകനം, കാമസൂത്ര എന്നാൽ ഒരു സെക്സ് ബുക്ക് ആണ് എന്നുള്ള തെറ്റിദ്ധാരണ മാറുവാൻ ഇ വീഡിയോ ഉപകരിക്കും


അണ്ഡവും semen ആയീ ഒന്നാകുന്ന ആ യാത്ര എങ്ങനെ എന്ന് മനസിലാക്കാം



ഒരു കുഞ്ഞിന് ജന്മം നല്കാൻ ഉള്ള തയാറെടുപ്പിൽ ആണോ നിങ്ങൾ എന്നാൽ ഇ വീഡിയോ ഒന്ന് കണ്ടു നോക്കു ...നിങ്ങൾക്കു ഉപയോഗപ്രദം അയീയെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത് 

Sperm Retrieval Techniques



പുരുഷനിൽ സ്പേം എങ്ങനെ പുറത്തു വരുന്നു എന്ന് ഒരു ആനിമേറ്റഡ് വീഡിയോയുടെ സഹായത്തോടേ മനസിലിക്കാം. ഇ പേജിലെ ഇൻഫൊർമേഷൻസ് useful ആണ് എന്ന് തോന്നുന്നു എങ്കിൽ ഷെയർ ചെയ്യുക

ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാം .. ഇ പേജിലെ നിങ്ങൾക്കു ഇഷ്ട്ടപെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുക 

രാത്രി ഉറങ്ങാൻ പോകും മുന്നേ ഭാര്യാ ഭർത്താക്കന്മാർ ശ്രെദ്ധികേണ്ട ചില കാര്യങ്ങൾ




 ചില ചെറിയ കാര്യങ്ങൾ ജീവതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരാം ഇ കാര്യങ്ങൾ നിങ്ങൾ പരസ്പരം ഒന്ന് ശ്രെദ്ധിക്കു ...ഇതു ഉപയോഗപ്രദം ആണ് എന്ന് തോനുന്നു എങ്കിൽ ഇ പേജ് മറ്റുള്ളവരും ആയീ ഷെയർ ചെയ്യുക